കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിനും ബംഗാളിനും മോഹന്‍ ഭാഗവതിന്‍റെ വിമര്‍ശനം: അക്രമങ്ങളെ പിന്തുണയ്ക്കുന്നു!

കേരളവും ബംഗാളും രാജ്യവിരുദ്ധ നിലപാടുകളേയും അക്രമങ്ങളെയും പിന്തുണയ്ക്കുന്നുവെന്നാണ് വിമര്‍ശനം

Google Oneindia Malayalam News

Recommended Video

cmsvideo
'കേരളവും ബംഗാളും ജിഹാദികളെ പിന്തുണക്കുന്നു, രോഹിങ്ക്യകള്‍ സുരക്ഷക്ക് ഭീഷണി' | Oneindia Malayalam

ദില്ലി: വിജയദശമി ദിനത്തില്‍ കേരളത്തെയും പശ്ചിമ ബംഗാളിനേയും വിമര്‍ശിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. കേരളവും ബംഗാളും രാജ്യവിരുദ്ധ നിലപാടുകളേയും അക്രമങ്ങളെയും പിന്തുണയ്ക്കുന്നുവെന്നാണ് ആര്‍എസ്എസ് തലവന്‍റെ ആരോപണം. റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആര്‍എസ്എസ് തലവന്‍ ആരോപിക്കുന്നു.

വിജയദശമി ദിനത്തില്‍ ദില്ലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കേരളത്തെയും മമതാ ബാനര്‍ജി ഭരിക്കുന്ന പശ്ചിമ ബംഗാളിനെയും ആര്‍എസ്എസ് തലവന്‍ പരസ്യമായി വിമര്‍ശിക്കുന്നത്. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ പിന്തുണയ്ക്കുന്ന നിലപാട് തന്നെയാണ് മോഹന്‍ ഭാഗവതിന്‍റെതും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മ്യാന്‍മറില്‍ നിന്ന് റോഹിന്‍ഗ്യന്‍ മുസ്ലിങ്ങളെ നാടുകടത്തുന്നതെന്നും ഭാഗവത് ആരോപിക്കുന്നു.

 മുസ്ലിങ്ങള്‍ ത്യാഗം ചെയ്തു

മുസ്ലിങ്ങള്‍ ത്യാഗം ചെയ്തു

ബജ്രംഗദളിന്‍റെ ഗോസംരക്ഷണത്തിന്‍റെ പേരില്‍ നിരവധി മുസ്ലിങ്ങള്‍ ത്യാഗം ചെയ്തുതെന്നും വിജയദശമി ദിനത്തില്‍ മോഹന്‍ ഭാഗവത് ചൂണ്ടിക്കാണിക്കുന്നു. ഗോസംരക്ഷണത്തിനായി ചട്ടങ്ങള്‍ ലംഘിക്കരുതെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാണിക്കുന്നു.

 കേരളത്തിലും ബംഗാളിലും

കേരളത്തിലും ബംഗാളിലും

കേരളത്തിലും പശ്ചിമ ബംഗാളിലും അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ ജിഹാദി പ്രവര്‍ത്തനങ്ങളാണെന്ന് ആരോപിക്കുന്ന ഭാഗവത് ഇരു സംസ്ഥാനങ്ങളും രാജ്യവിരുദ്ധ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആരോപിക്കുന്നു. ഇരു സര്‍ക്കാരുകളും തങ്ങളുടെ കര്‍മം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നും ഭാഗവത് ചൂണ്ടിക്കാണിക്കുന്നു.

 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍

റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന് കണ്ടാണ് മ്യാന്‍മാറില്‍ നിന്ന് ഇവരെ പുറത്താക്കുന്നതെന്ന് ആരോപിക്കുന്ന ആര്‍എസ്എസ് തലവന്‍ റോഹിന്‍ഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ രാജ്യത്തിന്‍പറെ സുരക്ഷയ്ക്ക് ഭീഷണിയാ​ണെന്നും കൂട്ടിച്ചേര്‍ക്കുന്നു. നേരത്തെ കേന്ദ്രസര്‍ക്കാരും റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ച

 മാനുഷിക പരിഗണന

മാനുഷിക പരിഗണന

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ പിന്തുണയ്ക്കുന്നവരെ ഇന്ത്യയില്‍ കഴിയാന്‍ അനുവദിക്കുന്നത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണെന്നും മനുഷ്യത്വത്തിന് ഭീഷണിയാവുന്ന തരത്തിലാവരുത് ഇതെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാണിക്കുന്നു. റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും ഭാഗവത് ചൂണ്ടിക്കാണിക്കുന്നു.

English summary
RSS chief Mohan Bhagwat alleged on Saturday that the state governments of West Bengal and Kerala are "on the side of jihadi elements that are perpetrating the violence" there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X