കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠനയാത്രയ്ക്ക് പോയ ഏഴു വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭിണികളായി

  • By Sruthi K M
Google Oneindia Malayalam News

ബോസ്‌നിയ: യൂറോപ്പിലെ ബോസ്‌നിയയില്‍ നിന്നും പതിമൂന്നും പതിനാലും വയസ്സുള്ള വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭിണികളായി. ബന്‍യ ലുക നഗരത്തിലെ ഒരു സ്‌കൂളില്‍ നിന്നും ബോസ്‌നിയയിലേക്ക് അഞ്ച് ദിവസത്തെ പഠന യാത്രയ്ക്ക് പോയ പെണ്‍കുട്ടികളാണ് ഗര്‍ഭിണികളായിരിക്കുന്നത്. പീഡനമേറ്റ സംഭവം രഹസ്യമായി വച്ച കുട്ടികള്‍ ഗര്‍ഭിണികളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. രക്ഷിതാക്കള്‍ ഇതിനോടകം പരാതിയുമായി രംഗത്തു വന്നു.

സ്‌കൂളിനെതിരെയും അധ്യാപകര്‍ക്കെതിരെയും ആണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. വേണ്ടത്ര സുരക്ഷിതത്വം ഒരുക്കിയില്ല എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പഠനയാത്രയ്ക്ക് 28 പെണ്‍കുട്ടികളെയാണ് കൊണ്ടുപോയത്. യാത്ര കഴിഞ്ഞ് എത്തിയ കുട്ടികള്‍ മാനസിക പിരിമുറുക്കത്തില്‍ ആയിരുന്നു. സ്‌കൂളിലേക്ക് ഓരോ കാരണങ്ങള്‍ പറഞ്ഞ് പോകാതായതോടെ ആണ് രക്ഷിതാക്കള്‍ വിവരം അറിയുന്നത്.

minor-rape

ബോസ്‌നിയയില്‍ ഇതിനുമുന്‍പും ഇത്തരം പീഡനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവം കൂടി പുറത്തു വന്നതോടെ പ്രതിഷേധം ആളിക്കത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചെറിയ പ്രായത്തില്‍ ഗര്‍ഭിണികള്‍ ആയവരുടെ എണ്ണം 31 ആയിരുന്നു.

പതിമൂന്നും പതിനാലും വയസ്സുള്ള പെണ്‍കുട്ടികള്‍ സുഹൃത്തുക്കളുമായും മറ്റും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് ആദ്യമായാണ് ഇത്രയും പെണ്‍കുട്ടികള്‍ ഒരുമിച്ച് ഗര്‍ഭിണിയായ സംഭവം നടന്നിരിക്കുന്നത്.

English summary
Seven girls aged between 13 and 14 have fallen pregnant going on a school trip in Bosnia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X