കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗശാല കാണാന്‍ പോയ കുടുംബത്തെ ഗറില്ല ആക്രമിക്കുന്ന വീഡിയോ വൈറലാവുന്നു

  • By Mithra Nair
Google Oneindia Malayalam News

നെബ്രാസ്‌ക : മൃഗശാല കാണാന്‍ പോവാന്‍ നമുക്കെല്ലാര്‍ക്കും വളരെയധികം ഇഷ്ടമുള്ള കാര്യമാണ് എന്നാല്‍ മൃഗശാലയിലെ അന്തേവാസികള്‍ ആരെങ്കിലും നമ്മളെ ആക്രമിക്കാന്‍ വന്നാലോ? അമേരിക്കയിലെ നെബ്രാസ്‌കയിലുള്ള മൃഗശാല കാണാന്‍ കേവ് കുടുംബസമേതം പോയി. എന്നാല്‍ കാഴ്ച്ചകണ്ട് ഗറില്ലാ കൂടിനടുത്തെത്തിയ ഇവരെ ഗറില്ല ആക്രമിക്കാന്‍ ശ്രമിച്ചു.

കൊജിടോ എന്ന ഗറില്ലയാണ് അടച്ചിട്ടിരുന്ന കൂടിന്റെ ചില്ല് തകര്‍ത്ത് കേവിനേയും കുടുംബത്തേയും ആക്രമിക്കാന്‍ ശ്രമിച്ചത്. കേവും കുടുംബവും എത്തുമ്പോള്‍ തന്റേതായ കാര്യങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു കൊജിടോ. എന്നാല്‍ കേവിന്റെ ഇളയ മകള്‍ ആള്‍കുരങ്ങുകളെ പോലെ മാറില്‍ കൈ അടിച്ചതാണ് കൊജിടോയെ പ്രകോപിപ്പിച്ചത്.

garila.j

കൊജിടോ പെട്ടന്ന് തന്നെ കൂടിനടുത്തേയ്ക്ക് എത്തിയ കൊജിടോ കേവും കുടുംബവും നിന്നിരുന്ന ഭാഗത്തെ കൂടിന്റെ ചില്ലുകള്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഗറില്ലയുടെ പെട്ടന്നുള്ള ആക്രമണത്തില്‍ ഭയന്ന കുട്ടികള്‍ നിലവിളിച്ചു കൊണ്ട് ഓടുന്നതും ദൃശ്യത്തില്‍ കാണം.മൃഗശാലയിലെ 20 വയസ് പ്രായമുള്ള ഗറില്ലയാണ് കൊജിടോ.

ഗറില്ലയെ കുട്ടി പ്രകോപിപ്പിച്ചതല്ലെന്നും അവള്‍ കരയുകയായിരുന്നുവെന്നും കേവ് പറഞ്ഞു. ഇതോടെ കേവിന്റെയും കുടുംബത്തിന്റെയും മൃഗശാല സന്ദര്‍ശനം യൂട്യൂബില്‍ ഹിറ്റായി കഴിഞ്ഞു . യൂട്യൂബില്‍ 12 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ കേവ് തന്നെയാണ് പോസ്റ്റ് ചെയ്തത്. ഇതിനോടകം ഏകദേശം13 മില്ല്യണ്‍ പേരാണ് വീഡിയോ കണ്ടത്.

English summary
A video clip shows the terrifying moment that an angry male gorilla, a silverback, charges angrily at a little girl and cracks the glass to his enclosure by slamming his body against it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X