നാടിനെ ഞെട്ടിച്ച് 7 വയസ്സുകാരിയുടെ മരണം; കൊലയ്ക്ക് പിന്നിൽ 15കാരി... നടന്നത് ക്രൂരകൊലപാതകം

  • Posted By:
Subscribe to Oneindia Malayalam

ബ്രിട്ടണ്‍: ഏഴ് വയസ്സുകാരിയെ കൊന്നകേസില്‍ 15 വയസ്സുകാരി അറസ്റ്റില്‍. കളിസ്ഥലത്ത് കഴുത്തറുത്ത നിലയില്‍ കാണപ്പെട്ട ഏഴ് വയസ്സുകാരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കൊപ്പം കളിച്ചിരുന്ന 15 വയസ്സുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് തെളിഞ്ഞത്. എന്നാൽ കൊലപാതക കാരണം വ്യക്തമല്ല.

നാടിനെ നടുക്കിയ കൊലപാതകം

പാര്‍ക്കിനോട് ചേര്‍ന്ന നടപ്പാതയിലാണ് കേറ്റ് റഫ് എന്ന എന്ന ഏഴ് വയസ്സുകാരിയെ കഴുത്തിന് വെട്ടേറ്റ നിലയില്‍ കണ്ടെത്തതിയത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴുത്തിലെ മുറിവ് ആഴത്തില്‍ ഉള്ളതായതിനാല്‍ അല്‍പ സമയത്തിനകം മരിച്ചു. കഴുത്തിലും നെഞ്ചിലുമായിരുന്നു കേറ്റിന് പരിക്കേറ്റത്.

കുഞ്ഞിനായി തെരച്ചില്‍

മകള്‍ കളി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷിച്ച് ഇറങ്ങിയതെന്ന് കേറ്റിന്‌റെ അമ്മ ആലിസണ്‍ റഫ് പറയുന്നു. പാര്‍ക്കില്‍ അന്വേഷിച്ച് പോയെങ്കിലും അവിടെയും കണ്ടില്ല. ഉടന്‍ തന്നെ എമര്‍ജന്‍സി നമ്പര്‍ ആയ 999ല്‍ വിവരം അറിയിച്ചു. എന്നാല്‍ അല്‍പ സമയത്തിനകം ലഭിച്ച വിവരം ഞെട്ടിയ്ക്കുന്നതായിരുന്നു. തന്‌റെ മകള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ആലിസണ്‍ പറയുന്നു.

കൊലനടത്തിയത് 15കാരി...!!!

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് എല്ലാവരെയും ഞെട്ടിച്ചത്. കേറ്റ് റഫിനെ കൊന്നത് 15 വയസ്സുകാരിയായ പെണ്‍കുട്ടിയാണെന്ന്. എന്താണ് കുട്ടിയെ ഇത്തരം ക്രൂര പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. എവിടെ നിന്നാണ് പെണ്‍കുട്ടിയ്ക്ക് മൂര്‍ച്ചയേറിയ ആയുധം ലഭിച്ചതെന്നും പൊലീസ് പരിശോധിയ്ക്കുന്നുണ്ട്. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

പ്രത്യേക കോടതിയില്‍ വിചാരണ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പ്രതി എന്നതിനാല്‍ പ്രത്യേക ജുവൈല്‍ കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. മാനസികാരോഗ്യ വിദഗ്ദ്ധരുടെയും, ഡോക്ടര്‍മാരുടെയും സേവനും കോടതിയ്ക്ക് അകത്ത് ഉണ്ടാവും. കുട്ടിയെ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകരെയും അന്വേഷണ സംഘം വിശദാമിയ ചോദ്യം ചെയ്യുന്നുണ്ട്.

കുട്ടിക്കുറ്റവാളികള്‍

ബ്രിട്ടനെ ഞെട്ടിച്ച കുട്ടിക്കുറ്റവാളികള്‍ ആദ്യത്തെ സംഭവമല്ല. 1993ല്‍ ലിവര്‍പൂളില്‍ വെച്ച് 10 വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് മൂന്ന് വയസ്സുകാരനെ കുത്തിക്കൊന്നത്. 39 വയസ്സുകാരിയെ കൊന്നകേസില്‍ രണ്ട് പെണ്‍കുട്ടികളെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. കൊലയ്ക്ക് ശേഷം ഇവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്തിരുന്നു.

English summary
A 15-year-old girl has been charged in Britain with killing a seven-year-old girl who died of her injuries after being found on a playing field, police said Wednesday.
Please Wait while comments are loading...