കാബൂള്‍ ലക്ഷ്യമാക്കി താലിബാന്‍; പുതിയ ഫോര്‍മുല മുന്നോട്ടുവച്ച് സമാധാന ചര്‍ച്ച സമിതി, ഗാനി പുറത്തേക്കോ
കാബൂള്‍: അഫ്ഗാനിസ്ഥാനിസ്ഥാനില്‍ താലിബാന്‍ മുന്നേറ്റം രൂക്ഷമാകുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പുറത്തുവരുന്നത്. രാജ്യത്തെ രണ്ടാമത്തെ വമ്പന്‍ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തതായി അവകാശപ്പെട്ട് താലിബാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതോടെ അഫ്ഗാന്‍ സൈന്യത്തിന് വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ താലിബാന്റെ അധീനതയിലാകുമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. താലിബാന്റെ വക്താക്കളെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇപ്പോഴിതാ അഫ്ഗാനിസ്ഥാനില്‍ പുതിയ ഫോര്‍മുല മുന്നോട്ടുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സമാധാന ചര്‍ച്ച സമിതി. സിഎന്‍എന്‍ ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആ ചുരണ്ട മുടിയും സാരി ലുക്കും... നടി അനുപ പരമേശ്വരന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
പ്രസിഡന്റ് അഷ്‌റഫ് ഗാനിയുടെ സര്‍ക്കാരിനെ പൂര്‍ണമായി പുറത്താക്കുന്ന പുതിയ ഫോര്‍മുലയ്ക്കാണ് സമാധാന സമിതി രൂപം നല്‍കുന്നത്. രാജ്യത്ത് അടിയന്തരമായി വെടിനിര്‍ത്തലിന് വേണ്ടിയാണ് പുതിയ ഫോര്‍മുല സമാധാന ചര്‍ച്ച സമതി മുന്നോട്ടുവച്ചിരിക്കുന്നത്. പുതിയ സമാധാന ഫോര്‍മുലയില്‍, ഗാനി ഭരണകൂടം ഇറങ്ങേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കൂടാതെ താലിബാന്‍, യുദ്ധപ്രഭുക്കന്മാര്‍, നിലവിലെ പ്രതിനിധികള്‍ എന്നിവരുമായി ഒരു താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കും. പുതിയ ഫോര്‍മുല ഉചിതമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി പങ്കിടൂ. സമാധാന ചര്‍ച്ചകളില്‍ താലിബാന്‍ ഗൗരവം കാണിച്ചിട്ടില്ലെന്നും രാഷ്ട്രീയ പരിഹാരത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാണെന്നും അഫ്ഗാന്‍ അനുരഞ്ജന സമിതി തലവന്‍ പറഞ്ഞതായി അല്‍ജസീറ ട്വിറ്ററില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കാണ്ഡഹാര്‍ പിടിച്ചെടുത്ത വാര്‍ത്ത ട്വിറ്ററിലൂടെയാണ് താലിബാന്‍ അറിയിച്ചത്. കാണ്ഡഹാര്‍ മുഴുവനായിം കീഴടക്കി, മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തിയെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു. താലിബാന്റെ ശക്തമായ കോട്ടയായിരുന്നു കാണ്ഡഹാര്‍. എന്നാല്‍ സര്‍ക്കാര്‍ ഇവിടെ പിടിമുറുക്കിയതോടെ ആധിപത്യം താലിബാന് നഷ്ടമാവുകയായിരുന്നു. മറ്റൊരു നഗരമായ ലഷ്‌കര്‍ ഗായും താലിബാന്‍ പിടിച്ചെടുത്തിരുന്നു.
വിദേശ ട്രൂപ്പുകള്‍ അഫ്ഗാന്‍ വിട്ടുപോയതോടെയാണ് ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതോടെ അഫ്ഗാനിസ്ഥാനെ വലിയ തകര്‍ച്ചയിലേക്കാണ് ചെന്നെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ആക്രമണത്തിനാണ് കാണ്ഡഹാര്‍ സാക്ഷ്യം വഹിച്ചത്. ഇതിന് ശേഷമാണ് താലിബാന്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.












Click it and Unblock the Notifications