
ഞാന്‍ നോക്കുമ്പോള്‍ കാമുകി മറ്റൊരാളെ ചുംബിക്കുകയായിരുന്നു; വിവാഹ ദിനത്തില്‍ ചിരിപൊട്ടിച്ച് യുവാവ്!!
ലണ്ടന്‍: ഭാര്യയെ വേദിയിലിരുത്തി ഭര്‍ത്താവിന്റെ വിവാഹ ദിന പ്രസംഗം വൈറലാവുന്നു. എങ്ങനെയാണ് ഇവരെ കണ്ടുമുട്ടിയതെന്നും, ആ ദിനത്തില്‍ കാമുകി എന്ത് ചെയ്യുകയായിരുന്നുവെന്നുമാണ് യുവാവ് വിവാഹ ദിനത്തില്‍ വെളിപ്പെടുത്തിയത്. താന്‍ പുറത്തേക്ക് പോയി മടങ്ങി വരുമ്പോഴേക്ക് അവള്‍ മറ്റൊരാളെ ചുംബിക്കുന്നതാണ് കണ്ടതെന്നാണ് യുവാവ് പറയുന്നത്.
യുവാവിന്റെ തമാശ നിറഞ്ഞ ഈ അനുഭവം കേട്ട് വിവാഹത്തിന് എത്തിയവരെല്ലാം പൊട്ടിച്ചിരിക്കുന്നുണ്ട്. വധു മുഖം പൊത്തി ചിരിക്കുന്നതും വീഡിയോയില്‍ കാണാനാവും. അതേസമയം ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

image credit: Daily Record youtube
വീഡിയോയില്‍ വധുവിന്റെ ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാന്‍ എന്ന യുവാവാണ് ചിരിപൊട്ടിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. തന്റെ ആദ്യ ഡേറ്റിംഗിനെ കുറിച്ചാണ് ഇയാന്‍ വെളിപ്പെടുത്തിയത്. ഭാര്യയായ കേറ്റിക്കൊപ്പം ആദ്യത്തെ ഡേറ്റിംഗിനായി പോയപ്പോഴാണ് ഈ അനുഭവം ഉണ്ടായതെന്ന് സ്‌കോട്‌ലന്‍ഡുകാരനായ ഇയാന്‍ പറയുന്നു. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനമായിരുന്നുവെന്നും ഇയാന്‍ തമാശയായി പറഞ്ഞു.

image credit: Daily Record youtube
പൊടിപിടച്ച് കിടന്ന ട്രക്കില്‍ നിന്ന് മഹാഭാഗ്യം, കനേഡിയക്കാരന് അടിച്ചത് ലക്ഷങ്ങളുടെ ലോട്ടറി
വിവാഹ ഫോട്ടോഗ്രാഫര്‍മാരായ ക്‌നോക്സ്ലാന്‍ഡ് ഫിലിംസ് ആണ് ഇയാന്റെ വിവാഹ പ്രസംഗം ഷൂട്ട് ചെയ്തത്. ഇത് ടിക് ടോക്ക് വീഡിയോയായി ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഇതിന് പിന്നാലെ വീഡിയോ വൈറലായിരിക്കുകയാണ്. ഈ ദിവസത്തില്‍ കേറ്റിയും ഞാനും നിങ്ങളോട് കുറച്ച് സത്യസന്ധമായി പെരുമാറാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ വീഡിയോ ആരംഭിക്കുന്നത്. ഈ സമയം കേറ്റി ആകെ ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയായിരുന്നു. എന്താണ് ഇയാന്‍ പറയാന്‍ പോകുന്നതെന്നായിരുന്നു ഇവര്‍ ആലോചിച്ചത്.

image credit: Daily Record youtube
ക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാനെത്തി യുവാവ്; കൈയ്യോടെ പിടിച്ച് വീട്ടുകാര്‍, സംഭവം ഇങ്ങനെ
ക്രിക്കറ്റ് ക്ലബില്‍ വെച്ചാണ് ഇവര്‍ പരസ്പരം ആദ്യമായി കണ്ടുമുട്ടിയതെന്ന് യുവാവ് പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ സംസാരിച്ചു, ആ രാത്രി പരസ്പരം ചുംബിക്കുകയും ചെയ്തുവെന്ന് ഇയാന്‍ യങ് വെളിപ്പെടുത്തി. ഈ പറഞ്ഞത് മുഴുവന്‍ സത്യമാണ്. എന്നാല്‍ അതിനിടയില്‍ ചില കാര്യങ്ങള്‍ ഞാന്‍ വിട്ടുകളഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ക്ലബില്‍ വെച്ച് തന്നെയാണ് ഞങ്ങള്‍ കണ്ടുമുട്ടിയത് എന്ന കാര്യം സത്യമാണ്. എന്നാല്‍ ആദ്യ ചുംബനത്തിന് ശേഷം നടന്ന കാര്യം അപ്രതീക്ഷിതമായിരുന്നുവെന്നും ഇയാന്‍ പറഞ്ഞു.

image credit: Daily Record youtube
ചുംബനത്തിന് ശേഷം ഞാന്‍ കേറ്റിയോട് ക്ഷമ ചോദിച്ചു. കാരണം ഞാന്‍ അത്ര സംസാര പ്രിയനല്ലായിരുന്നു. എന്നാല്‍ അവള്‍ അത് ക്ഷമിച്ചു, മറ്റൊരു കാര്യവും ഒപ്പം ചോദിച്ചു. എന്തുകൊണ്ടാണ് നീ എന്റെ നമ്പര്‍ ചോദിക്കാത്തതെന്നും, നമുക്ക് വീണ്ടുമൊരിക്കല്‍ കൂടി കാണാമെന്നും പറഞ്ഞു. എന്നാല്‍ ഞാന്‍ അവളുടെ നമ്പര്‍ വാങ്ങിയതേയില്ല. എനിക്ക് നല്ല ദാഹം ആ സമയമുണ്ടായിരുന്നു. എന്റെ മാന്യത കൊണ്ട് ഞാന്‍ പുറത്തുപോയി കുടിക്കാന്‍ ചിലത് വാങ്ങി വന്നു. അതിന് ശേഷം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയാണെന്നും യുവാവ് പറഞ്ഞു.

image credit: Daily Record youtube
ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
താന്‍ ഡ്രിങ്ക്‌സുമായി തിരിച്ചുവന്നപ്പോള്‍ കണ്ടത് കേറ്റി മറ്റൊരാളെ ചുംബിക്കുന്നതാണെന്നും ഇയാന്‍ വെളിപ്പെടുത്തി. കേറ്റിയെ സംബന്ധിച്ച് ഇത് സാധാരണ വിഷയമായിരിക്കുമെന്നായിരുന്നു ഇയാന്റെ തമാശ. അതേസമയം ഇയാന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖം പൊത്തി ചിരിക്കുന്ന കേറ്റിയെയും വീഡിയോയില്‍ കാണാം. വാങ്ങി വന്ന രണ്ട് ഡ്രിങ്ക്‌സും ഞാന്‍ തന്നെ കുടിച്ച ശേഷം ഡാന്‍സ് ഫ്‌ളോറിലേക്ക് പോയെന്നും ഇയാന്‍ പറഞ്ഞു. തനിക്ക് ഇപ്പോഴും ബാറിലേക്ക് പോവുകയാണെങ്കില്‍, കേറ്റിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ഭയമാണെന്നും ഇയാന്‍ പറഞ്ഞു. അതേസമയം യുവാവിന്റെ ട്രോള്‍ വീഡിയോ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.