Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരാതന നഗരമായ പാല്‍മിറ സിറിയന്‍ സേന തിരിച്ചുപിടിച്ചു

ദമാസ്‌കസ്: സിറിയയിലെ പുരാതന നഗരമായ പാല്‍മിറ ഐസില്‍ നിന്ന് സര്‍ക്കാര്‍ സേന തിരിച്ചു പിടിച്ചെന്ന് സിറിയന്‍ ഭരണകൂടം അവകാശപ്പെട്ടു. സിറിയയിലെ അന്താരാഷ്ട്ര നിരീക്ഷകരും ഇത് സ്ഥിതീകരിച്ചിട്ടുണ്ട്. ഒരാഴ്ചയിലേറെ നടന്ന ശക്തമായ ആക്രമണത്തിനൊടുവിലാണ് പാല്‍മിറ സൈന്യം തിരിച്ചു പിടിച്ചത്.

'മരുഭൂമിയിലെ വധു' എന്ന വിശേഷണത്തോടെ ഓരോ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിച്ച സിറിയയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായിരുന്നു പാല്‍മിറ. 2011 വരെ വിനോദ സഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നു. ആഭ്യന്തര സംഘര്‍ഷം തുടങ്ങിയതോടെയാണ് ഇവിടേക്കുള്ള സഞ്ചാരികളുെട എണ്ണം നിലച്ചു പോയത്.

Palmyra

കഴിഞ്ഞ വര്‍ഷമാണ് പാല്‍മിറയുടെ നിയന്ത്രണം സിറിയക്ക് പൂര്‍ണ്ണമായും നഷ്ടപെട്ടത്. പിന്നീട് ഇവിടെയുള്ള പുരാതന മന്ദിരങ്ങളെല്ലാം ഐസില്‍ തകര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിന്റെയും പ്രദേശം തിരിച്ചു പിടിച്ചതിന്റെയും വീഡിയോ ദൃശ്യങ്ങളും മറ്റും സിറിയന്‍ സൈന്യം പുറത്തു വിട്ടിട്ടുണ്ട്.

ഏറ്റുമുട്ടലില്‍ മരിച്ച ഐസില്‍കാരുടെ മൃതശരീരം നീക്കം ചെയ്യുന്നത് പോലും സൈന്യം സൂഷ്മതയോടെയാണ്. ശരീരത്തില്‍ സ്‌ഫോടക വസ്തുകെട്ടിവച്ച് നീങ്ങുന്ന ഐസിലുകാരുടെ ശരീരം നീക്കം ചെയ്യുമ്പോഴും നേരത്തെ സ്‌ഫോടനമുണ്ടായി സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു. ഐസിലുമായി ഏറ്റുമുട്ടല്‍ ശക്തമായി തുടരുകയാണെന്നും 100 ലേറെ ഐസിസ് ഭീകരരെ വധിക്കാന്‍ സാധിച്ചതായും റഷ്യന്‍ സേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+