• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആശങ്കകള്‍ക്കിടയില്‍ കുര്‍ദ് ഹിതപരിശോധന ഇന്ന്; മേഖലയില്‍ പൊട്ടിത്തെറിക്ക് സാധ്യത

  • By desk

ഇര്‍ബില്‍: എല്ലാ എതിര്‍പ്പുകളും സമ്മര്‍ദ്ദങ്ങളും മറികടന്ന് കുര്‍ദുകള്‍ ഇന്ന് സ്വാതന്ത്ര്യ ഹിതപ്പരിശോധനയുടെ ഭാഗമായി വോട്ട് ചെയ്യും. ഇറാഖിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദ് മേഖലയായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവമെന്റാണ് (കെ.ആര്‍.ജി) ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ മുന്നോടിയായി സപ്തംബര്‍ 25ന് തിങ്കളാഴ്ച ഹിതപ്പരിശോധന നടത്തുന്നത്.

കുര്‍ദ് മേഖലകള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കും

കുര്‍ദ് മേഖലകള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കും

കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവമെന്റിന്റെ ഭാഗമായ മൂന്ന് ഗവര്‍ണറേറ്റുകള്‍ക്കു പുറമെ, ഇറാഖിന്റെ ഭാഗവും എണ്ണ സമ്പന്ന പ്രദേശവുമായ കിര്‍ക്കുക്കിലും വടക്കന്‍ പ്രവിശ്യയായ നിനേവെയുടെ ഏതാനും ഭാഗങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. കെ.ആര്‍.ജിയില്‍ ഉള്‍പ്പെട്ട മൂന്ന് പ്രവിശ്യകളില്‍ മാത്രം അരക്കോടിയിലേറെ കുര്‍ദുകള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്നാണ് പ്രാഥമിക നിരീക്ഷണം.

 സ്‌ഫോടനാത്മകമായ അന്തരീക്ഷം

സ്‌ഫോടനാത്മകമായ അന്തരീക്ഷം

തികച്ചും സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിലാണ് കുര്‍ദുകള്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് നീങ്ങുന്നത്. പലയിടങ്ങളിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കിര്‍ക്കുക്കിലും നിനെവെയുടെ ഭാഗങ്ങളിലും ഹതപ്പരിശോധനയെ എതിര്‍ക്കുന്നവര്‍ ശക്തമായി രംഗത്തുണ്ട്. ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവാനുള്ള സാധ്യതയുമേറെയാണ്.

കിര്‍ക്കുക്കില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആളുകള്‍ ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു ശനി, ഞായര്‍ ദിവസങ്ങളില്‍. കിര്‍ക്കുക്കിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു. കുര്‍ദുകളെ കൂടാതെ അറബികളും തുര്‍ക്കികളും താമസിക്കുന്ന പ്രദേശമാണ് കിര്‍ക്കുക്ക്. കുര്‍ദുകള്‍ പറയുന്നത് ചരിത്രപരമായ തങ്ങള്‍ക്ക് അവകാശപ്പെട്ട പ്രദേശമാണിതെന്നാണ്. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് കുര്‍ദുകളെ ആട്ടിപ്പായിച്ച് പകരം അറബികളെ ഇവിടെ കുടിയിരുത്തുകയായിരുന്നുവെന്നാണ് ആരോപണം. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇറാഖിനകത്തും കുര്‍ദുകള്‍ക്കെതിരായ വികാരം ശക്തമാണ്.

 കുര്‍ദുകള്‍ക്കിടയിലും ഭിന്നത

കുര്‍ദുകള്‍ക്കിടയിലും ഭിന്നത

കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവമെന്റിന്റെ കീഴിലുള്ള പ്രദേശങ്ങളിലെ കുര്‍ദുകള്‍ക്കിടയിലും ഹിതപരിശോധനയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. വോട്ടെടുപ്പ് നടത്താനുളള ഗവണ്‍മെന്റ് പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ നേതൃത്വത്തിലുള്ള കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തീരുമാനത്തിനെതിരാണ് ജലാല്‍ തലബാനിയുടെ പാട്രിയോട്ടിക് യൂനിയന്‍ ഓഫ് കുര്‍ദിസ്താന്റെ നിലപാട്. വോട്ടെടുപ്പ് നീട്ടി വച്ച് യു.എന്നിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന അഭിപ്രായമാണ് തലബാനിയുടെ പാര്‍ട്ടിക്കുള്ളത്. അതുകൊണ്ടുതന്നെ തലബാനിക്ക് ഭൂരിപക്ഷമുള്ള സുലൈമാനിയ്യ പ്രവിശ്യയില്‍ വോട്ടെടുപ്പിന്റെ ആവേശമില്ല.

ഇറാന്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തി

ഇറാന്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തി

ഹിതപരിശോധനയുടെ പശ്ചാത്തലത്തില്‍ കുര്‍ദിസ്താന്‍ റീജ്യനിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും ഇറാന്‍ നിര്‍ത്തിവച്ചതായി സുപ്രിം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു. ഇറാഖിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി. ഇറാനില്‍ നിന്ന് സുലൈമാനിയ്യ, ഇര്‍ബില്‍ എന്നീ വിമാനത്താവളങ്ങളിലേക്കും അവിടെ നിന്ന് തിരികെയുമുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഇറാഖി കുര്‍ദുകളുടെ ഭാവിയെ അപകടത്തിലാക്കുന്ന നടപടിയാണ് ഏതാനും ചില നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

 തുര്‍ക്കിയുടെ മുന്നറിയിപ്പ്

തുര്‍ക്കിയുടെ മുന്നറിയിപ്പ്

വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ കുര്‍ദ് പ്രദേശങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുണ്ടാകുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കി. സാമ്പത്തികവും സുരക്ഷാപരവുമായ മാനങ്ങള്‍ ഇതിനുണ്ടാവുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ സൈനിക നടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുര്‍ദ് ഭരണപ്രദേശവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് തുര്‍ക്കി സൈനികരെ വിന്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 ഇസ്രായേലൊഴികെ എല്ലാവരും എതിര്

ഇസ്രായേലൊഴികെ എല്ലാവരും എതിര്

ഇസ്രായേല്‍ മാത്രമാണ് കുര്‍ദ് ഹിതപ്പരിശോധനയെ പിന്തുണച്ച് രംഗത്തുവന്നത്. നീക്കം ഉപേക്ഷിക്കാന്‍ ഇറാഖ് പാര്‍ലമെന്റ് നേരത്തേ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇറാഖ് സുപ്രിംകോടതിയും ഇതേ ആവശ്യമുയിക്കുകയുണ്ടായി. യു.എന്നിനു പുറമെ, അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ തുടങ്ങി പ്രധാന വിദേശ രാജ്യങ്ങളും തുര്‍ക്കി, ഇറാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളും ഹിതപ്പരിശോധനയ്‌ക്കെതിരാണ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യോജിച്ച പോരാട്ടം നടക്കുന്ന ഈ സമയത്ത് ഹിതപ്പരിശോധന നടത്തുന്നത് പോരാട്ടത്തെ ക്ഷീണിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ശക്തികള്‍ ഇതിനെ എതിര്‍ക്കുന്നത്. മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന തീരുമാനമാണിതെന്ന് അയല്‍രാജ്യങ്ങളും കരുതുന്നു.

English summary
Hundreds demonstrated in eastern Iraq against a planned referendum on the secession of northern Iraq's Kurdish region,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more