കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാസല്‍ഖൈമയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ തല്ലിയത് വിവാദമാകുന്നു

Google Oneindia Malayalam News

റാസല്‍ഖൈമ: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ കുട്ടികള്‍ക്കെതിരായ അധ്യാപകരുടെ മര്‍ദ്ദനവും ശാരീരിക പീഡനവും വര്‍ധിച്ച് വരികയാണോ? ഒട്ടേറെ റിപ്പോര്‍ട്ടുകളാണ് ഇതുസംബന്ധിച്ച് പുറത്ത് വന്നത്. പഠന നിലവാരം കാത്തു സൂക്ഷിയ്ക്കുന്നതിന് വേണ്ടി കുട്ടികളെ അധ്യാപകര്‍ മര്‍ദ്ദിയ്ക്കുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റാസല്‍ഖൈമയില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പ്രശ്‌നം ദേശീയ തലത്തില്‍ പോലും ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്.

റാസല്‍ഖൈമയിലെ ഒരു സ്‌കൂളിലാണ് സംഭവം. ചെറിയ ക്ളാസിലെ വിദ്യാര്‍ഥിയാണ് മര്‍ദ്ദനത്തിന് ഇരയായത്. ആണ്‍കുട്ടിയെ ക്ളാസില്‍ വച്ച് പൊതിരെ തല്ലുകയായിരുന്നു അധ്യാപകന്‍. സംഭവം സ്‌കൂളില്‍ വച്ച് തന്നെ പരിഹരിയ്ക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചെങ്കിലും പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ കുട്ടിയുടെ അച്ഛന്‍ തയ്യാറായില്ല. ഇതോടെയാണ് പാരതി വിദ്യാഭ്യസ വകുപ്പിലെ ലീഗല്‍ പാനലിന് മുന്നില്‍ എത്തുന്നത്.

Crime

കുട്ടിയെ കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കിയ അധ്യാപകനെ ലീഗല്‍ പാനല്‍ വിളിപ്പിയ്ക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. അതേ സമയം കുട്ടിയെ അകാരണമായി അധ്യാപകന്‍ മര്‍ദ്ദിച്ചതല്ലെന്ന് വാദം നിരത്തുകയാണ് സ്‌കൂള്‍ അധികൃതര്‍. അധ്യാപകനെ ന്യായീകരിയ്ക്കുന്ന സ്‌കൂലിന്റൈ നിലപാട് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. മറ്റൊരു സ്‌കൂളില്‍ നിന്നും സ്ഥലംമാറ്റം ലഭിച്ച് എത്തിയതാണ് അധ്യാപകന്‍. ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ ഇദ്ദേഹം റാസല്‍ഖൈമയിലെ സ്‌കൂളില്‍ എത്തിയിട്ട്.

English summary
Teacher accused of beating school boy in RAK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X