യുഎസ്എയില്‍ വീണ്ടും വെടിവെപ്പ്, ഇത്തവണ വാള്‍മാര്‍ട്ട് മാളില്‍, നിർത്താതെ വെടിയുതിർത്തു, 3 മരണം

  • Written By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: കൊളറാഡോ വാള്‍മാര്‍ട്ട് ഷോപ്പിങ് മാളില്‍ വെടിവെപ്പ്.വടക്ക് കിഴക്ക് ഡെൻവറിൽ നിന്നും 16 കിലോ മീറ്റർ അകലെ തോൺടണിലെ വാൾമാർട്ട് മാളിലാണ് സംഭവം. ഒന്നിലധികം പേർ നിർത്താതെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്ക് പറ്റി. സംഭവ സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്. പോലീസ് തിരിച്ചും വെടിവെച്ചു. സംഭവത്തിന് പിന്നിൽ തീവ്രവാദികളാണെന്നാണ് സൂചന

മൗൺടെയിൻ സമയം 6.30 നാണ് വെടിവെപ്പ് നടന്നതെന് പോലീസ് വക്താവ് പറഞ്ഞു. നിരവധി പോലീസ് വ്യൂഹങ്ങൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ താവ്രവാദികളാണെന്നാണ് സൂചനകൾ. വെടിവെപ്പിൽ‌ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്ക് പറ്റിയെന്നും സ്ഥലത്തെ ലോക്കൽ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. സംഭവം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും അക്രമത്തിന്റെ സ്വഭാവമോ മറ്റ് കാര്യങ്ങളോ മനസിലാക്കാൻ പോലീസിന് സാധിച്ചിട്ടില്ല.

Walmart

അഞ്ചോ ആറോ പ്രാവശ്യം അക്രമികൾ നിർത്താതെ വെടിയുതിർത്തെന്ന് മാളിലെ ജീവനക്കാരൻ ലോക്കൽ മീഡിയയോട് പറഞ്ഞു. വെടിവെപ്പ് നടന്നയുടനെ എല്ലാവരും നാലുപാടും കുതറി ഓടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുപ്പത് പ്രാവശ്യം വെടിയുതിർക്കുന്ന ശബ്ദം കേട്ടെന്ന് മാളിനു പുറത്ത് ഉണ്ടായിരുന്ന സ്ത്രീ പറയുന്നു. വെടിവെപ്പിനെ കുറിച്ച് കൃത്യമായ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Multiple people down in shooting at Colorado Walmart

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്