'ജാതിയെ കുറിച്ചുള്ള സംസാരമല്ല, ജാതീയതയാണ് പ്രശ്നം'; ഗൂഗിള്‍ വിവാദത്തില്‍ തേന്മൊഴി സൗന്ദരരാജന്
വാഷിംഗ്ടണ്‍: ജീവനക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യുഎസ് ആസ്ഥാനമായുള്ള ദളിത് ആക്ടിവിസ്റ്റ് തേന്മൊഴി സൗന്ദരരാജന്റെ പ്രസംഗം ഗൂഗിള്‍ റദ്ദാക്കിയിരുന്നു. തേന്മൊഴി പരിപാടിയുമായി മുന്നോട്ട് പോയാല്‍ തങ്ങളുടെ ജീവന് അപകടത്തിലാണെന്ന് അവകാശപ്പെട്ട ജീവനക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഗൂഗിള്‍ പ്രഭാഷണം റദ്ദാക്കിയത്. എന്നാല്‍ ഇപ്പോഴിതാ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് തേന്മൊഴി. ദ ന്യൂസ് മിനിറ്റിന് നല്കിയ അഭിമുഖത്തിലാണ് തേന്മൊഴി ഗൂഗിള്‍ എന്തുകൊണ്ടാണ് പരിപാടി റദ്ദാക്കിയത് എന്നതടക്കമുള്ള കാരമങ്ങള്‍ വിശദീകരിക്കുന്നത്. തേന്‍ മൊഴിയുടെ വാക്കുകളിലേക്ക്....

ഗൂഗിള്‍ നടത്താന്‍ തീരുമാനിച്ച ടോക്ക് ഷോയുടെ രണ്ട് ദിവസം മുമ്പ്്, ഒരു ചെറിയ കൂട്ടം ആളുകള്‍ ജാതി-മതഭ്രാന്തും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ അഭിപ്രായങ്ങളില്‍ പലതും വളരെ അക്രമാസക്തവും അവഹേളനപരവും ദളിത് ജനതയുടെ കാര്യത്തില്‍ നിയമവിരുദ്ധവുമായിരുന്നു. കാരണം നമ്മള് ദക്ഷിണേഷ്യയില്‍ മാത്രമല്ല, അമേരിക്കയിലും പല പൗരാവകാശ സംഘടനകളിലും സംരക്ഷിത വിഭാഗമാണെന്ന് തേന്‍ മൊഴി പറയുന്നു.

പരിപാടിയിലേക്ക് തേന്മൊഴിയെ ക്ഷണിച്ച ഗൂഗിള്‍ ന്യൂസ് സീനിയര്‍ മാനേജര്‍ തനൂജ ഗുപ്ത പരിപാടി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. ഈ വിഷയത്തിലും തേന്മൊഴി പ്രതികരിച്ചു. ജാതി വിവേചനത്തിന് എതിരാണെന്ന് വ്യക്തമാക്കാന്‍ ശ്രമിച്ച ഗുപ്തയുടെ രാജിക്ക് ശേഷം, 'ഞങ്ങളുടെ ജോലിസ്ഥലത്തെ പ്രതികാരത്തിനും വിവേചനത്തിനും എതിരെ വളരെ വ്യക്തമായ, പരസ്യമായ നയം തങ്ങള്‍ക്ക് ഉണ്ടെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഞങ്ങളുടെ കമ്മ്യൂണിറ്റിയെ ഒരുമിച്ച് കൊണ്ടുവരികയും അവബോധം വളര്‍ത്തുകയും ചെയ്യുന്നതിനുപകരം - ഭിന്നിപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന സംഭാഷണവുമായി മുന്നോട്ട് പോകേണ്ടതില്ലെന്നും ഞങ്ങള്‍ തീരുമാനിച്ചെന്നാണ് ഗൂഗിള്‍ അറിയിച്ചത്.

ഗൂഗിളിന്റെ പ്രതികരണത്തിന്റെ ഓരോ ഭാഗവും അവര്‍ ജാതി തുല്യത പാലിക്കേണ്ടതിന്റെ ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു, ഗൂഗിളില്‍ ഉയര്‍ന്ന നേതൃസ്ഥാനത്തുള്ള ആളുകള്‍ക്ക് ജാതി എന്താണെന്നും ഈ വിഷയത്തില്‍ എങ്ങനെ സംസാരിക്കണം എന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ ആരാണ്് ഉണ്ടായിരിക്കേണ്ടതെന്നും മനസ്സിലാകുന്നില്ല. പകരം അവര്‍ വിവേചനപരവും തെറ്റായ വിവരങ്ങളും പ്രോത്സാഹിപ്പിക്കുകയാണെന്ന് തേന്മൊഴി പറഞ്ഞു.

ഈ ഒരു വിഷയത്തില്‍ ഗൂഗിളിലുള്ളവര്ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ജോലിസ്ഥലങ്ങള്‍ ഇതിനകം തന്നെ അതിന്റെ പ്ലാറ്റ്ഫോമുകളിലുടനീളം ജാതീയതയുടെ സ്വാധീനം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ജാതിയെ കുറിച്ചുള്ള സംസാരം പ്രശ്നമല്ല, ജാതീയതയാണ് പ്രശ്നം. ധൈര്യത്തോടെയും സഹാനുഭൂതിയോടെയും മാത്രമേ നമുക്ക് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. അവര്‍ക്ക് മറ്റൊരു വഴി കാണിക്കാനുള്ള അവസരം ഗൂഗിള്‍ നല്കിയിരുന്നെങ്കില് എന്ന് ഞാന്‍ ആഗ്രഹിക്കുന്നെന്ന് തേന്‍ മൊഴി പറയുന്നു.

യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ ചാപ്റ്ററുകളുള്ള അംബേദ്കറൈറ്റ്സ് അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റായിരുന്ന തേന്മൊഴി, ആഗോളതലത്തില്‍ ജാതി വിരുദ്ധ പ്രചാരകയാണ് ഇവര്‍. കൂടാതെ ഈ ദക്ഷിണേഷ്യന്‍ സാമൂഹിക വേര്‍തിരിവ് സമ്പ്രദായത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications