കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ വിമാനം നഷ്ടമായത് ബര്‍മൂഡ ട്രയാങ്കിളിലോ..

  • By Soorya Chandran
Google Oneindia Malayalam News

ദിവസം ആറാകുന്നു. 239 യാത്രക്കാരുമായി പറന്നുയര്‍ന്ന ഒരു വിമാനത്തെക്കുറിച്ച് ഇതുവരെ ഒരു വിവരവും ഇല്ല.

ചൊവ്വയിലേക്ക് പേടകങ്ങളയക്കാന്‍ വളര്‍ന്ന മനുഷ്യന്‍, ചന്ദ്രനില്‍ ജലസാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയ മനുഷ്യന്‍... പക്ഷേ ഭൂമിയില്‍ കാണാതായ ഒരു വിമാനം എവിടെപ്പോയെന്ന് മാത്രം ഇത്രനാളുകൊണ്ടും കണ്ടെത്താനായില്ല.

വിമാനത്തില്‍ ഉണ്ടായിരുന്ന പലരുടേയും മൊബൈല്‍ ഫോണുകള്‍ വീണ്ടും വീണ്ടും മണി മുഴക്കുന്നുണ്ടെന്ന് ബന്ധുക്കളുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തല്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ടും രണ്ട് ദിവസമായി. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കി കള്ളന്‍മാരെ പിടിക്കാന്‍ ശേഷിയുള്ള സംവിധാനങ്ങളുണ്ടായിട്ടും എന്തേ ഒന്നും നടക്കാത്തത്.

ബര്‍മൂഡ ട്രയാങ്കിള്‍ അഥവാ ചെകുത്താന്റെ ത്രികോണം എന്ന് കേട്ടിട്ടില്ലേ... അനേകം കപ്പലുകളേയും വിമാനങ്ങളേയും തന്നിലേക്കടുപ്പിച്ച് അപ്രത്യക്ഷമാക്കിയ ഭൂമിശാസ്ത്ര പ്രഹേളിക... സംശയങ്ങള്‍ അങ്ങനേയും നീളുന്നുണ്ട്. ബര്‍മൂഡ ട്രയാങ്കിളിന്റെ കഥയറിയണ്ടേ...

ചെകുത്താന്റെ ത്രികോണം

ചെകുത്താന്റെ ത്രികോണം

ചെകുത്താന്റെ ത്രികോണം എന്നാണ് ബര്‍മൂഡ ട്രയാങ്കിള്‍ അറിയപ്പെടുന്നത്. കപ്പലുകളും, വിമാനങ്ങളും ആയി 11 അപകടങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായിട്ടുള്ളത്. ഒരു തെളിവ് പോലും ശേഷിക്കാതെ അപ്രത്യക്ഷമാവുകയായിരുന്നു ഇവയില്‍ മിക്കവയും.

 ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രം

അത്‌ലാന്റിക് സമുദ്രത്തിന്റെ വടക്കന്‍ ഭാഗത്ത്, കൃത്യമായ അതിര്‍ത്തിയൊന്നും നിര്‍ണയിക്കപ്പെടാത്ത പ്രദേശമാണ് ബര്‍മൂഡ ട്രയാങ്കിള്‍ എന്ന് അറിയപ്പെടുന്നത്. ശാസ്ത്രീയമായി ഇതൊരു അപകടം പിടിച്ച സ്ഥലമായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. ബെര്‍മൂഡ, പോര്‍ട്ടോറിക്കോ, ഫ്‌ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങളെ ചേര്‍ത്ത് സൃ്ഷ്ടിച്ച ഒരു സാങ്കല്‍പിക ത്രികോണം മാത്രമാണിത്.

അന്യഗ്രഹജീവികള്‍ മുതല്‍ അലൗകിക പ്രതിഭാസം വരെ

അന്യഗ്രഹജീവികള്‍ മുതല്‍ അലൗകിക പ്രതിഭാസം വരെ

ബര്‍മൂഡ ട്രയാങ്കിളില്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമുണ്ടെന്ന് ഒരു വാദം. അലൗകികമായ എന്തോ പ്രതിഭാസം അവിടെയുണ്ടെന്ന് വേറൊരു വാദം. കഥകള്‍ അനവധിയാണ്.

യുഎസ്എസ് സൈക്ലോപ്‌സ്

യുഎസ്എസ് സൈക്ലോപ്‌സ്

അമേരിക്കന്‍ നേവിയുടെ ചരിത്രത്തില്‍ യുദ്ധത്തില്ലാതെ ഏറ്റവും അധികം പേര്‍ കൊല്ലപ്പെടുന്നത് യുഎസ്എസ് സൈക്ലോപ്‌സ് എന്ന കപ്പല്‍ വഴിയാണ്. മാംഗനീസ് ഐരുമായി വരികയായിരുന്ന കപ്പല്‍ 309 യാത്രക്കാരേയും കൊണ്ട് എങ്ങോട്ടോ അപ്രത്യക്ഷമായി. 1918 മാര്‍ച്ച് നാലിനായിരുന്നു സംഭവം. രണ്ടാം ലോക മഹായുദ്ധകാലത്ത് പ്രോട്ടിയസ്, നേരിയസ് എന്നീ കപ്പലുകളും അമേരിക്കക്ക് ബര്‍മൂഡ ട്രയാങ്കിളില്‍ വച്ച് നഷ്ടമായി...

ഫ്‌ലൈറ്റ് 19

ഫ്‌ലൈറ്റ് 19

അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പരിശീലനപ്പറക്കല്‍ നടത്തിയ ഫ്‌ലൈറ്റ് 19 കാണാതായത് 1945 ഡിസംബര്‍ 5 നായിരുന്നു. 14 പേരാണ് വിമാനത്തില്‍ ഉണ്ടായത്. വിമാനവുമായി എയര്‍ ട്രാഫിക് കണ്‍ട്രോളിന് ബന്ധം നഷ്ടപ്പെട്ട ഉടന്‍ തിരച്ചില്‍ തുടങ്ങി. തിരച്ചിലിനായി പുറപ്പെട്ട ഒരു വിമാനവും അതിലെ 13 യാത്രക്കാരും വീണ്ടും അപ്രത്യക്ഷരായി.

 സ്റ്റാര്‍ ടൈഗറും സ്റ്റാര്‍ ഏരിയലും

സ്റ്റാര്‍ ടൈഗറും സ്റ്റാര്‍ ഏരിയലും

അടുത്തടുത്ത വര്‍ഷങ്ങളിലാണ് സ്റ്റാര്‍ ടൈഗര്‍ വിമാനവും സ്റ്റാര്‍ ഏരിയല്‍ വിമാനവും ബര്‍മൂഡ ട്രയാങ്കിളില്‍ കാണാതായത്. 1948 ലും 1949 ലും. രണ്ട് വിമാനങ്ങളെപ്പറ്റിയും പിന്നീട് വിവരം ഒന്നും ലഭിച്ചില്ല. സ്റ്റാര്‍ ടൈഗറില്‍ 25 യാത്രക്കാരും സ്റ്റാര്‍ ഏരിയലില്‍ 20 പേരും ആണ് ഉണ്ടായിരുന്നത്.

ഡഗ്ലസ് ഡിസി-3

ഡഗ്ലസ് ഡിസി-3

1948 ഡിസംബര്‍ 28 നാണ് ഡഗ്ലസ് ഡിസി-3 എന്ന ചെറുവിമാനം 32 യാത്രക്കാരുമായി ബര്‍മൂഡ ട്രയാങ്കിളില്‍ അപ്രത്യക്ഷമായത്.

എയര്‍ ഫ്രാന്‍സ്

എയര്‍ ഫ്രാന്‍സ്

ഏറ്റവും ഒടുവില്‍ ബര്‍മൂഡ ട്രയാങ്കിളിന്റെ മാതൃസമുദ്രമായ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നഷ്ടമായത് എയര്‍ ഫ്രാന്‌സിന്റെ എ 330 എയര്‍ ബസ് ആയിരുന്നു. 288 പേരുടെ ജീവനാണ് അന്ന് നഷ്ടപ്പെട്ടത്. രണ്ടര വര്‍ഷത്തിന് ശേഷം സമുദ്രത്തിനടയില്‍ രണ്ടര മൈല്‍ താഴ്ചയിലാണ് വിമാനം കണ്ടെത്തിയത്.

English summary
The lost Malaysian Flight and The story of Bermuda Triangle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X