'എന്റേം മക്കൾടേം കണ്ണീർ ആരൊപ്പും', ഉമ്മൻചാണ്ടിയെ സാക്ഷിയാക്കി ഭാര്യ മറിയാമ്മ ഉമ്മൻ ചോദിച്ചു! വീഡിയോ

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ഉമ്മൻ ചാണ്ടിയെ വേദിയിലിരുത്തി മറിയാമ്മ ഉമ്മൻറെ പ്രസംഗം | Oneindia Malayalam

  കുവൈത്ത് സിറ്റി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ രസകരമായ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുവൈത്ത് ഒഐസിസി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മറിയാമ്മ ഉമ്മൻ കത്തിക്കയറിത്. ഉമ്മൻചാണ്ടി, നടി ഖുശ്ബു തുടങ്ങിയ കോൺഗ്രസ് നേതാക്കൾ വേദിയിൽ ഇരിക്കുമ്പോഴായിരുന്നു മറിയാമ്മ ചുരുക്കം വാക്കുകളിലൂടെ സദസിനെ കൈയിലെടുത്തത്.

  തൃശൂരിൽ അരങ്ങേറിയത് 'സന്ദേശ'ത്തിലെ രംഗങ്ങൾ! മൃതദേഹത്തെ ചൊല്ലി സിപിഎം-ബിജെപി തർക്കം...

  സുധീഷ് മിന്നിക്ക് കൂട്ടായി അമൃത എത്തുന്നു! വിവാഹം ഡിസംബർ മൂന്നിന് കൂത്തുപ്പറമ്പിൽ....

  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഭാര്യയും മറ്റു കോൺഗ്രസ് നേതാക്കളും ഒഐസിസിയുടെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഉമ്മൻചാണ്ടി അടക്കമുള്ളവർ പ്രസംഗിച്ച് കഴിഞ്ഞപ്പോഴാണ് രണ്ട് വാക്ക് സംസാരിക്കാൻ മറിയാമ്മ ഉമ്മനെയും സംഘാടകർ ക്ഷണിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയനുഭവിക്കുന്ന വിഷമങ്ങൾ വളരെ രസകരമായ വാക്കുകളിലൂടെയാണ് മറിയാമ്മ ഉമ്മൻ സദസിനോട് പങ്കുവെച്ചത്.

  തുടക്കം ഇങ്ങനെ....

  തുടക്കം ഇങ്ങനെ....

  പ്രസംഗിക്കാൻ ആരംഭിച്ചപ്പോൾ തന്നെ മറിയാമ്മ ഉമ്മൻ സദസിനെ കൈയിലെടുത്തു. എന്നെ പ്രസംഗിക്കാൻ വിളിച്ചപ്പോൾ മുതൽ ഭർത്താവിന് ഉൾക്കിടിലമാണെന്ന് പറഞ്ഞായിരുന്നു മറിയാമ്മ ഉമ്മൻ പ്രസംഗം തുടങ്ങിയത്. മറിയാമ്മയുടെ ആദ്യവാചകം തന്നെ സദസിൽ ചിരിയുണർത്തി.

  പാവം വീട്ടമ്മ...

  പാവം വീട്ടമ്മ...

  ''ഞാൻ രാഷ്ട്രീയം അറിയാത്ത രാഷ്ട്രീയക്കാരിയല്ല, പ്രസംഗിക്കാൻ ഒന്നുമറിയില്ല. ഒരുപാട് അസുഖങ്ങൾ ഒക്കെയുള്ള പാവം വീട്ടമ്മയാണ് ഞാൻ''- മറിയാമ്മ ഇതു പറഞ്ഞു നിർത്തിയതും സദസിൽ നിന്ന് കൈയടി ഉയർന്നു. തൊട്ടുപിന്നാലെ തന്നെ ഉമ്മൻചാണ്ടിയുടെ തിരക്കുകളെക്കുറിച്ചും, അദ്ദേഹം കടന്നുപോയ വിവാദങ്ങളെക്കുറിച്ചും മറിയാമ്മ ഉമ്മൻ വാചാലയായി.

  എന്നെ ഓർത്താൽ മതി...

  എന്നെ ഓർത്താൽ മതി...

  തന്റെ ഭർത്താവ് കടന്നുവന്ന അഗ്നി പരീക്ഷകൾ നിങ്ങൾക്ക് അറിയാമെന്ന് പറഞ്ഞ് പ്രസംഗം തുടർന്ന മറിയാമ്മ ഉമ്മൻ, നിങ്ങൾക്ക് എന്തു ടെൻഷൻ വന്നാലും എന്നെ ഓർത്താൽ മതിയെന്നും പറഞ്ഞപ്പോൾ സദസിൽ ചിരി പടർന്നു.

  എട്ട് ദിവസം...

  എട്ട് ദിവസം...

  ''ഉമ്മൻചാണ്ടിയെപ്പറ്റി നിങ്ങൾക്ക് നന്നായി അറിയാം. നാട്ടുകാരുടെ മുഴുവൻ ദുരിതങ്ങൾ കാണുന്ന ആളാണ്. 24*7 ആണ് പ്രവർത്തനം. അതിനാൽ ആഴ്ചയിൽ എട്ട് ദിവസം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഇടയ്ക്കിടെ ആഗ്രഹിച്ചുപോകാറുണ്ട്'' മറിയാമ്മ ഉമ്മൻ തന്റെ പ്രസംഗം തുടർന്നു.

  ആര് കണ്ണീരൊപ്പും....

  ആര് കണ്ണീരൊപ്പും....

  ഇതിനിടയിൽ ഒരു ദിവസം എനിക്കും കുടുംബത്തിനും അദ്ദേഹത്തെ കിട്ടുമോ എന്നും മറിയാമ്മ ചോദിച്ചു. എല്ലാവരുടെയും കണ്ണീരൊപ്പുന്ന ആളാണ്, എന്റേം മക്കൾടേം കണ്ണീര് ആരൊപ്പും എന്നുകൂടെ മറിയാമ്മ ചോദിച്ചപ്പോൾ സദസിൽ നിന്ന് നിർത്താതെ കൈയ്യടി ഉയർന്നു. വേദിയിലിരുന്ന ഉമ്മൻചാണ്ടിയാകട്ടെ ഭാര്യയുടെ വാക്കുകളെല്ലാം ഒരു പുഞ്ചിരിയോടെയാണ് കേട്ടുകൊണ്ടിരുന്നത്.

  English summary
  speech of oommen chandy's wife goes viral in social media.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്