ഇവരാണ് ആ ക്രൂരന്‍മാര്‍... 132 കുട്ടികളെ കൊന്ന ഹൃദയമില്ലാത്തവര്‍
ഇസ്ലാമാബാദ്: 132 കുട്ടികള്‍. 9 അധ്യാപകര്‍... എട്ട് മണിക്കൂറുകൊണ്ട് അവര്‍ കൊന്ന് തള്ളുകയായിരുന്നു. ആര്‍ത്തനാദങ്ങളും പകച്ച കണ്ണുകളും കണ്ണീരുമൊന്നും ആ കാപാലികര്‍ കണ്ടില്ല.
യന്ത്രത്തോക്കിന്റെ കാഞ്ചി വലിക്കുമ്പോള്‍ പിടഞ്ഞ് വീണത് ജീവനുള്ള മനുഷ്യരാണെന്ന് തിരിച്ചറിയാന്‍ മാത്രം ബോധമൊന്നും താലിബാനില്ലെന്ന് വ്യക്തമായി. എന്നാലും ആ ആറ് പേര്‍... അവര്‍ ആരാണെന്നറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. സൈന്യം കൊന്നില്ലായിരുന്നെങ്കില്‍, തങ്ങള്‍ക്ക് ഒരു അവസരം തരൂ എന്ന് പറയാന്‍ ദശലക്ഷക്കണക്കിന് മനുഷ്യരുണ്ട് ഈ ലോകത്ത്.

എന്നാല്‍ പാക് താലിബാന് ആ ആറ് പേരും രക്തസാക്ഷികളാണ്. അവരുടെ ചിത്രങ്ങളും താലിബാന്‍ പുറത്തുവിട്ടു. യന്ത്രത്തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും ഒക്കെയായി അവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. തിരിച്ചുവരില്ലെന്ന് അവര്‍ക്കും ഉറപ്പാണ്. പരമാവധിപേരെ കൊല്ലണം എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
ഈ ചിത്രം പുറത്ത് വിടുമ്പോഴും താലിബാന്റെ ഭീഷണി അവസാനിക്കുന്നില്ല. ജനങ്ങളോട് സൈന്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കണം എന്നാണ് മുന്നറിയിപ്പ്. ഇതുപോലുള്ള ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന് ഭീഷണി മുഴക്കുന്നു.
ലോകം മുഴുവന്‍ പാക് താലിബാനെ ശപിക്കുമ്പോഴും ചിലരുണ്ട് അവര്‍ക്ക് പിന്തുണ നല്‍കാന്‍... അവരെ ന്യായീകരിക്കാന്‍. ദൂരെയൊന്നും അല്ല, നമ്മുടെ കൊച്ചു കേരളത്തില്‍ വരെ.












Click it and Unblock the Notifications