Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയ്ക്കൊപ്പം അശ്ലീല വീഡിയോ പകര്‍ത്തിയ മകനെ സൗദിക്കാരിയായ അമ്മ ഉപേക്ഷിച്ചു

റിയാദ്: നേരിട്ട് പരിചയമുള്ളവരെപ്പോലും വിശ്വസിയ്ക്കാന്‍ കഴിയാത്ത കാലത്ത് ഓണ്‍ലൈന്‍ സൗഹൃദങ്ങളിലൂടെ ലഭിയ്ക്കുന്ന സുഹൃത്തുക്കളെ എല്ലാവരേയും കണ്ണുമടച്ച് എങ്ങനെ വിശ്വസിയ്ക്കും? പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. ഓണ്‍ലൈന്‍ സൗഹൃദങ്ങളിലെ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ പെണ്‍കുട്ടികള്‍ ശ്രമിയ്‌ക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ് ഇല്ലെങ്കില്‍ ദേ ഈ സൗദി പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് പോലെ ചിലപ്പോള്‍ നിങ്ങള്‍ക്കും സംഭവിച്ചേക്കാം.

സ്‌നാപ്ചാറ്റിലൂടെയാണ് സൗദിക്കാരാനായ യുവാവിനെ സ്വദേശിയായ പെണ്‍കുട്ടി പരിചയപ്പെടുന്നത്. സൗഹൃദം വൈകാതെ പ്രണയത്തിന് വഴിമാറി. പെണ്‍കുട്ടിയെ നേരിട്ട് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടു. യുവാവിന്റെ നിര്‍ദ്ദേശപ്രകാരം അയാളുടെ കാറില്‍ കയറി പെണ്‍കുട്ടി പോയി.

Boy And Girl Bed

ഇതിനിടെയില്‍ യുവാവ് പെണ്‍കുട്ടിയെ കടന്ന് പിടിയ്ക്കുകയും ചുംബിയ്ക്കുകയും ചെയ്തു ഈ രംഗങ്ങള്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു. കാറില്‍ കറങ്ങുന്നതിനിടെ തന്നെ നിര്‍ബന്ധിച്ച് ഇത്തരത്തിലുളള വീഡിയോ സ്‌നാപ് ചാറ്റില്‍ പകര്‍ത്തിയെന്നാണ് പെണ്‍കുട്ടി പറയുന്നത്. വീഡിയോ പകര്‍ത്തിയതോടെ കാമുകന്റെ തനിനിറം പുറത്തായി.

ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണി മുഴക്കി താന്‍ പറയുന്നതൊക്കെ പെണ്‍കുട്ടിയെക്കൊണ്ട് അനുസരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു യുവാവ്. ഇതോടെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ പെണ്‍കുട്ടി പൊലീസിനെ വിവരം അറിയിച്ചു. ഇവരുടെ സഹായത്തോടെ തന്നെ യുവാവിനെ പൊലീസ് പിടികൂടി.

ഒട്ടേറെ പെണ്‍കുട്ടികളെ സമാനമായ രീതിയില്‍ ഇയാള്‍ ബ്ളാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ ഉണ്ടായിരുന്നു. തന്റെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞതോടെ യുവാവ് അമ്മയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. എന്തായാലും ഇത്രയും താന്തോന്നിയായ മകനെ തനിയ്ക്ക് വേണ്ടെന്ന പറഞ്ഞ അമ്മ യുവാവിനെ ഉപേക്ഷിയ്ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+