മുൻ പ്രധാനമന്ത്രിക്ക് നേരെ ചെരിപ്പേറ്; മദ്രസ വിദ്യാർത്ഥിയെ പാർട്ടി അനുയായികൾ കൈകാര്യം ചെയ്തു!

  • Written By: Desk
Subscribe to Oneindia Malayalam

ലഹോർ: പാകിസ്താനിൽ മുൻ പ്രധാനമന്ത്രിക്ക് നേരെ ഷൂ ഏറ്. മുസ്ലീം ലീഗ്-നവാസ് പാർട്ടിയുടെ നേതാവ് നവാസ് ഷെരീപിന് നേരെയാണ് ഷൂ എറിഞ്ഞത്. ലാഹോറിൽ ഒരു മദ്രസിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം നടന്നത്. പ്രസംഗിക്കാൻ വേദിയിലേക്ക് കയറുന്നതിനിടയിൽ ജാമിഅ നയീമിയ സെമിനാരിയിലെ മുൻ വിദ്യാർത്ഥിയാണ് ഷൂ എറിഞ്ഞത്. ഷൂ ഷെരീഫിന്റെ തോളിൽ തട്ടി താഴെ വീണു.

തൽഹ മുനവർ എന്ന വിദ്യാർത്ഥിയാണ് ഷൂ എറിഞ്ഞത്. വേദിയിൽ കയറിയ യുവാവ് പഞ്ചാബ് ഗവർണറായിരുന്ന സൽമാൻ തസീറിന് അനുകൂലമായ മുദ്രാവാക്യം മുഴക്കി. ഇതിനിടയിൽ ഷെരീഫ് അനുകൂലികൾ ഇയാളെ ആക്രമിച്ച് കീഴടക്കുകയും തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മർദ്ദനമേറ്റ് അവശനിലയിലായ യുവാവിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദേശകാര്യമന്ത്രിക്കെതിരെയും ഷൂ ഏറ്

വിദേശകാര്യമന്ത്രിക്കെതിരെയും ഷൂ ഏറ്


വിദേശകാര്യ മന്ത്രിയായ ഖ്വാജ ആസിഫിന് നേരെ ഷൂ എറിഞ്ഞതിന് കഴിഞ്ഞ ദിവസം ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നവാസ് ഷെരീഫിനെതിരെയും ഷൂ ഏറ് നടന്നിരിക്കുന്നത്. സിയാൽ കോട്ടയിൽ നടന്ന പരിപാടിക്കിടെയായിരുന്നു വിദേശകാര്യ മന്ത്രിക്കെിരെ ഷൂ എറിഞ്ഞത്. എന്നാൽ ഇയാളെ വെറുതെ വിടാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു. പണത്തിന് വേണ്ടിയായിരിക്കാം ഇത് ചെയ്തതെന്നും തനിക്ക് അക്രമിയോട് യാതൊരുവിധ ദേഷ്യ വുമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം
പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട നവാസ് ഷെരീഫിന് അദ്ദേഹം സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലീം ലീഗിന്റെ മേധാവിയായി തുടരാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു.

പദവിയിൽ തുടരാൻ അവകാശമില്ല

പദവിയിൽ തുടരാൻ അവകാശമില്ല

ആറുമാസം മുമ്പ് അഴിമതിയുടെ പേരില്‍ നവാസ് ഷെരീഫിനെ പ്രധാനമന്ത്രി പദത്തില്‍ നിന്നും സുപ്രീം കോടതി പുറത്താക്കിയിരുന്നു. ഭരണകക്ഷിയായ ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗ് - നവാസ് നിയമ ഭേദഗതി ചെയ്ത് ഷെരീഫിന് പാര്‍ട്ടി പദവിയില്‍ തുടരാന്‍ അനുവാദം നല്‍കിയിരുന്നു. പക്ഷേ, സുപ്രീം കോടതി വിധിയില്‍ പാകിസ്താന്‍ മുസ്ലീം ലീഗ് - നവാസിന്റെ അധ്യക്ഷ സ്ഥാനത്തു നിന്നും നവാസ് ഷെരീഫിന്റെ പേര് എല്ലാ ഔദ്യോഗിക രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് സഖീബ് നിസാര്‍ ഇലക്ഷന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഷെരീഫ് നയിക്കുന്ന പാകിസ്ഥാന്‍ മുസ്ളിംലീഗിന്റെ അടുത്ത നേതാവായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന മകള്‍ മായാറാം നവാസും ഭര്‍ത്താവ് കേപ്റ്റന്‍ (റിട്ട)സഫ്ദറും അഴിമതി നടത്തിയെന്നും സുപ്രീംകോടതി വിധിക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്.

പനാമ പേപ്പേർസ് പുറത്ത് വിട്ട കേസ്

പനാമ പേപ്പേർസ് പുറത്ത് വിട്ട കേസ്

നവാസ് ഷെരീഫിന് പാകിസ്ഥാനിലെ നികുതി അധികാരികളില്‍ നിന്നും യഥാര്‍ഥ സ്വത്തുവിവരം മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങളാണ് ധരിപ്പിച്ചതെന്നും സുപ്രീംകോടതി നിയമിച്ച സംയുക്ത അന്വേഷകസംഘം കണ്ടെത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി അധികൃതര്‍ക്ക് സമര്‍പ്പിച്ച സ്വത്ത് സംബന്ധിച്ച സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടാത്ത സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പാനമ പേപ്പേഴ്സിലൂടെയാണ് പുറത്തുവന്നത്. ഷെരീഫിന്റെ മക്കളായ ഹുസൈനും ഹസ്സനും മറിയത്തിനും മരുമകനും വിദേശത്ത് സ്വത്തുണ്ടെന്നാണ് പാനമ പേപ്പേഴ്സ് നല്‍കുന്ന വിവരം. മൂന്ന് വിദേശ കമ്പനിയും ലണ്ടനില്‍ നാല് അത്യന്താധുനിക സൌകര്യമുള്ള ഫ്ളാറ്റുകളും ഷെരീഫ് കുടുംബങ്ങള്‍ക്കുണ്ടെന്നും പാനമ പേപ്പേഴ്സ് ആരോപിക്കുകയും സുപ്രീംകോടതി ഏപ്രിലില്‍ നിയമിച്ച സംയുക്ത അന്വേഷണസമിതി അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

പിന്നിൽ സൈന്യം

പിന്നിൽ സൈന്യം

എന്നാൽ സൈന്യമാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്നാണ് ഷെരീഫ് പറയാതെ പറയുന്നത്. സുപ്രീംകോടതിയുടെ അന്വേഷണസമിതിയില്‍ മിലിട്ടറി ഇന്റലിജന്‍സിന്റെയും ഐഎസ്ഐയുടെയും പ്രതിനിധികളും ഉള്‍പ്പെടെ ഈ ആരോപണത്തിന് ബലം നൽകുന്നുണ്ട്. പാകിസ്ഥാനിലെ ഒരു ജനാധിപത്യ സര്‍ക്കാരിനെയും വാഴാന്‍ സൈന്യം അനുവദിച്ചിരുന്നില്ലെന്നത് ചരിത്രം. വീണ്ടും ഇത് ആവർത്തിച്ചു എന്നതിനെ തള്ളി കളയാനുംം സാധിക്കില്ല. പാകിസ്താനിലെ ഏറ്റവും ശക്തരായ രാഷ്ട്രീയ കുടുംബത്തെയും രാജ്യംഭരിക്കുന്ന പിഎംഎല്‍ - എന്‍ പാര്‍ട്ടിയെയും നയിക്കുന്ന നവാസ് ഷെരീഫിന് പനാമ വെളിപ്പെടുത്തലുകളിൽ കാലിടറുകയായിരുന്നു. 1990 മുതല്‍ പാക് പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ അനധികൃത ഇടപാടുകളാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം പനാമ രേഖകള്‍ ചോര്‍ന്നതിലൂടെയാണ് അഴിമതി വെളിപ്പെട്ടത്.

പനാമ പേപ്പർ

പനാമ പേപ്പർ

അമേരിക്കയിലെ സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസമാ (ഐസിഐജെ) ണ് രേഖകള്‍ക്ക് പനാമ പേപ്പര്‍ എന്ന് പേരിട്ടത്. ഇതില്‍ പന്ത്രണ്ടോളം മുന്‍ ലോക നേതാക്കന്മാരും 128 രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ശതകോടീശ്വരന്മാരും സിനിമാ താരങ്ങളും കായിക താരങ്ങളും ഉള്‍പ്പെട്ടിരുന്നു. 600 ഡിവിഡികളിൽ ഉൾക്കൊള്ളാവുന്ന രേഖകളാണ് ചോർന്നു കിട്ടിയത്. പനാമ ആസ്ഥാനമായി കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കി നല്‍കുന്നതിന് മൊസാക്കോ ഫോണ്‍സേക്ക എന്ന കമ്പനി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ നികുതി രേഖകള്‍ ചോര്‍ന്നിരുന്നു. ഇതോടെ നാല്‍പത് വര്‍ഷത്തെ കള്ളപ്പണ നിക്ഷേപത്തിന്റെ രേഖകളാണ് പുറത്തു വന്നത്.

കണ്ണൂരിൽ 'ആക്ഷൻ ഹീറോ ബിജു' സ്റ്റൈൽ തെറിവിളി; ഡിവൈഎസ്പിക്ക് വയർലെസിലൂടെ തെറിവിളി, സംഭവം ഇങ്ങനെ...

മകളെ കഴുത്തറുത്ത് കൊന്നത് പിതാവ്: നാടകം പൊളിച്ച് പോലീസ്, 13 കാരിയുടെ മരണം ദുരഭിമാനക്കൊല!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In unusual occurrences, two men lobbed shoes at former prime minister Nawaz Sharif but one hit him while he was about to begin addressing a gathering in Lahore on Sunday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്