96000 രൂപയുണ്ടോ, എങ്കില്‍ സ്വര്‍ഗത്തില്‍ പോകാം; ദൈവത്തെയും കാണാം, പുരോഹിതന്റെ ഓഫര്‍ ഇങ്ങനെ
ലണ്ടന്‍: ദൈവത്തെ കാണാന്‍ പറ്റുമോ? നിത്യേന നമ്മള്‍ അമ്പലത്തിലും പള്ളിയിലുമൊക്കെ പോകാറുള്ളതല്ലേ. ഇതുവരെ നേരിട്ട് കാണാന്‍ പറ്റിയിട്ടില്ലെന്നായിരിക്കും എല്ലാവരുടെയും ഉത്തരം. എന്നാല്‍ അതിനൊക്കെ ഒരു പരിഹാരമുണ്ടെന്നാണ് ഒരു പുരോഹിതന്‍ പറയുന്നത്. കൈയ്യില്‍ കാശുണ്ടോ, എങ്കില്‍ ദൈവത്തെ മാത്രമല്ല, സ്വര്‍ഗത്തിലും നിങ്ങള്‍ക്ക് പോകാന്‍ സാധിക്കും.
സംഗതി എന്താണെന്നല്ലേ. ഒരു മതപുരോഹിതന്റെ വന്‍ ഓഫറാണ് ഇത്. സോഷ്യല്‍ മീഡിയയില്‍ ആകെ ഇയാളുടെ വാദങ്ങള്‍ തരംഗമായിരിക്കുകയാണ്. തന്നെ കൊണ്ട് ഇതിനൊക്കെ പറ്റുമെന്നാണ് പുരോഹിതന്‍ അവകാശപ്പെടുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ഒരു സ്വയംപ്രഖ്യാപിത ആള്‍ദൈവം കൂടിയാണ് ഇങ്ങനൊരു ഓഫര്‍ നല്‍കിയിരിക്കുന്നത്. ഇവിടെ ദൈവത്തിലുള്ള ആളുകളുടെ വിശ്വാസം മുതലെടുത്തിരിക്കുകയാണ് ഈ പുരോഹിതന്‍. ഇയാള്‍ വ്യാജനാണോ, യഥാര്‍ത്ഥത്തിലുള്ള പുരോഹിതനാണോ എന്നൊന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ദൈവത്തിനടുത്തേക്ക് ഒരു തീര്‍ത്ഥ യാത്ര തന്നെ ഇയാള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. അവിടെയുള്ള പുരോഹിതനാണ് ഇയാള്‍. സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ചയായിരിക്കുകയാണ് ഇയാളുടെ വാദങ്ങള്‍.

താന്‍ ദൈവത്തിന്റെ ഏറ്റവും അടുത്തയാളാണെന്നാണ് ഈ പുരോഹിതന്‍ അവകാശപ്പെടുന്നത്. അതുകൊണ്ട് എന്തുകാര്യവും നടത്താന്‍ സാധിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. ഭൂമിയിലെ ആര്‍ക്ക് വേണമെങ്കിലും ദൈവവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് താന്‍ വ ഴിയൊരുക്കാമെന്നാണ് ഇയാള്‍ പറയുന്നത്. അതും സ്വര്‍ഗത്തിലെത്തിച്ചായിരിക്കും ആ കൂടിക്കാഴ്ച്ചയുണ്ടാവുകയെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഒന്നും സൗജന്യമായി ചെയ്യാന്‍ പറ്റില്ലെന്നും ഇയാള്‍ പറയുന്നു. പണം തന്നാല്‍ ദൈവത്തെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കി കൊടുക്കാമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

അതേസമയം ഭൂമിയില്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ഈ യാത്രയ്ക്കായി തന്നെ സമീപിക്കാമെന്നാണ് ഇയാള്‍ പറയുന്നത്. താനാണ് ദൈവത്തിലേക്കുള്ള പാതയെന്നും ഇയാള്‍ അവകാശപ്പെടുന്നു. നിങ്ങളുടെ ഉള്ളിലെ ആത്മീയത ഉണര്‍ത്താനുള്ള മാര്‍ഗമാണിതെന്നാണ് ദക്ഷിണാഫ്രിക്കയിലെ ക്രിസ്തീയ പുരോഹിതനായ എംഎസ് ബുദേലി പറയുന്നത്. എന്നാല്‍ ദൈവത്തെ കാണണമെങ്കില്‍ ആദ്യം തനിക്ക് പണം നല്‍കണമെന്നും, അതിന് ശേഷം കൂടിക്കാഴ്ച്ചയുള്ള അവസരം താന്‍ ഒരുക്കി തരാമെന്നും ഇയാള്‍ പറഞ്ഞു.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
ഒറ്റത്തവണയായിട്ടുള്ള ഇടപാടായിട്ടാണ് ബുദേലി ഇതിനെ കാണുന്നത്. അതായത് പണം തരുന്നു, അതിന് പിന്നാലെ അത് വാങ്ങിയ വ്യക്തിയെ ദൈവത്തിന്റെ അടുക്കല്‍ എത്തിക്കുന്നു എന്നിവയാണ് ഇയാള്‍ ഉറപ്പുനല്‍കുന്നത്. ഈയൊരു പദ്ധതിക്കായി പോസ്റ്റര്‍ പ്രചാരണവും ബുദേലി നടത്തുന്നുണ്ട്. ഇതില്‍ വലിയ ഓഫറുകളും ഇയാള്‍ നല്‍കുന്നുണ്ട്. ഒറ്റദിനം കൊണ്ട് വിവാഹം കഴിക്കല്‍, എല്ലാ കടവും റദ്ദാക്കല്‍, ഭാവിയെ കാണുകയും, ഏവിയേറ്റര്‍ ഗെയിമില്‍ വിജയിക്കുകയും ചെയ്യുക തുടങ്ങിയ ഓഫറുകളാണ് ഇതില്‍ നല്‍കുന്നത്.

അതേസമയം സ്വര്‍ഗത്തില്‍ ദൈവത്തെ കാണണമെങ്കില്‍ 96000 രൂപയാണ് മുടക്കേണ്ടത്. താനൊരു പൂജാ ചടങ്ങുകള്‍ പോലൊരു കാര്യം ക്രിസ്മസ് ദിനത്തില്‍ നടത്തുമെന്നാണ് ബുദേലി പറയുന്നത്. അതിലൂടെ ദൈവത്തിനടുത്തേക്ക് എത്താന്‍ സാധിക്കുമെന്നാണ് ബുദേലിയുടെ അവകാശവാദം. എന്നാല്‍ ഇത് ആദ്യമായിട്ടല്ല ദക്ഷിണാഫ്രിക്കയിലെ പുരോഹിതന്മാര്‍ ഇത്തരം അവകാശവാദങ്ങള്‍ നടത്തുന്നത്. തന്നെ കാണാനെത്തുന്നവരോട് ക്രൈസ്റ്റ് പെനലോപ് പുരോഹിതന്റെ പെരുമാറ്റം അതുപോലെ വിചിത്രമായിരുന്നു. എന്നാല്‍ ഇത് അനുഗ്രഹമാണെന്നാണ് ഇയാള്‍ പറഞ്ഞത്.












Click it and Unblock the Notifications