കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുറത്ത് പോകേണ്ടവര്‍ കൈ ഉയര്‍ത്തൂ', നിറയൊഴിയ്ക്കും മുന്‍പ് ഭീകരര്‍ ചെയ്തത്

  • By Meera Balan
Google Oneindia Malayalam News

പെഷവാര്‍: 'ഞങ്ങളുടെ ക്ളാസിലേയ്ക്ക് തോക്കുകളുമേന്തി അവര്‍ പാഞ്ഞടുത്തു. അധ്യാപകനെ കീഴ്‌പ്പെടുത്തി ഞങ്ങളുടെ അടുത്തെത്തി. നിങ്ങളില്‍ ആര്‍ക്കൊക്കെ പുറത്ത് പോകണം അവര്‍ കൈ ഉയര്‍ത്തൂ... എല്ലാവരും കൈകള്‍ ഉയര്‍ത്തി. അവര്‍ എട്ടുപേരെ തിരഞ്ഞെടുത്തു. ഇവരാണ് പുറത്ത് പോകുന്നത്. നിങ്ങള്‍ക്ക് കാണേണ്ടേ അവര്‍ പോകുന്നത്. ബോര്‍ഡിന് മുന്നില്‍ അവര്‍ അവരെ നിരത്തി നിര്‍ത്തി, തുരുതുരെ വെടിയുതിര്‍ത്തു'-പെഷവാര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട 14കാരന്റെ വാക്കുകളാണിത്. കൂട്ടക്കൊലയ്ക്ക് മുന്‍പ് ക്രൂരമായ വിനോദങ്ങള്‍ നടത്തിയാണ് തീവ്രവാദികള്‍ കുട്ടികളെ കൊലപ്പെടുത്തിയത്.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ വാക്കുകളിലൂടെയാണ് എത്രമാത്രം ഭീകരാന്തരീക്ഷമാണ് പാക് താലിബാന്‍ തീവ്രവാദികള്‍ സ്‌കൂളില്‍ സൃഷ്ടിച്ചതെന്ന് മനസിലാവുന്നത്. കൊല്ലുന്നതിന് മുന്‍പ് പല ക്രൂരവിനോദങ്ങളും അവര്‍ ചെയ്തു. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 14 കാരന്റെ വെളിപ്പെടുത്തലുകളാണ് പാക് താലിബാന്റെ ഏറ്റവും ക്രൂരമായ മുഖത്തെ വ്യക്തമാക്കുന്നത്.

Peshwar

ഇംഗ്ളീഷ് ഗ്രാമര്‍ ക്ളാസ് പുരോഗമിയ്ക്കവെയാണ് ഷാനവാസ് ഖാന്റെ (14) ക്ളാസ്മുറിയുടെ പുറത്ത് അവര്‍ ..ആ രണ്ട് ഭീകരര്‍ എത്തിയത്. പുറത്ത് നിന്ന് ബഹളവും നിലവിളിയും കേട്ടിരുന്നു. അധ്യാപകന്‍ വാതില്‍ വലിച്ചടയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ അധ്യാപകനെ നിലത്തേയ്ക്ക് തൊഴിച്ചിട്ട് ക്ളാസിലേയ്ക്ക് കയറി.അവരുടെ കൈയ്യില്‍ എകെ 47 തോക്കുണ്ടായിരുന്നു. ഒച്ചയുണ്ടാക്കരുതെന്ന് അവര്‍ കുട്ടികളോട് പറഞ്ഞു

പേടിച്ച് വിറച്ച കുഞ്ഞുങ്ങളോട് നിങ്ങളില്‍ ആര്‍ക്കൊക്കെ പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടു. കുട്ടികള്‍ എല്ലാവരും പുറത്ത് പോകണമെന്ന് പറഞ്ഞ് കൈ ഉയര്‍ത്തി. എന്നാല്‍ എല്ലാവരെയും വിടില്ല ഞങ്ങള്‍ തന്നെ തിരഞ്ഞെടുക്കാമെന്ന് പറഞ്ഞ് ഭീകരര്‍ എട്ട് കുട്ടികളെ തിരഞ്ഞെടുത്തു. ഇവര്‍ പുറത്ത് പോകാന്‍ പോവുകയാണെന്ന് പറഞ്ഞത് കുട്ടികളെ ബോര്‍ഡിന് സമീപം നിരത്തി നിര്‍ത്തി. അധ്യാപകനെ ചെയറില്‍ ഇരുത്തിയ ശേഷം നിങ്ങളുടെ കുട്ടികള്‍ പോകുന്നത് കണ്ടോളൂ എന്ന് പറഞ്ഞു.

കുട്ടികള്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ത്തു. അലറിക്കരഞ്ഞ് കുട്ടികള്‍ പിടഞ്ഞു വീണു. ചില കൂട്ടുകാര്‍ വേദനകൊണ്ട് പുളയുകയായിരുന്നെന്ന് ഖാന്‍ ഓര്‍ത്തെടുക്കുന്നു. രണ്ടാം തവണയും പുറത്ത് പോകേണ്ടവരെ തിരഞ്ഞ് അവര്‍ വീണ്ടും കുട്ടികള്‍ക്കടുത്തേയ്ക്ക് നീങ്ങി. ഇത്തവണ ആരും കൈ ഉയര്‍ത്തിയില്ല. തുടര്‍ന്ന് ഭീകരര്‍ തന്നെ എട്ട് പേരെ തിരഞ്ഞ് പിടിച്ച് ബോര്‍ഡിന് മുന്നില്‍ നിരത്തി നിര്‍ത്തി വെടിയുതിര്‍ത്തു. ഇതിനിടയില്‍ സൈന്യം എത്തിയ കാര്യം ഭീകരര്‍ അറിഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്ക് നേരെ തലങ്ങും വിലങ്ങും വെടിയുതിര്‍ത്തു.

ഖാന്റെ തോളെല്ലില്‍ രണ്ട് വെടിയുണ്ടകള്‍ തറച്ചു. നിലത്തേയ്ക്ക് വീണ് ബോധം മറയുന്നതുവരെ സഹപാഠികളുടെ കരച്ചില്‍ താന്‍ കേട്ടിരുന്നെന്ന് ഖാന്‍ പറയുന്നു. അധ്യാപകനും പരിക്കേറ്റു. ആശുപത്രിയില്‍ വച്ച് തന്നെ കണ്ടപ്പോള്‍ അധ്യാപകന്‍ കരയുകയായിരുന്നെന്നും കുട്ടികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ അദ്ദേഹത്തിനായില്ലെന്ന് പറഞ്ഞുവെന്നും ഖാന്‍ പറയുന്നു. സ്‌കൂളിനെപ്പറ്റി ഓര്‍ക്കുമ്പോഴെല്ലാം വെടിയൊച്ചയും ചോര തളം കെട്ടിയ ക്ളാസ് മുറിയുമാണ് ഷാനവാസ് ഖാന് ഓര്‍മ വരുന്നത്.

English summary
Taliban gunmen who stormed a school in northwest Pakistan toyed with captive students by suggesting some could be let go before lining them up and gunning them down in front of their classmates, according to a new account by survivors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X