കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ പള്ളിയില്‍ ഐസിസ് ആക്രമണം, ഷിയാകളെ കൊന്നൊടുക്കുമെന്ന് ഐസിസ്, ദൃശ്യങ്ങള്‍

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ നജ്‌റാനില്‍ ചാവേര്‍ സ്‌ഫോടനം. നജ്‌റാനിലെ ഒരു ഷിയാ പള്ളിയിലാണ് ചാവേര്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയിവെ ന്യൂനപക്ഷമായ ഷിയ മുസ്ലിങ്ങളെ ഐസിസ് ലക്ഷ്യമിടുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

നജ്‌റാനില്‍

നജ്‌റാനില്‍

നജ്‌റാനിലെ അല്‍ മഷ് ഹാദ് പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. മഗ്രിബ് നമസ്‌ക്കാരം കഴിഞ്ഞയുടനെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ചാവേറും കൊല്ലപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല.

പരിക്ക്

പരിക്ക്

19 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്

തുടര്‍ച്ചയായി

തുടര്‍ച്ചയായി

ഒക്ടോബറില്‍ തന്നെ രണ്ടാം തവണയാണ് ഷിയാകള്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ദിവസങ്ങള്‍ക്ക് മുമ്പ് ഷിയ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്

ഐസിസ്

ഐസിസ്

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു

ഷിയാകള്‍ ശത്രുക്കള്‍

ഷിയാകള്‍ ശത്രുക്കള്‍

സൗദി അറേബ്യയിലെ ന്യൂനപക്ഷമായ ഷിയാകളെ ഐസിസ് ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്

മരണ സംഖ്യ ഉയര്‍ന്നേക്കാം

മരണ സംഖ്യ ഉയര്‍ന്നേക്കാം

മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു,

English summary
At least 3 killed in suicide bombing at Saudi mosque.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X