ജാക്പോട്ട് ലോട്ടറി അടിച്ചയുടന്‍ യുവാവ് ഭാര്യയെ ഒഴിവാക്കി
കോടിക്കണക്കിന് രൂപയുടെ ജാക്പോട്ട് അടിച്ചയുടന്‍ യുവാവ് ഭാര്യയെ ഒഴിവാക്കിയതായി പരാതി. തായ്ലഡിലാണ് സംഭവം. ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം ആറരക്കോടിരൂപ)യുടെ ലോട്ടറിയാണ് തമറോങ് എന്ന സെക്യൂരിറ്റി ജീവനക്കാരന് ലഭിച്ചത്. ലോട്ടറി അടിച്ചതിനു രണ്ടുദിവസത്തിനുശേഷമാണ് ഇയാള്‍ മൊബൈല്‍ സന്ദേശത്തിലൂടെ ഭാര്യയെ ഒഴിവാക്കുകയാണെന്ന് അറിയിച്ചത്.
തന്നെയും മകനെയും കാരണമൊന്നും കൂടാതെ ഒഴിവാക്കിയെന്ന് കാട്ടി സോവോവാനി എന്ന യുവതി കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തനിക്കും മകനും നഷ്ടപരിഹാരം വേണമെന്നുകാട്ടിയാണ് യുവതിയുടെ പരാതി. ഏകദേശം 2,86,000 ഡോളറാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ലോട്ടറിയടിച്ചതിന്റെ മൂന്നിലൊന്ന് വരുമിത്.

ഒരു ക്ലോത്തിങ് സ്റ്റോര്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു തമറോങ്. കിട്ടുന്ന ചെറിയ വരുമാനം ഉപയോഗിച്ച് ഭാര്യയ്ക്കും മകനുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞുവരികയായിരുന്ന ഇവരുടെ കുടുംബത്തിലേക്ക് വില്ലനായാണ് ലോട്ടറി കയറിവരുന്നത്. ലോട്ടറിയടിച്ചശേഷം ഇരുവരും ചേര്‍ന്നാണ് പണം സമീപത്തെ ബാങ്കില്‍ നിക്ഷേപിച്ചത്. ഭര്‍ത്താവിന്റെ പേരിലുള്ള അക്കൗണ്ടിലായിരുന്നു പണം.
എന്നാല്‍, രണ്ടുദിവസത്തിനുശേഷം തമറോങ് തന്റെ അക്കൗണ്ടില്‍ നിന്നും 20,000 ഡോളര്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി. ശേഷം, വേര്‍പിരിയുകയാണെന്ന സന്ദേശവും അയച്ചു. ലോട്ടറിയായി ലഭിച്ച പണംകൊണ്ട് സ്ഥലംവാങ്ങി അവിടെ കെട്ടിടം പണിയുന്ന തിരക്കിലാണ് ഇപ്പോള്‍ ഇയാള്‍. അതേസമയം, മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനാണ് തന്നെ ഉപേക്ഷിച്ചിരിക്കുന്നതെന്ന് ഇയാളുടെ ഭാര്യ ആരോപിക്കുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications