ഭൂചലനം; മരണം കണ്ട് മരവിച്ച് അഫ്ഗാനിസ്ഥാനും പാകിസ്താനും 300ലധികം മരണം
കാബൂള്‍: ദക്ഷിണേഷ്യയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണ സംഖ്യ 300 കഴിഞ്ഞതായി റിപ്പോര്‍ട്ട്. പാകിസ്താനില്‍ മാത്രം 263 പേരാണ് മരിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ ലഭ്യമായി വരുന്നതേയുള്ളൂ. തിങ്കളാഴ്ച ഉച്ചയോടെയാണ് പാകിസ്താനിലും അഫ്ഗാനിസ്ഥിനാലും ശക്തമായ ഭൂചലനം ഉണ്ടായത്.
റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. പാക് പര്‍വ്വത മേഖലയിലാണ് ഭൂകമ്പം ഏറെ നാശം വിതച്ചത്. ദുരന്തത്തിന്റെ ദൃശ്യങ്ങളിലേയ്ക്കും കൂടുതല്‍ വിശേഷങ്ങളിലേയ്ക്കും...

പാകിസ്താനില്‍
ഭൂചലനത്തില്‍ 263 പേരാണ് പാകിസ്താനില്‍ മാത്രം മരിച്ചത്. പാക് പര്‍വ്വത മേഖലയിലാണ് ഏറ്റവും അധികം നാശം ഉണ്ടായത്. ഖൈബര്‍ പക്തൂണ്‍ക്വയിലും ഫത്തായിലും 180 പേര്‍ മരിച്ചതായാണ് വിവരം

അഫ്ഗാനിസ്ഥാനില്‍
അഫ്ഗാനിസ്ഥാനില്‍ നംഗര്‍ഹര്‍, ബദാക്ഷന്‍, കുനാര്‍ മേഖലയിലാണ് നാശനഷ്ടം.

ദുരന്തത്തിന്റെ ആഘാതം
വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നത് കാരണം ദുരന്തത്തിന്റെ ആഘാതം ഇനിയും വിലയിരുത്താനായിട്ടില്ല

ഇന്ത്യയില്‍
ഭൂകമ്പം ഇന്ത്യയിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ശ്രീനഗര്‍
ശ്രീനഗര്‍ സോപൂരില്‍ ബങ്കര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു












Click it and Unblock the Notifications