ചൈനയോട് കൂടുതൽ അടുത്ത് അമേരിക്ക, വാണിജ്യം ബന്ധം ശക്തമാക്കാൻ നീക്കം, ലക്ഷ്യം ഉത്തരകൊറിയയുടെ പതനം

  • Posted By:
Subscribe to Oneindia Malayalam

ബെൽജിങ്: അമേരിക്ക- ചൈന വ്യാപാര ബന്ധം ശക്തമാക്കാൻ നീക്കം. ചൈനയുമായുള്ള വ്യാപാര ബന്ധത്തിലെ പ്രശ്നങ്ങൾക്ക് കാരണം അമേരിക്കയിലെ മുൻകാമികളെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയപ്പോഴാണ്  തന്റെ മുൻകാമികളെ  കുറിച്ച് രൂക്ഷ വിമർശനം ഉന്നയിച്ചത്. ചൈനയിലെത്തിയ ട്രംപ് പ്രസിഡന്റ് ഷി ചിൻ പിങുമായി കൂടിക്കാഴ്ച നടത്തി. ഉത്തര കൊറിയയുടെ ആണവ പരീക്ഷണമായിരുന്നു പ്രധാന ചർച്ച വിഷയം.രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയിലെത്തിയത്.

ഉത്തരകൊറിയ സൃഷ്ടിക്കുന്ന പ്രതിനന്ധി പരിഹരിക്കാൻ ചൈന ശക്തമായി ഇടപെടണമെന്ന് കൂടിക്കാഴ്ചയിൽ ട്രംപ് ആവശ്യപ്പെട്ടു. കൂടാതെ ഉത്തര കൊറിയയ്ക്ക് മേലുള്ള സമ്മർദം ശക്തമാക്കണമെന്നും ട്രംപ് ഷീ ചിൻ പിങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ചൈനയുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഗൗരവതരമായ ചർച്ചയും നടന്നതായി റിപ്പേർട്ടുകളുണ്ട്. ചൈന സന്ദർശനത്തിനു ശേഷം വിയറ്റ്നാമിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ സമ്മേളനത്തിലും ട്രംപ് പങ്കെടുക്കും. വിയറ്റ്നാമിൽ കൊടുങ്കാറ്റും വെള്ളപ്പൊക്കവും തുടരുകയാണ്. ഈ അവസരത്തിലാണ് ട്രംപിന്റെ ഏഷ്യൻ സന്ദർശനം

വാണിജ്യ ബന്ധം ശക്തമാക്കും

വാണിജ്യ ബന്ധം ശക്തമാക്കും

ചൈന- അമേരിക്കൻ വാണിജ്യബന്ധം കൂടുതൽ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരു രാജ്യങ്ങളും. ട്രംപും -ഷി ചിൻപിങുമായുള്ള കൂടിക്കാഴ്ചയിലെ ഒരു പ്രധാന ചർച്ച വിഷയമായിരുന്നു ഇരു രാജ്യങ്ങൾക്കിടയിലുള്ള വാണിജ്യബന്ധം. രാജ്യങ്ങൾക്കിടയിലുള്ള വാണിജ്യ പ്രശ്നങ്ങൾക്കു കാരണം ചൈനയല്ലെന്നും അമേരിക്കയിൻ മുൻ ഭരണാധികാരികളാണെന്നും ട്രംപ് വിമർശിച്ചു. എന്നാൽ ചൈനയുമായി വാണിജ്യം ബന്ധം ശക്തമാക്കനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക.

 ഷീ ചിൻപിങിനെ വാനോളം ഉയർത്തി ട്രംപ്

ഷീ ചിൻപിങിനെ വാനോളം ഉയർത്തി ട്രംപ്

ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ ട്രംപ് ഷീ ചിങ്പിങിനെ വാനോളം പുകഴ്ത്താനും മറന്നില്ല. ചൈനീസ് പ്രസിഡന്റ് ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ നേതാവാണെന്നും ട്രംപ് പറഞ്ഞു. താൻ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരു നേതാവാണ് ചൈനീസ് ഷീ ചിൻപിങ്ങെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൂടാതെ ഉത്തര കൊറിയൻ വിഷയം പരിഹരിക്കാൻ ചൈന ശക്തമായി തന്നെ പരിശ്രമിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

 ട്രംപിന്റെ ഏഷ്യൻ സന്ദർശനം

ട്രംപിന്റെ ഏഷ്യൻ സന്ദർശനം

ഏഷ്യൻ സന്ദർശനം നടത്തുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. 12 ദിവസം നീണ്ടു നിൽക്കുന്നഏഷ്യൻ സന്ദർശനം നവംബർ 5 ആരംഭിച്ചു. ആദ്യം ജപ്പാൻ സന്ദർശനമാണ് നടത്തിയ്ത. ശേഷം ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. വിയറ്റ്നാം, ഫിലിപ്പീൻസ് രാജ്യങ്ങൾ സന്ദർശിക്കുന്നതോടു കൂടി ട്രംപിന്റെ ഏഷ്യൻ സന്ദർശനം പൂർത്തിയാകും. ഉത്തരകൊറിയയുടെ ആണവ പരീക്ഷണം തടയുകയാണ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനു വേണ്ടി ലോക നേതാക്കന്മാരോട് സഹായ സഹകരണം ആരാഞ്ഞിട്ടുണ്ട്.

ജപ്പാന്റെ പൂർണ്ണപിന്തുണ

ജപ്പാന്റെ പൂർണ്ണപിന്തുണ

ഉത്തരകൊറിയൻ വിഷയത്തിൽ അമേരിക്കയ്ക്ക് പൂർണ്ണ പിന്തുണ ജപ്പാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങൾ ലോക സമാധാനത്തിനും സുരക്ഷയ്ക്കും വൻ വെല്ലുവിളിയാണ് ഉയത്തുന്നതെന്നും ജപ്പാൻ ആരോപിച്ചിരുന്നു. ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിന് കൂടുതൽ ഇരയാകുന്നത് ജപ്പാനാണ്. ജപ്പാനു കൂടുതൽ സൈനിക-പ്രതിരോധ സംവിധാനം യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

 ദക്ഷിണകൊറിയൻ സന്ദർശനം

ദക്ഷിണകൊറിയൻ സന്ദർശനം

രണ്ടു ദിവസത്തെ ജപ്പാൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ട്രംപ് ദക്ഷിണ കൊറിയയിലെത്തിയത്. ദക്ഷിണകൊറിയൻ പാർളമെന്റിനെ അഭിസംബോധന ചെയ്തിരുന്നു. ഉത്തരകൊറിയയുടെ ആണവപരീക്ഷണം തടയാൻ യുഎസിൻരെ മുഴുവൻ സൈനികശക്തിയും പ്രയോഗിക്കാൻ താൻ തയ്യാറാണെന്നു ട്രംപ് പറഞ്ഞിരുന്നു. ദക്ഷിണ കൊറിയൻ പര്യടത്തിൻരെ ഭാഗമായി ഉത്തര-ദക്ഷിണ അതിർത്തി സന്ദർശിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ കലാവസ്ഥ പ്രശ്നം കണക്കിലെടുത്തു അതിർത്തി സന്ദർശനം റദ്ദ് ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ സന്ദർശനത്തിന് മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു

സന്ധി സംഭാഷണം

സന്ധി സംഭാഷണം

ലോക സമാധനവും നന്മയും കണക്കിലെടുത്തു ഉത്തരകൊറിയയുമായി സന്ധി സംഭാഷണത്തിന് തയ്യാറാണെന്നു ട്രംപ് അറിയിച്ചിരുന്നു. ആരുമായും കൂടിക്കാഴ്ച നടത്തുന്നതിനു തനിക്കു ഒരു ബുദ്ധമുട്ടും ഇല്ലെന്നും. എന്നാൽ തങ്ങളുടെ ക്ഷമയെ വിലക്കുറച്ചു ചെറുതായി കാണേണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇതിനു ഉത്തരകൊറിയ മറുപടി നൽകിയിട്ടില്ല. എന്നാൽ തങ്ങൾ ഒരിക്കലും ആണവപരീക്ഷണം നിർത്തുമെന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിക്കണ്ടെന്നു. അങ്ങനെ ഒരു മോഹമുണ്ടെങ്കിൽ അതു ഉപേക്ഷിക്കിക്കാനും ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്. ഇതു ട്രംപിന് നൽകുന്ന മുന്നറിയിപ്പാണ്. ആദ്യം യുഎസ് തങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിക്കാനും ഉത്തരകൊറിയയെ ഉദ്ധരിച്ച് വാർത്ത വിതരണ ഏജൻസി അറിയിച്ചിട്ടുണ്ട്.

English summary
Donald Trump has lavished praise on the Chinese president, Xi Jinping, and blamed his own predecessors for the “huge” trade deficit between the world’s two largest economies, during his official welcome to Beijing amid an explosion of military splendour and staged adulation.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്