ചൈനയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാര്‍: ഡോക് ല വിട്ടുനല്‍കില്ലെന്ന് ഇന്ത്യ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സിക്കിം അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്ത്യ. ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും ഡോക് ല വിട്ടുനല്‍കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ-ചൈന- ഭൂട്ടാന്‍ അതിര്‍ത്തിയായ ഡോക് ലയില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെട്ടാതെ കിടക്കുന്ന സാഹചര്യത്തിലാണ് ഡോക് ല വിട്ടുനല്‍കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിക്കിം അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രണ്ടാം മാസത്തിലേയ്ക്ക് കടന്നതോടെയാണ് പ്രശ്ന പരിഹാരത്തിനായുള്ള പല നിര്‍ദേശങ്ങളും ഇരു രാജ്യങ്ങളും മുന്നോട്ടുവയ്ക്കുന്നത്. തര്‍ക്കം പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യത്തില്‍ ഡോക് ലയില്‍ ഇന്ത്യയുടെ 350 ഇന്ത്യന്‍ സൈനികരാണ് ചൈനീസ് സൈന്യത്തിന് നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ സൈനികര്‍ ജൂണ്‍ 16ന് ചൈനീസ് അതിര്‍ത്തി കടന്നുവെന്നാണ് ചൈന ഉന്നയിക്കുന്ന വാദമെങ്കിലും ഡോക് ലയില്‍ ചൈനയുടെ പീപ്പിള്‍സ് ആര്‍മിയുടെ റോഡ് നിര്‍മാണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ കലാശിച്ചത്.

ഇന്ത്യയ്ക്ക് ഭീഷണി ചൈനയോ!!

ഇന്ത്യയ്ക്ക് ഭീഷണി ചൈനയോ!!

ഇന്ത്യയുടെ അയല്‍പ്രദേശങ്ങളില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന മുന്നറിയിപ്പുമായി ഉപസൈനിക മേധാവി ലഫ്. ജനറല്‍ ശരത് ചന്ദ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയേക്കാള്‍ സാമ്പത്തിക ശക്തിയില്‍ അഞ്ച് മടങ്ങ് ശക്തരായ ചൈന ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച ചന്ദ് ചൈന പ്രതിരോധ രംഗത്ത് ചെലവഴിക്കുന്ന തുക എത്രയെന്നതിന് കണക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

എല്ലാം ഇന്ത്യ സമ്മതിച്ചോ??

എല്ലാം ഇന്ത്യ സമ്മതിച്ചോ??

ഇന്ത്യ ചൈനയുടെ ഭൂപ്രദേശത്ത് അതിക്രമിച്ച് കടന്നതായി സമ്മതിച്ചുവെന്ന അവകാശവാദവുമായി ചൈനീസ് വിദേശകാര്യ മന്ത്രിയാണ് രംഗത്തെത്തിയിട്ടുള്ളത്. ചൈനീസ് സൈന്യം ഭൂട്ടാന്‍റെ മണ്ണിലാണെന്നും ഇന്ത്യന്‍ ഭൂപ്രദേശത്തേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രി വാദിക്കുന്നു. ഇവിടെ തെറ്റും ശരിയും വ്യക്തമാണെന്നും ഇന്ത്യന്‍ അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് ചൈനീസ് സൈന്യം കടന്നിട്ടില്ലെന്ന് മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോസ്ഥര്‍ സമ്മതിച്ചുവെന്നും ചൊവ്വാഴ്ചയാണ് വാങ് ആരോപിച്ചത്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലാണ് ഇക്കാര്യങ്ങള്‍ അവകാശപ്പെടുന്നത്. പ്രശ്നത്തിനുള്ള പരിഹാരം ലളിതമാണെന്നും ഡോക് ലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു.

മോദിയുടേത് പുതിയ തന്ത്രം

മോദിയുടേത് പുതിയ തന്ത്രം

ജന്മദിനാശംസ നേര്‍ന്ന് മോദി ബ്രിക്സ് ഉച്ചകോടിയില്‍ വച്ച് ഒരു മാസം പിന്നിട്ട അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമുണ്ടാകുമെന്ന സൂചനകള്‍ വന്നതിന് പിന്നാലെയാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിംങ്ങിനും ലി കെക്വിയാങിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാള്‍ ആശംസ നേര്‍ന്നത്. സിനാ വെയ്ബോ എന്ന ഷി ജിന്‍പിംഗിന്‍റെ ട്വിറ്റര്‍ പേജിലാണ് മോദി ആശംസയറിയിച്ചത്. ചൈനീസ് തലസ്ഥാനത്ത് ജൂലൈ 27, 28 തിയ്യതികളിലായാണ് ഉച്ചകോടി. ചൈനീസ് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ജൂലൈ 15നും ലിയുടേത് ജൂലൈ ഒന്നിനുമായിരുന്നു. ജൂണ്‍ 16ന് ഡോക് ലയില്‍ ചൈനീസ് സൈന്യം നടത്തി വന്ന റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടസ്സപ്പെടുത്തിയതോടെയാണ് അയല്‍രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നത്.

 ഡോവലിന്‍റെ സന്ദര്‍ശനത്തില്‍

ഡോവലിന്‍റെ സന്ദര്‍ശനത്തില്‍

ബ്രിക്സ് ഉച്ചകോടിയ്ക്കായി ചൈനയിലെത്തുന്ന അജിത് ഡോവല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് വേണ്ടിയല്ല എത്തുന്നതെന്നും, യോഗം ചേരുന്നത് ഡോക് ല പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയല്ലെന്നും ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയ്ക്ക് ശത്രു ഡോവല്‍!!

ചൈനയ്ക്ക് ശത്രു ഡോവല്‍!!

എല്ലാത്തിനും പിന്നില്‍ ഡോവല്‍ !! സിക്കിം സെക്ടറിലെ ഇന്ത്യ- ചൈന തര്‍ക്കത്തിന് പിന്നില്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണെന്ന് കരുതുന്നുവെന്ന് ആരോപിക്കുന്ന ചൈനീസ് മാധ്യമം ഡോവലിന്‍റെ സന്ദര്‍ശനത്തോടെ പ്രശ്നങ്ങള്‍ തീരുമെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ കരുതുന്നുവെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. മാധ്യമത്തിന്‍റെ മുഖപ്രസംഗത്തിലാണ് സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ചേരുന്നത് പതിവാണെന്നും ഇത് അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതല്ലെന്നും ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ പലകാര്യങ്ങളും തെറ്റിദ്ധരിച്ചിരിക്കുന്നുവെന്നും മാധ്യമം ചൂണ്ടിക്കാണിക്കുന്നു.

 ചര്‍ച്ച നടക്കില്ല, ഇന്ത്യ സൈന്യത്തെ പിന്‍വലിക്കും!!

ചര്‍ച്ച നടക്കില്ല, ഇന്ത്യ സൈന്യത്തെ പിന്‍വലിക്കും!!

ഡോക് ലയില്‍ നിന്ന് ഇന്ത്യയെ സൈന്യത്തെ പിന്‍വലിക്കാതെ ഇന്ത്യയുമായി അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചയില്ലെന്നാണ് കഴിഞ്ഞ ദിവസം ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയെ വെല്ലുവിളിച്ച് തിങ്കളാഴ്ച ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് രംഗത്തെത്തിയിരുന്നു. പര്‍വ്വതം കുലുങ്ങിയാലും എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കുലുങ്ങില്ലെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്‍റെ അവകാശവാദം

ചര്‍ച്ചയ്ക്ക് പച്ചക്കൊടി

ചര്‍ച്ചയ്ക്ക് പച്ചക്കൊടി

ചര്‍ച്ചയ്ക്ക് സാധ്യതയില്ല ബ്രിക്സ് ഉച്ചകോടിയ്ക്കിടെഇന്ത്യ- ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലു ക്യാങ് വ്യക്തമാക്കി. നേരത്തെ നടന്ന യോഗങ്ങളില്‍ അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവേയാണ് ക്യാങ് വ്യക്തമാക്കിയത്. അജിത് ഡോവലും യാങ് ജിയേച്ചിയും തമ്മില്‍ ചൈനയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ സൈന്യത്തെ ഡോക് ലയില്‍ നിന്ന് പിന്‍വലിച്ചാല്‍ ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ തെളിയുമെന്ന് സൂചനകളുണ്ട്

ചൈനയുടെ കരുത്ത് സൈന്യം!!

ചൈനയുടെ കരുത്ത് സൈന്യം!!

പര്‍വ്വതത്തെ ചലിപ്പിയ്ക്കാന്‍ കഴിഞ്ഞേക്കാം എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ചലിപ്പിക്കാന്‍ കഴിയില്ലെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വക്താവ് വു ക്വിയാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ചൈനീസ് ഭൂപ്രദേശത്തെയും പരമാധികാരത്തെയും പ്രതിരോധിക്കാന്‍ ചൈനീസ് സൈന്യം സജ്ജരാണെന്നും പ്രതിരോധ വക്താവ് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായി ചൂണ്ടിക്കാണിക്കുന്നു. ഡോക് ലയ്ക്ക് സമീപത്ത് ചൈനീസ് സൈന്യം സൈനികാഭ്യാസം നടത്തുന്നത് തുടരുമെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ ചരിത്രപ്രധാനമായ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ട്രൈ ജംങ്ഷന്‍ വാദം തള്ളി

ട്രൈ ജംങ്ഷന്‍ വാദം തള്ളി

ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ചൈനീസ് ഭൂപ്രദേശത്തേയ്ക്ക് പ്രവേശിച്ചുവെന്നായിരുന്നു ചൈനയുടെ അവകാശവാദം. ട്രൈ ജംങ്ഷനായ ഡോക് ലയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഉടലെടുക്കുന്നത്. ഇന്ത്,- ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ട്രൈ ജംങ്ഷനാണ് സിക്കിമിലെ ഡോക് ല. എന്നാല്‍ ഈ വാദം നിഷേധിച്ച ചൈന തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശമാണെന്ന വാദമാണ് ഉയര്‍ത്തുന്നത്.

India Is Wellequipped to Defend Against China, Says Sushma Swaraj
റോഡ് നിര്‍മാണം തര്‍ക്കത്തില്‍

റോഡ് നിര്‍മാണം തര്‍ക്കത്തില്‍

സിക്കിം സെക്ടറിലെ ഡോക് ലാമില്‍ ചൈനയുടെ അനധികൃത റോഡ് നിര്‍മാണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 16 ന് ശേഷമായിരുന്നു സംഭവം. ചൈനയുടെ റോഡ് നിര്‍മാണത്തെ എതിര്‍ത്ത് ആദ്യം രംഗത്തെത്തിയത് ഇന്ത്യയായിരുന്നുവെങ്കിലും പിന്നീട് ഭൂട്ടാനും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ- ഭൂട്ടാന്‍- ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ ട്രൈ ജംങ്ഷനിലായിരുന്നു ചൈനയുടെ റോഡ് നിര്‍മാണം.

English summary
India will remain "firm and resolute" on the ground or at the military level to thwart any attempt by China to "bully" Bhutan, while being "reasonable" at the politico-diplomatic level to resolve the ongoing troop stand-off with the People's Liberation Army in the Doklam area in Bhutanese territory, say sources.
Please Wait while comments are loading...