കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പരിഹാരമില്ലാതെ സമാധാനം സാധ്യമല്ല; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നെന്ന് ഷെഹ്ബാസ്

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത് എന്ന് രാജ്യത്തിന്റെ 23-ാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ്. എന്നാല്‍ കശ്മീരിന്റെ പരിഹാരമില്ലാതെ സുസ്ഥിരമായ സമാധാനം സാധ്യമല്ല എന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ മുന്‍ഗാമിയായ ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിനെ പുറത്താക്കാനുള്ള വിദേശ ഗൂഢാലോചന എന്ന അവകാശവാദത്തെ ഷെഹ്ബാസ് ഷെരീഫ് തള്ളി. അതെല്ലാം ഇമ്രാന്‍ ഖാന്റെ നാടകമാണ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇമ്രാന്‍ ഖാന്റെ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ രാജി വെയ്ക്കാന്‍ താന്‍ തയ്യാറാണെന്നും ഷെഹ്ബാസ് ഷെരീഫ് പ്രതിജ്ഞയെടുത്തു. 'വിദേശ ഗൂഢാലോചന എന്ന് വിളിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട വിവാദ കത്ത് പാകിസ്ഥാന്റെ ദേശീയ സുരക്ഷാ സമിതിയെ അറിയിക്കും.

ദിലീപിന്റെ ഫോണില്‍നിന്ന് നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കും; വെളിപ്പെടുത്തലുമായി സായ് ശങ്കര്‍ദിലീപിന്റെ ഫോണില്‍നിന്ന് നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കും; വെളിപ്പെടുത്തലുമായി സായ് ശങ്കര്‍

1

ഗൂഢാലോചന തെളിഞ്ഞാല്‍ താന്‍ രാജി വെച്ച് വീട്ടിലേക്ക് പോകും എന്നായിരുന്നു ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പി ടി ഐ) സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയില്‍ യു എസിന് പങ്കുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടിരുന്നു. 70 കാരനായ പി എം എല്‍ - എന്‍ നേതാവ് ഷെഹ്ബാസ് ഷെരീഫിനെ രാജ്യത്തിന്റെ ദേശീയ അസംബ്ലിയിലെ നിയമ നിര്‍മ്മാതാക്കള്‍ പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.

2

അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ഷാ മഹ്മൂദ് ഖുറേഷി പി ടി ഐ വോട്ടിംഗ് ബഹിഷ്‌കരിക്കും എന്ന് പ്രഖ്യാപിക്കുകയും വാക്കൗട്ട് നടത്തുകയും ചെയ്യുകയായിരുന്നു. ഷെഹ്ബാസ് ഷെരീഫിന് 174 വോട്ടുകള്‍ ആണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ 172 എന്ന കേവല ഭൂരിപക്ഷത്തേക്കാള്‍ രണ്ട് വോട്ട് അധികം ഷെഹ്ബാസ് ഷെരീഫിന് ലഭിച്ചു. ചരിത്രപരമായ ബജറ്റിലേക്കും വ്യാപാര കമ്മിയിലേക്കും രാജ്യം നീങ്ങുകയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഷെഹബാസ് ഷെരീഫ് പറഞ്ഞു.

3

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് കമ്മിയും ചരിത്രപരമായ വ്യാപാരവും കറന്റ് അക്കൗണ്ട് കമ്മിയും രേഖപ്പെടുത്താനുള്ള പാതയിലാണ് പാകിസ്ഥാന്‍ പോകുന്നതെന്നും ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെട്ടു, സ്ഥാനമൊഴിയുന്ന ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് തിരികെ കൊണ്ടുവരാന്‍ തന്റെ പുതിയ സര്‍ക്കാരിനെ വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായി (ഇ യു) നല്ല ബന്ധം നിലനിര്‍ത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച ഷെഹ്ബാസ് ഷരീഫ്, അടുത്ത വര്‍ഷം ജനറലൈസ്ഡ് സ്‌കീം ഓഫ് പ്രിഫറന്‍സസ് (ജി എസ് പി) പ്ലസ് പദവി നീട്ടാന്‍ ശ്രമിക്കുമെന്നും പറഞ്ഞു.

4

ശനിയാഴ്ച നടന്ന അവിശ്വാസ പ്രമേയത്തിന് വേണ്ടിയുള്ള വോട്ടെടുപ്പില്‍ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 174 അംഗങ്ങള്‍ എതിര്‍ത്തതിനാല്‍ ആണ് ഇമ്രാന്‍ ഖാന് രാജി വെക്കേണ്ടി വന്നത്. അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്ന പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. തന്നെ പുറത്താക്കാന്‍ വിദേശ ശക്തികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായിട്ട് ആണ് പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് വിഭാഗം നേതാവായ ഷെഹ്ബാസ് ഷെരീഫിന്റെ പേര് പ്രധാനമന്ത്രി പദവിയിലേക്ക് നിര്‍ദേശിച്ചത്. നിലവില്‍ പാകിസ്താന്‍ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റാണ് ഷെഹ്ബാസ് ഷെരീഫ്.

English summary
Shehbaz Sharif says pakistan wants good relations with India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X