കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയ്ക്ക് പുറകേ ബ്രസീല്‍; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 11 പേര്‍!!

ബ്രസീലിലെ ക്യാംപിനാസ് നഗരത്തില്‍ ന്യൂ ഇയര്‍ പാര്‍ട്ടിയ്ക്കിടെയായിരുന്നു സംഭവം

Google Oneindia Malayalam News

റിയോ ഡി ജനീറോ: ന്യൂ ഇയര്‍ പാര്‍ട്ടിയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ന്യൂ ഇയര്‍ പാര്‍ട്ടിയ്‌ക്കെത്തിയവര്‍ക്കിടയില്‍ നിന്ന് മുന്‍ ഭാര്യയെയും എട്ടുവയസ്സുകാരനായ മകനെയും ഉള്‍പ്പെടെ 10 പത്ത് പേരെ വധിച്ച ആക്രമണകാരി സ്വയം വെടിയുതിര്‍ത്ത് മരിയ്ക്കുകയായിരുന്നു. ബ്രസീലിലെ ക്യാംപിനാസ് നഗരത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

വീട്ടിലെ ന്യൂഇയര്‍ പാര്‍ട്ടിയ്ക്കിടെ വേലി ചാടിക്കടന്നെത്തിയ അക്രമി ഭാര്യയ്ക്കും മകനും പാര്‍ട്ടിയ്‌ക്കെത്തിയവര്‍ക്കുമെതിരെ വെടിയുതിര്‍ത്ത ശേഷം തലയ്ക്ക് വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.

കലിപ്പ് തീര്‍ത്തു

കലിപ്പ് തീര്‍ത്തു

46 കാരനായ സിഡ്‌നി റാമിസ് ഡി അരാജ്വ ആണ് ആക്രമണം നടത്തിയതെന്ന് സാവോ പോളോ പൊലീസ് വ്യക്തമാക്കി. ഭാര്യ ഇസ്മാറ ഫിലിയറുമായുണ്ടായിരുന്ന തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും സൂചനയുണ്ട്.

ഭാര്യയും മകനും

ഭാര്യയും മകനും

ഭാര്യ 41കാരിയായ ഇസ്മാറ, എട്ടുവയസ്സുകാരനായ മകന്‍ ജോവോ വിക്ടര്‍ എന്നിവരുള്‍പ്പെടെ 11 പേരാണ് സംഭവസ്ഥലത്തവുവച്ച് മരിച്ചത്.

ഫോണില്‍ അറിയിച്ചു

ഫോണില്‍ അറിയിച്ചു

ന്യൂ ഇയര്‍ പാര്‍ട്ടി നടന്നുകൊണ്ടിരിക്കെ ആയുധധാരി വെടിവെയ്പ്പ് ആരംഭിച്ചോടെ പാര്‍ട്ടിയ്‌ക്കെത്തിയ ഒരാളാണ് ബാത്ത്‌റൂമിലെത്തി വിവരം പൊലീസില്‍ അറിയിച്ചത്. മൂന്ന് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നുണ്ട് മറ്റ് നാല് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.

വീട്ടിലെത്തി ആക്രമിച്ചു

വീട്ടിലെത്തി ആക്രമിച്ചു

അര്‍ദ്ധരാത്രിയോടെ വീടിന്റെ വേലി ചാടിക്കടന്നെത്തിയ അക്രമിയാണ് ഭാര്യയും മകനെയും പാര്‍ട്ടിയ്‌ക്കെത്തിവരെയും വെടിവെച്ചുവീഴ്ത്തിയതെന്നാണ് പൊലീസിന് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴി.

കുറ്റകൃത്യങ്ങള്‍

കുറ്റകൃത്യങ്ങള്‍

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും അടുത്ത കാലത്തായി ബ്രസീലില്‍ വര്‍ധിച്ചിട്ടുണ്ട്. മയക്കുമരുന്ന് മാഫിയകളും ക്രിമിനലുകളും ആള്‍ക്കൂട്ടത്തെ ആക്രമിക്കുന്ന സംഭവങ്ങളും പൊതുപരിപാടികളില്‍ ആക്രമണം നടത്തുന്ന പ്രവണതയും ഇതിനൊപ്പം തന്നെ വര്‍ധിച്ചിട്ടുണ്ട്.

 ആയുധങ്ങളുമായെത്തി

ആയുധങ്ങളുമായെത്തി

ന്യൂഇയര്‍ പാര്‍ട്ടിയ്ക്കിടെ ആക്രമണം നടത്തിയത് ലാബ് ടെക്‌നീഷ്യന്‍ ആണെന്നും 9 എംഎം തോക്കും കത്തിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമതാക്കി. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് ഉപയോഗിക്കാത്ത സ്‌ഫോടന വസ്തുക്കള്‍ ആയുധങ്ങള്‍. മൊബൈല്‍ ഫോണ്‍ ഓഡിയോ റെക്കോര്‍ഡര്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

ആക്രമണത്തിന് മുമ്പ് ഭാര്യയെയും മകനെയും ഇയാള്‍ ഭീഷണിപ്പെടുത്തിയിരിക്കാനുള്ള സാധ്യത പൊലീസ് മുന്നില്‍ക്കാണുന്നു. മൊബൈല്‍ ഫോണിന്റെയും ഓഡിയോ റെക്കോര്‍ഡിന്റെയും സാന്നിധ്യത്തിന്റെ അടിസ്ഥാനത്തിലാണിത്.

English summary
A gunman stormed a house party and killed 11 people, including his former wife and 8-year-old son, before shooting himself in the head during a New Year's party in the southeastern Brazilian city of Campinas late on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X