കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ സ്‌ഫോടന പരമ്പര; 215 മരണം, പിന്നില്‍ ഐഎസ് ഭീകരര്‍

  • By Desk
Google Oneindia Malayalam News

ദമസ്‌കസ്: തെക്കുപടിഞ്ഞാറന്‍ സിറിയയിലുണ്ടായ ഐഎസ് ആക്രമണത്തില്‍ 215ലേറെ പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടന്നതായി സിറിയന്‍ ഒബ്സര്‍വേറ്ററിയും സ്ഥിരീകരിച്ചു.
തലസ്ഥാന നഗരിയായ ദമസ്‌കസില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള സുവൈദ നഗരത്തിലെ തിരക്കേറിയ പച്ചക്കറി മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടകവസ്തുക്കളുമായി മോട്ടോര്‍സൈക്കിളില്‍ പാഞ്ഞെത്തിയ അക്രമി മാര്‍ക്കറ്റില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

വടക്കുകിഴക്കന്‍ സിറിയയിലെ ഗ്രാമങ്ങളിലും ഐ.എസ് ഭീകരരുടെ ആക്രമണങ്ങളുണ്ടായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനാ റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2011 മുതല്‍ സിറിയയുടെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര സംഘര്‍ഷങ്ങളും ആക്രമണങ്ങളും നടന്നപ്പോഴും ഏറെക്കുറെ ശാന്തമായിരുന്നു സുവൈദ നഗരവും പ്രാന്തപ്രദേശങ്ങളും. എന്നാല്‍ അവിടേയ്ക്കാണ് ഐ.എസ് പുതിയ ആക്രമണങ്ങളുമായി കടന്നുചെന്നിരിക്കുന്നത്.

syria

വര്‍ഷങ്ങളായി തെക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഐ.എസ് നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങള്‍ ഓരോന്നായി സിറിയന്‍ സൈന്യം തിരിച്ചുപിടിക്കുന്നതിനിടയിലാണ് പുതിയ ആക്രമണമെന്നതും ശ്രദ്ധേയമാണ്. റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യം തെക്കന്‍ പ്രദേശങ്ങളില്‍ മുന്നേറ്റം തുടരുന്നത്. ഏഴു വര്‍ഷമായി വിമതരുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്ന ദര്‍ആ പ്രവിശ്യ കഴിഞ്ഞയാഴ്ചയാണ് ശക്തമായ പോരാട്ടത്തിനൊടുവില്‍ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചത്. 2011ല്‍ വിമതപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രദേശമായിരുന്നു ദര്‍ആ. സിറിയന്‍ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഇതിനകം നാലു ലക്ഷത്തിലേറെ പേര്‍ ഇതിനകം കൊല്ലപ്പെട്ടതായാണ് യു.എന്നിന്റെ കണക്ക്.
English summary
syrian civil war-attacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X