ഫ്രാന്‍സില്‍ സൈനികര്‍ക്കിടയിലേയ്ക്ക് ആഡംബര കാറിടിച്ച് കയറ്റി, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ !!

  • Posted By:
Subscribe to Oneindia Malayalam

പാരീസ്: ഫ്രാന്‍സില്‍ സൈനികര്‍ക്കിടയിലേയ്ക്ക് ഓടിച്ചുകയറ്റിയ കാറിടിച്ച് ആറ് പേര്‍ക്ക് പരിക്ക്. പാരീസിലെ ലെവല്ലോയിസ് പെരറ്റിലാണ് സംഭവം. ആറ് ഫ്രഞ്ച് സൈനികര്‍ക്കാണ് പരിക്കേറ്റത്. സൈനികര്‍ക്കിടയിലേയ്ക്ക് ഓടിച്ചുകയറ്റിയ കാറിന് വേണ്ടി പാരീസ് പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കാറിന്‍റെ ഇരുവശങ്ങളിലുമായുണ്ടായിരുന്ന രണ്ട് സൈനികര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

 frenchsoldiers-09-1502267309.jpg -Properties Alignment

2015ലെ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഫ്രാന്‍സ് ഒരു അടിയന്തരാവസ്ഥാ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സുരക്ഷാസേനയെ ലക്ഷ്യം വച്ചുള്ള ഇത്തരം ആക്രമണങ്ങളാണ് ഫ്രാന്‍സില്‍ അടുത്ത കാലത്തായുണ്ടാകുന്നത്. വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി നിയോഗിക്കപ്പെടുന്നവരാണ് ആക്രമണത്തിന് ഇരയാകുന്ന സൈനികരില്‍ ഭൂരിഭാഗവും.

സൈനികര്‍ക്കിടയിലേയ്ക്ക് ബിഎംഡ്ബ്ല്യൂ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നുവെന്നാണ് മേയര്‍ പാട്രിക് ബാല്‍ക്കണി വ്യക്തമാക്കിയത്. എന്നാല്‍ ഇത് മനപ്പൂര്‍വ്വമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ശനിയാഴ്ച മാനസിക പ്രശ്നങ്ങളുള്ള 18 കാരനെ ഈഫല്‍ ടവറിന് സമീപത്തുനിന്ന് പോലീസ് കയ്യില്‍ കത്തിയുമായി പിടികൂടിയിരുന്നു. നേരത്തെ ഫെബ്രുവരിയില്‍ ആയുധധാരികള്‍ ഒരു സൈനികനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

English summary
Six French soldiers have been injured after they struck by a car in the Paris suburb of Levallois-Perret.The Paris Police Authority said a police operation is under way in the area and they are searching for the car.
Please Wait while comments are loading...