മിസൈലുകള്‍ക്കിടയില്‍ നൃത്തം ചെയ്ത് സിറിയക്കാര്‍; പതാകകള്‍ പാറിക്കളിക്കുന്നു!! യുഎസിനൊപ്പം ഖത്തറും

  • Posted By:
Subscribe to Oneindia Malayalam

ദമസ്‌കസ്: അമേരിക്കന്‍ സഖ്യസേനയുടെ മിസൈല്‍ ആക്രമണങ്ങള്‍ സിറിയന്‍ നഗരങ്ങളെ പ്രകമ്പനം കൊള്ളിക്കവെ ആനന്ദ നൃത്തം ചവിട്ടി യുവാക്കള്‍. നൂറ് കണക്കിന് യുവാക്കളാണ് സിറിയന്‍ തലസ്ഥാനത്ത് തെരുവിലിറങ്ങി ട്രംപിനും മറ്റു നേതാക്കള്‍ക്കുമെതിരെ വെല്ലുവിളിച്ച് പ്രകടനം നടത്തിയത്.

സിറിയയില്‍ ബോംബാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സൈന്യത്തിന് നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. 110 മിസൈലുകളാണ് സഖ്യസേന സിറിയയില്‍ മണിക്കൂറുകള്‍ക്കകം വിക്ഷേപിച്ചത്. എന്നാല്‍ അമേരിക്കയുടെ നീക്കം സിറിയക്കാരെ ഒരിക്കലും ഭയപ്പെടുത്തില്ലെന്നതിന്റെ തെളിവാണ് യുവാക്കളുടെ തെരുവിലെ പ്രകടനം. അവര്‍ വിളിച്ചുപറയുന്നതും ട്രംപിനെതിരെയുള്ള മുദ്രാവാക്യങ്ങളായിരുന്നു...

അടിയന്തര രക്ഷാസമിതി യോഗം

അടിയന്തര രക്ഷാസമിതി യോഗം

അമേരിക്കന്‍ ആക്രമണത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അപലപിച്ചു. യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേരണമെന്ന് പുടിന്‍ ആവശ്യപ്പെട്ടു. രാജ്യാന്തര ബന്ധങ്ങള്‍ തകിടം മറിക്കുന്നതാണ് അമേരിക്കയുടെ നീക്കം. ഇതവസാനിപ്പിക്കണം. കൂടുതല്‍ സിറിയക്കാര്‍ കൊല്ലപ്പെടാന്‍ മാത്രമേ അമേരിക്കന്‍ ആക്രമണം ഉപകരിക്കൂവെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. സിറിയയിലെ ആക്രമണത്തില്‍ നിന്ന എല്ലാ വിഭാഗവും വിട്ടുനില്‍ക്കണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ അനുമതിയില്ലാതെയാണ് സിറിയയില്‍ അമേരിക്ക ആക്രമണം തുടങ്ങിയത്. നിയമപരമായ അംഗീകാരമില്ലാത്ത നടപടിയില്‍ നിന്ന് അമേരിക്ക പിന്‍മാറണമെന്ന് ഇറാനും ആവശ്യപ്പെട്ടു.

അമേരിക്ക തുലയട്ടെ

അമേരിക്ക തുലയട്ടെ

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അമേരിക്കന്‍ സൈന്യം സിറിയയില്‍ ആക്രമണം തുടങ്ങിയത്. നേരം വെളുക്കുന്നതിന് മുമ്പ് തന്നെ തലസ്ഥാനമായ ദമസ്‌കസില്‍ യുവാക്കള്‍ നിറഞ്ഞിരുന്നു. വാഹനങ്ങളിലും അല്ലാതെയുമെത്തിയ അവര്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കും ഇസ്രായേലിനുമെതിരേ പ്രകടനം നടത്തി. അമേരിക്ക തുലയട്ടെ എന്നായിരുന്നു മുദ്രാവാക്യം. കാറുകളിലെത്തിയ യുവാക്കള്‍ ഹോണടിച്ച് ശബ്ദമുണ്ടാക്കുകയും സിറിയന്‍ പതാക ഉയര്‍ത്തി നൃത്തമാടുകയും ചെയ്തു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ഞങ്ങള്‍ നിങ്ങളൊടൊപ്പമുണ്ടെന്ന് അവര്‍ വിളിച്ചുപറഞ്ഞു.

സംഘര്‍ഷത്തിലേക്ക് നയിച്ചത്

സംഘര്‍ഷത്തിലേക്ക് നയിച്ചത്

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് പ്രകടനം നടത്തിയത്. അധ്യാപകര്‍, അഭിഭാഷകര്‍, പാര്‍ലമെന്റംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് പ്രകടനത്തില്‍ പങ്കെടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനോട് ചേര്‍ന്ന ധൗമ നഗരത്തില്‍ കഴിഞ്ഞ ശനിയാഴ്ച വിഷവാതകം പരന്നതാണ് പുതിയ അന്താരാഷ്ട്ര പ്രതിസന്ധിക്ക് കാരണമായത്. വിഷവാതകത്തിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്നാണ് ആക്ഷേപം. 60 ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടാകുകയും ചെയ്തു. വിമതരെ കൂട്ടക്കൊല നടത്താന്‍ സിറിയന്‍ പ്രസിഡന്റ് ബാശര്‍ അല്‍ അസദ് ശ്രമിച്ചുവെന്നാണ് അമേരിക്ക പറയുന്നത്.

ഐക്യരാഷ്ട്ര സഭയെ തള്ളി അമേരിക്ക

ഐക്യരാഷ്ട്ര സഭയെ തള്ളി അമേരിക്ക

തൊട്ടുപിന്നാലെയാണ് ബ്രിട്ടനുമായും ഫ്രാന്‍സുമായും ചര്‍ച്ച നടത്തിയതും ആക്രമണത്തിന് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടതും. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസ്, ഹുംസ്, ധൂമ എന്നീ നഗരങ്ങളിലെല്ലാം മിസൈല്‍ ആക്രമണങ്ങള്‍ നടക്കുകയാണ്. സിറിയയുടെ പക്ഷം പിടിച്ചാണ് റഷ്യയും ഇറാനും നില്‍ക്കുന്നത്. ലബ്‌നാനിലെ ഹിസ്ബുല്ലയും സിറിയന്‍ പ്രസിഡന്റിനൊപ്പമാണ്. ആക്രമണത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ ആവശ്യം അമേരിക്ക ഗൗനിച്ചിട്ടില്ല. ശക്തമായ ആക്രമണത്തിന് ഒരുങ്ങുകയാണ് അമേരിക്കന്‍ സഖ്യസേന. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തുര്‍ക്കിയും ഖത്തറും രംഗത്തുവന്നിട്ടുണ്ട്.

ഖത്തര്‍ നിലപാട് ഇങ്ങനെ

ഖത്തര്‍ നിലപാട് ഇങ്ങനെ

സിറിയന്‍ സൈന്യം വിഷവാതകം പ്രയോഗിച്ചത് അംഗീകരിക്കാനാകില്ലെന്നും അമേരിക്കന്‍ ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, വിഷവാതകം പ്രയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷണത്തിലൂടെ വ്യക്തമാകേണ്ട കാര്യമാണെന്നും അതിന് മുമ്പ് അമേരിക്ക ആക്രമണം നടത്തിയത് അംഗീകരിക്കാനാകില്ലെന്നുമാണ് ഇറാന്റെ നിലപാട്. തുര്‍ക്കിയും അമേരിക്കക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ലോകം രണ്ടായി ചേരി തിരിയുന്ന കാഴ്ചയാണ്. സിറിയ, റഷ്യ, ഇറാന്‍, ഹിസ്ബുല്ല എന്നിവരെല്ലാം ഒരു ഭാഗത്തും, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍, തുര്‍ക്കി, ജര്‍മനി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ മറുഭാഗത്തുമാണുള്ളത്.

 എസ്-300 വിതരണം ചെയ്യാന്‍ റഷ്യ

എസ്-300 വിതരണം ചെയ്യാന്‍ റഷ്യ

ഒരു പക്ഷേ സിറിയയിലെ ആക്രമണങ്ങളില്‍ റഷ്യന്‍ സൈന്യം നേരിട്ട് ഇടപെട്ടാല്‍ വന്‍ യുദ്ധമായി മാറാനുള്ള സാധ്യത ഏറെയാണ്. റഷ്യന്‍ സൈന്യം പ്രത്യക്ഷത്തില്‍ അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിക്കുന്നില്ല. എന്നാല്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതിനിടെ, എസ് 300 മിസൈല്‍ പ്രതിരോധ സംവിധാനം സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കൈമാറുമെന്ന് റഷ്യ അറിയിച്ചു. ആകാശത്ത് വച്ചുതന്നെ മിസൈലുകളും യുദ്ധവിമാനങ്ങളും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് എസ്-300 പ്രതിരോധ സംവിധാനം.ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും കരുത്തുറ്റ മിസൈല്‍ പ്രതിരോധ സംവിധാനമാണിത്.

അമേരിക്കക്ക് ഉഗ്രന്‍ പണി കൊടുത്ത് സിറിയ; എല്ലാം ചോര്‍ത്തി, സഹായിച്ചത് റഷ്യ, ബ്രിട്ടനും പണി തുടങ്ങി

കത്വയിലെ മൃഗീയത; ദീപികയ്ക്കും ജല്ലയ്ക്കും രാജ്യത്തിന്റെ സല്യൂട്ട്!! ജീവന്‍ പണയപ്പെടുത്തിയ പോരാട്ടം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Syrians gather in Damascus in defiance after US-led strikes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്