Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിനെ വിടാതെ പോണ്‍താരം!! കൊല്ലുമെന്ന് പറഞ്ഞയാളുടെ ചിത്രം പുറത്തുവിട്ടു, പ്രസിഡന്റ് കുടുങ്ങുമോ?

ട്രംപിനെതിരെ സ്റ്റോമിയുടെ പുതിയ വെളിപ്പെടുത്തല്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പോണ്‍താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള കിടപ്പറ കഥകള്‍ ഇന്ന് അങ്ങാടി പാട്ടാണ്. അതോടൊപ്പം പുലിവാല് പിടിച്ച കഥയുമാണ്. ട്രംപുമായുള്ള ബന്ധവും അതിനിടെ നടന്ന കാര്യങ്ങളും പുറത്തുവിടണമെന്ന് സ്റ്റോമി ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന കാര്യമാണ്. ഈ കേസ് ഇപ്പോള്‍ കോടതിയില്‍ എത്തിനില്‍ക്കുകയാണ്. എന്നാല്‍ ട്രംപ് അടുത്തൊന്നും ഈ കേസില്‍ നിന്ന് രക്ഷപ്പെടില്ലെന്നാണ് സൂചന.

ട്രംപ് തന്നെ കെല്ലാന്‍ വേണ്ടി ആളെ അയച്ചിരുന്നെന്ന കാര്യത്തിലാണ് ഇപ്പോള്‍ സ്‌റ്റോമി പിടിമുറുക്കിയിരിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തിയ വ്യക്തിയുടെ ചിത്രമാണ് സ്റ്റോമി പുറത്തുവിട്ടിരിക്കുന്നത്. ഇയാള്‍ ട്രംപുമായി അടുത്ത ആളാണെന്ന് സൂചനയുണ്ട്. രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് തനിക്ക് ഭീഷണി നേരിടേണ്ടി വന്നതെന്ന് പോണ്‍താരം പറയുന്നു.

ഗുണ്ടയുടെ ചിത്രം

ഗുണ്ടയുടെ ചിത്രം

ലാസ് വേഗസില്‍ വച്ച് താന്‍ മകളുമൊത്ത് പുറത്തുപോകാന്‍ നില്‍ക്കവേയാണ് ഭീഷണി നേരിട്ടതെന്ന് സ്‌റ്റോമി പറയുന്നു. ഏഴുവര്‍ഷം മുമ്പായിയിരുന്നു ഈ സംഭവം നടന്നത്. ട്രംപുമായുള്ള കിടപ്പറകഥകള്‍ പുറത്തുപറഞ്ഞാല്‍ തന്റെ കുട്ടിക്ക് അമ്മയില്ലാതാവുമെന്നായിരുന്നു ഭീഷണി. ഈ ഭീഷണി തന്നെയും മകളെയും വളരെയധികം ഞെട്ടിച്ചുവെന്ന് പോണ്‍താരം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്നെ ഭീഷണിപ്പെടുത്തിയയാളുടെ ഛായാചിത്രം സ്റ്റോമി പുറത്തുവിട്ടത്. ഇയാള്‍ ട്രംപുമായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹനുമായി ബന്ധമുള്ളയാളാണെന്ന് സൂചനയുണ്ട്.

വമ്പന്‍ തുകയുടെ സമ്മാനം

വമ്പന്‍ തുകയുടെ സമ്മാനം

ഇയാളെ കുറിച്ച് വിവരം നല്‍കുന്നതയാള്‍ക്ക് ഒരു ലക്ഷം യുഎസ് ഡോളറാണ് സ്‌റ്റോമിയും അഭിഭാഷകന്‍ മൈക്കല്‍ അവനാറ്റിയും വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്ത് വിലകൊടുത്താലും ട്രംപിന്റെ ധാര്‍ഷ്ട്യത്തെ ഇല്ലാതാക്കുമെന്ന് സ്റ്റോമി പറയുന്നു. എത്ര കാലം ഇത്തരക്കാരുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കുമെന്നും ഇവര്‍ ചോദിക്കുന്നു. ട്രംപിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള പ്രധാന കാരണം ഇതായിരുന്നുവെന്നും ഇവര്‍ പറയുന്നു.

ട്രംപ് ഭയപ്പെടുത്തുന്നു

ട്രംപ് ഭയപ്പെടുത്തുന്നു

തന്നെ പലവിധത്തില്‍ ഭയപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാല്‍ ഇത് തനിക്ക് മടുത്തിരിക്കുകയാണ്. പല തവണ തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമമമുണ്ടായി. സത്യം പറഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി ഉപയോഗിച്ച് അദ്ദേഹം തന്റെ ജീവിതം തകര്‍ത്തിരിക്കുകയാണ്. എന്റെ സമ്പാദ്യങ്ങളും നശിപ്പിച്ചു. ഇനി ഇത് സഹിക്കാനാവില്ല. എന്ത് വിലകൊടുത്തും ട്രംപിനെതിരേയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സ്റ്റോമി പറഞ്ഞു.

നിയമഭീഷണി

നിയമഭീഷണി

കാര്യങ്ങള്‍ അത്ര നല്ല രീതിയില്‍ അല്ല ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. നിയമപരമായ ഭീഷണിപ്പെടുത്തുകയാണ് കോഹന്‍ ചെയ്യുന്നത്. എത്ര കാലം ഇത് തുടരാനാവും. തനിക്കെതിരെ മാനനഷ്ടകേസ് നല്‍കുമെന്നും കരാര്‍ തെറ്റിച്ചാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ടും കേസ് നല്‍കുമെന്നും കോഹന്‍ നിരന്തരം പറയുന്നു. ട്രംപ് അധികാര ദുര്‍വിനിയോഗമാണ് ഇപ്പോള്‍ നടത്തുന്നത്.

ഭര്‍ത്താവറിയാതെ.....

ഭര്‍ത്താവറിയാതെ.....

ട്രംപുമായുള്ള ശാരീരിക ബന്ധം തന്റെ ഭര്‍ത്താവ് അറിയില്ലെന്ന് പോണ്‍താരം പറയുന്നു. അതുകൊണ്ടാണ് ഭീഷണി നേരിട്ടിട്ടും പോലീസിനെ സമീപിക്കാതിരുന്നത്. ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞിരുന്നെങ്കിലും അദ്ദേഹവുമായുള്ള ബന്ധം തന്നെ ഇല്ലാതാവുമായിരുന്നു. അതുകൊണ്ട് ഇക്കാര്യം മന:പ്പൂര്‍വം മറച്ചുവച്ചു. എന്നാല്‍ ഇത് ട്രംപ് മുതലെടുക്കുകയാണ്. ഇപ്പോള്‍ 20 മില്യണാണ് നഷ്ടപരിഹാരമായി തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സ്റ്റോമി പറഞ്ഞു.

വാടകകൊലയാളി.....

വാടകകൊലയാളി.....

സ്റ്റോമിയെ ഭയപ്പെടുത്താന്‍ അയച്ചത് വാടകകൊലയാളിയാണെന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നില്ലെങ്കിലും ഇയാളെ കുറിച്ച് ധാരണയുണ്ടെന്നാണ് സൂചന. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളയാളാണ് ഇയാള്‍. ആറടിയോളം ഉയരമുണ്ടെന്നാണ് സൂചന. കാഴ്ച്ചയില്‍ കരുത്തനാണ് ഇയാളെന്ന് സ്‌റ്റോമി പറയുന്നു. അതുകൊണ്ടാണ് തനിക്ക് ഭയം തോന്നിയത്. വിവിധ കാര്യങ്ങള്‍ക്കായി ട്രംപ് ഇയാളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

പബ്ലിസിറ്റിക്കല്ല....

പബ്ലിസിറ്റിക്കല്ല....

ട്രംപുമായി ബന്ധമുണ്ടെന്ന് പറഞ്ഞതോടെ നിരവധി പേര്‍ ആ രഹസ്യം പറയാനായി നിര്‍ബന്ധിച്ചെന്ന് പോണ്‍താരം പറഞ്ഞു. നിരവധി ചാനലുകള്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്നെ വിളിക്കുന്നുണ്ട്. ഇതുവഴി തനിക്ക് ഒരുപാട് പണവും പ്രശസ്തിയും ലഭിക്കുന്നുണ്ട്. എന്നാല്‍ പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ല താന്‍ ഇക്കാര്യം പറയുന്നത്. സത്യത്തില്‍ നടന്നതെന്തെന്ന് ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും സ്റ്റോമി പറഞ്ഞു.

മാനനഷ്ടക്കേസ്

മാനനഷ്ടക്കേസ്

തനിക്കെതിരെ ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ നല്‍കിയ മാനനഷ്ടക്കേസ് കാര്യമാക്കുന്നില്ല. 20 മില്യണിന്റെ കേസാണ് നല്‍കിയത്. അതേസമയം കോഹന്‍ 1.30000 ഡോളര്‍ സ്‌റ്റോമിക്ക് നല്‍കിയതായി എഫ്ബിഐ പറയുന്നുണ്ട്. ഇയാളുടെ ഓഫീസില്‍ നിന്ന് കണ്ടെടുത്ത രേഖയിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍ സ്റ്റോമിക്ക് പണം നല്‍കിയ കാര്യം തനിക്കറിയില്ലെന്നും കോഹന്‍ സ്വന്തം അക്കൗണ്ടില്‍ നിന്നാണ് ആ പണം നല്‍കിയതെന്നുമാണ് ട്രംപിന്റെ നിലപാട്.

നിരവധി സ്ത്രീകള്‍....

നിരവധി സ്ത്രീകള്‍....

ട്രംപിന് സ്റ്റോമിയെ കൂടാതെ നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് സൂചന. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ക്ലീന്‍ ഇമേജ് ലഭിക്കുന്നതിനായി ഈ കേസെല്ലാം ഒതുക്കി തീര്‍ത്തെന്നാണ് കരുതുന്നത്. ഇതിന് മുന്നില്‍ നിന്നത് കോഹനാണ്. എല്ലാ ഇടപാടുകളും പുറത്ത് പറയാതിരിക്കാന്‍ പണം കൊടുത്ത് ഒതുക്കുകയായിരുന്നു. എഫ്ബിഐ പിടിച്ചെടുത്ത രേഖകളില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അതേസമയം ഭീഷണിപ്പെടുത്തിയ വ്യക്തിയുടെ ചിത്രം പുറത്തുവിടുന്നത് എന്തിനാണ് വൈകിപ്പിച്ചതെന്ന് എഫ്ബിഐ സ്റ്റോമിയുടെ അഭിഭാഷകന്‍ അവനാറ്റിയോട് ചോദിച്ചിട്ടുണ്ട്.

പണം വാങ്ങിയിരുന്നു

പണം വാങ്ങിയിരുന്നു

ട്രംപില്‍ നിന്ന് പണം വാങ്ങിയതായി സ്റ്റോമി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് മുതല്‍ തനിക്ക് കഷ്ടകാലമായിരുന്നു. താനും ട്രംപുമായി ഉണ്ടായ കാര്യങ്ങള്‍ മാഗസിന് വേണ്ടി വെളിപ്പെടുത്താന്‍ ശ്രമിക്കവേയാണ് ആദ്യമായി തനിക്ക് പണം ലഭിച്ചത്. 15000 ഡോളറായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ പേരില്‍ തന്നെ ഭീഷണിപ്പെടുത്താനാണ് ട്രംപ് ശ്രമിച്ചത്. യുഎസ് തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രമാണ് താനുമായി കരാറുണ്ടാക്കിയതെന്നും സ്‌റ്റോമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+