വിശ്വാസികളെ അവഹേളിച്ചു; ബ്ലോഗര്‍ക്ക് ജയില്‍ ശിക്ഷ
സിംഗപ്പൂര്‍: മതവികാരം വ്രണപ്പെടുത്തുന്ന ബ്ലോഗുകള്‍ പോസ്റ്റ് ചെയ്ത സിംഗപ്പൂരിലെ അമോസിയെ ആറാഴ്ച ജയിലിലടക്കാന്‍ കോടതി വിധിച്ചു. പതിനേഴ്കാരനായ ബ്ലോഗര്‍ക്ക് 1400 ഡോളര്‍ പിഴ ഇടാനും കോടതി വിധിച്ചിട്ടുണ്ട്. സ്‌ലിം, ക്രിസ്ത്യന്‍ വിശ്വാസങ്ങളെ അവഹേളിച്ചെന്നാരോപിച്ചാണ് ശിക്ഷ.
ഒക്ടോബര്‍ 13 മുതലാണ് അമോസ് യീക്ക് ജയിലില്‍ കിടക്കേണ്ടി വരിക. നിരീശ്വരവാദിയായ യീയുടെ അറസ്റ്റിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. സമാധാനപരമായ വിമര്‍ശനം ഉന്നയിക്കുന്നവരെ ജയിലിലടക്കുന്ന നിയമം പിന്‍നലിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

രണ്ട് വീഡിയോകളും ഒരു ഫോട്ടോയും പ്രദര്‍ശിപ്പിച്ചെന്നതാണ് അമോസ് യീക്കെതിരായ കുറ്റം. അമോസിന്റെ പോസ്റ്റുകള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതാണെന്ന് ജഡ്ജി ഓങ്ഹിയാന്‍ സുന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ വിമര്‍ശിച്ച് കൊണ്ട് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് 2015ല്‍ അമോസിനെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍:
അഞ്ച് വിദ്യാര്‍ത്ഥികളുമായി ബയോളജി അധ്യാപികയുടെ സെക്‌സ്... പക്ഷേ ജയിലില്‍ പോകണ്ട!!!
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഇന്‍ര്‍നെറ്റില്ല; മെയ് മുതല്‍ ഓഫീസുകളില്‍ ഇന്റര്‍നെറ്റിന് വിലക്ക്












Click it and Unblock the Notifications