സിറിയന്‍ പോലിസ് ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം; അവകാശവാദവുമായി ഐഎസ്

  • Posted By:
Subscribe to Oneindia Malayalam

ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിലെ പോലിസ് ആസ്ഥാനത്തിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് ആക്രമികളടക്കം അഞ്ച് പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കുണ്ട്. സിറിയയിലെ ഏറ്റവും പ്രധാനപ്പെട്ട പോലിസ് ആസ്ഥാനം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. എന്നാല്‍ പ്രവേശന കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് അവിടെ വച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ദമസ്‌കസിലെ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലെ പോലിസ് സ്‌റ്റേഷനു പുറത്താണ് അരയില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചെത്തിയ രണ്ടു പേര്‍ സ്‌ഫോടനം നടത്തിയത്. മൂന്നാമത്തെയാള്‍ അതേ സ്ട്രീറ്റിലെ ഒതു തുണിക്കടയുടെ പ്രവേശന കവാടത്തില്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

കുര്‍ദ് ഹിതപരിശോധനയുടെ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ ഇറാഖ് കോടതി ഉത്തരവ്

അബുദാബി പോലിസിന് കുറ്റവാളികളെ കണ്ടെത്താന്‍ ഇനി ഡിറ്റക്ടീവ് കണ്ണടയും!

സംഭവത്തെക്കുറിച്ചും എവിടെ നിന്ന് എങ്ങനെയാണ് അക്രമികള്‍ എത്തിയെന്നതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി ദമസ്‌കസ് പോലിസ് മേധാവി മുഹമ്മദ് ഖൈര്‍ ഇസ്മാഈല്‍ ഔദ്യോഗിക ടെലിവിഷനില്‍ അറിയിച്ചു. സ്ഥിതി നിന്ത്രണാധീനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ടെലഗ്രാം മെസേജിംഗ് ആപ്ലിക്കേഷന്‍ വഴി അയച്ച ഒരു സന്ദേശത്തില്‍ മൂന്ന് പോരാളികളെ അയച്ചത് തങ്ങളാണ് ഐ.എസ് അവകാശപ്പെട്ടു. എന്നാല്‍ സാധാരണ ഇത്തരം സംഭവങ്ങളില്‍ അവകാശവാദവുമായി പ്രത്യക്ഷപ്പെടാറുള്ള ഐ.എസ്സിന്റെ അല്‍ അമാഖ് വെബ്‌സൈറ്റ് സംഭവം വിവരിക്കുന്നതല്ലാതെ ചെയ്തത് തങ്ങളാണെന്ന് അവകാശപ്പെടുന്നില്ല.

photo

ഈ മാസം പോലിസ് സ്‌റ്റേഷനു നേരെ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമണമാണിത്. ഒക്ടോബര്‍ രണ്ടിന് ദമസ്‌കസിലെ അല്‍ മിദാന്‍ ജില്ലയിലെ പോലിസ് സ്‌റ്റേഷനു നേരെയായിരുന്നു ആയുധധാരികള്‍ ആക്രമണം നടത്തിയത്. ഈ വര്‍ഷം സിറിയയില്‍ ഏറ്റവും പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് സപ്തംബറിലാണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പറഞ്ഞിരുന്നു. ആയിരത്തോളം സിവിലിയന്‍മാരടക്കം ചുരുങ്ങിയത് 3000 പേരെങ്കിലും കഴിഞ്ഞ മാസം കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെട്ടത് റഷ്യന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ സര്‍ക്കാരിന് കീഴിലുള്ള സഖ്യശക്തികളുടെ ആക്രമണങ്ങളിലാണെന്ന് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന കുറ്റപ്പെടുത്തി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
At least two people have been killed and six others wounded after attackers blew themselves up near the police command centre in the Syrian capital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്