സര്‍പ്രൈസായി ജീവനക്കാരിയെ ചുംബിച്ചു... ദുബായിയില്‍ സൂപ്പര്‍ വൈസര്‍ക്കെതിരെ വിചാരണ

  • Written By: Desk
Subscribe to Oneindia Malayalam

ജീവനക്കാരിക്കെതിരെ അതിക്രമം കാണിച്ച സംഭവത്തില്‍ ഫിലീപ്പീനോ സ്വദേശിയായ സൂപ്പര്‍ വൈസര്‍ക്കെതിരെ വിചാരണ നടത്താന്‍ തിരുമാനം. ദുബായിയില്‍ ആണ് സംഭവം. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ ഇയാള്‍ കുറ്റം ചെയ്തതായി പോലീസിനോട് സമ്മതിച്ചു. ഇതോടെയാണ് ഇയാളെ വിചാരണ ചെയ്യാന്‍ തിരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം. ഇരുപത്തിനാല് വയസ്സുള്ള യുവതിയാണ് പരാതിക്കാരി. ഫിലിപ്പിനോ ആയ സൂപ്പര്‍വൈസര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.

ജോലി ആവശ്യത്തിന്

ജോലി ആവശ്യത്തിന്

ജോലി സംബന്ധമായ ആവശ്യത്തിന് അല്‌ റാഷിദിയ മെട്രോ സ്റ്റേഷനില്‍ പോയപ്പോഴായിരുന്നു സംഭവം. രു ഇടപാടപകാരനെ കാണാനാണ് യുവതി സൂപ്പര്‍വൈസര്‍ക്കൊപ്പം അവിടെ എത്തിയത്.

സമ്മാനം

സമ്മാനം

ഇടപാടുകാരനും സൂപ്പര്‍വൈസറും സംസാരിച്ചിരുന്നപ്പോള്‍ താന്‍ അവിടെ നിന്ന് മാറി നിന്നെന്നും പിന്നീട് ഇടപാടുകാരന്‍ പോയപ്പോള്‍ വീണ്ടും സൂപ്പര്‍വൈസര്‍ക്ക് സമീപം എത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. തനിക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ് കണ്ണടക്കാന്‍ ബോസ് ആവശ്യപ്പെട്ടു.

മുഖത്തടിച്ചു

മുഖത്തടിച്ചു

കണ്ണു തുറന്നപ്പോള്‍ ഒരു ക്ലിപ് തനിക്ക് സമ്മാനമായി അയാള്‍ നല്‍കി. അതിന് താന്‍ നന്ദി പറഞ്ഞു. എന്നാല്‍ മറ്റൊരു സമ്മാനം കൂടി ഉണ്ടെന്ന് പറഞ്ഞ് അയാള്‍ ബലമായി മുഖത്ത് ചുംബിക്കുകയായിരുന്നെന്നും ഞെട്ടിപ്പോയ താന്‍ ഉടനെ അയാളുടെ മുഖത്തടിച്ചെന്നും പരാതിക്കാരി പറഞ്ഞു.

മാപ്പ് പറഞ്ഞു

മാപ്പ് പറഞ്ഞു

ഇഷ്ടം കൊണ്ട് ചെയ്തതാണെന്നും മാപ്പ് തരണമെന്നും യുവതിയോട് അയാള്‍ ആവര്‍ത്തിച്ചെങ്കിലും അത് കേള്‍ക്കാന്‍ യുവതി തയ്യാറായിരുന്നില്ല. ഉടന്‍ തന്നെ അവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പിന്നീട് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
suprise kiss for employee case against superviser

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്