'കഴിവുള്ളവർ മാത്രം ഇനി രാജ്യത്ത് മതി', കുടിയേറ്റം കുറയ്ക്കാൻ പുതിയ നീക്കവുമായി ട്രംപ്

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  കുടിയേറ്റം കുറയ്ക്കാൻ പുതിയ നീക്കവുമായി ട്രംപ് / രാജ്യത്ത് കഴിവുള്ളവർ മാത്രം മതി

  വാഷിങ്ടൺ: കുടിയേറ്റ സംവിധാനത്തിൽ പുതിയ മാറ്റം കൊണ്ടു വരാൻ ഒരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെറിറ്റ് അടിസ്ഥാനത്തിലുള്ള കുടിയേറ്റ സംവിധാനം നടപ്പിലാക്കാനാണ് ട്രംപ് സർക്കാർ തയ്യാറാകുന്നത്. രാജ്യത്ത് മികച്ച ട്രാക്ക് റെക്കോർഡുള്ള ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളുവെന്നും വ്യക്തമാക്കി. കാനഡ, ഒസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ നിലവിൽ ഈ രീതിയാണ് തുടരുന്നത്. ഈ നടപടി  തുടർന്നാൽ മികച്ച പശ്ചാത്തലത്തിലുള്ള ആളുകളായിരിക്കും അമേരിക്കയിലേയ്ക്ക് എത്തുകയെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന ഒരു യോഗത്തിലാണ് ട്രംപ് പുതിയ കുടിയേറ്റ നയം വ്യക്തമാക്കിയത്.

  11 മണിക്കൂർ നീണ്ട കൂടിക്കാഴ്ച, ആണവ പരീക്ഷണം യുഎസിനെ പ്രതിരോധിക്കാൻ, തുറന്ന് പറഞ്ഞ് ഉത്തരകൊറിയ

  എന്നാൽ ട്രംപിന്റെ അഭിപ്രായത്തിന് ഭൂരിഭാഗം പേരും പച്ചക്കൊടിയാണ് കാണിച്ചത്. 21 ാം നൂറ്റാണ്ടിൽ നമുക്ക് വിജയിക്കണമെങ്കിൽ ഇത്തരത്തിത്തിലുള്ള നടപടി സ്വീകരിച്ചേ മതിയാവുകയുള്ളൂ. 11 മില്യൺ ജനങ്ങൾക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തയ്യാറാണെന്നു സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. കൂടാതെ ഇത്തകം നടപടികൾ 20 വർഷം കൂടുമ്പോഴല്ല ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  യോഗി ആദിത്യനാഥ് യഥാർഥ ഹിന്ദുവാണോ! യുപി മുഖ്യന്റെ വായടപ്പിച്ച് സിദ്ധരാമയ്യ...

   മൂന്ന് വിഭാഗങ്ങളെ കേന്ദ്രീകരിച്ച്

  മൂന്ന് വിഭാഗങ്ങളെ കേന്ദ്രീകരിച്ച്

  കുടിയേറ്റ പരിഷ്കരണം മൂന്ന് വിഭാഗങ്ങളെ കേന്ദ്രീകരിച്ചാകണമെന്ന് മറ്റൊരു സെനറ്റർ കെവിൻ മക്കാർത്തി അഭിപ്രായപ്പെട്ടു. വളരെ ചെറുപ്പക്കാലത്ത് അമേരിക്കയിൽ എത്തിയവർ, അതിർത്തി സുരക്ഷയ്ക്കായി യുഎസിൽ എത്തിയവർ, ചങ്ങലകളായിയുള്ള കൂടിയേറ്റം എന്നിവ കൂടി പരിഗണിക്കണം. എന്നാൽ സെനറ്ററിന്റെ പ്രസംഗത്തിനിടയിൽ അഭിപ്രായമുന്നയിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. എന്തു കുടിയേറ്റ നയമാണെങ്കിലും ഈ നയം കൂടി ചേർക്കണമെന്ന് ട്രംപ് പറഞ്ഞു. കൂടാതെ ചങ്ങല കുടിയേറ്റം രാജ്യത്തിന് നല്ലതല്ലെന്നും ഇതു മുഖേനെ രാജ്യത്ത് നിരവധി പേരെ വരുമെന്നും ട്രംപ് പറഞ്ഞു.

   കുടിയേറ്റത്തിനു പുതിയ ബില്ല്

  കുടിയേറ്റത്തിനു പുതിയ ബില്ല്

  അടുത്ത കുറച്ചു ദിവസത്തിനുള്ളിൽ കുടിയേറ്റ സംബന്ധമായ ബില്ല് കൊണ്ടു വരുമെന്നുള്ള സൂചനയുണ്ട്. യുഎസിലെ വിസ ലോട്ടറി സംവിധാനം അവസാനിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിനെതന്നും റിപ്പോർട്ടുകൾ പരുറത്തു വരുന്നുണ്ട്. കൂടാതെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായത്തിൽ എല്ലാവർക്കും യോജിപ്പാണെന്നും യോഗം വിജയകരമായിരുന്നെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് അറിയിച്ചു.

   യുഎന്നിന്റെ രാജ്യാന്തര കരാറിൽ നിന്ന് പിന്മാറി

  യുഎന്നിന്റെ രാജ്യാന്തര കരാറിൽ നിന്ന് പിന്മാറി

  കുടിയേറ്റം സംബന്ധിച്ച് യുഎന്നിന്റെ രാജ്യാന്തര കരാറിൽ നിന്നി പിൻമാറാൻ യുഎസ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഒബാമ സർക്കാരിന്റെ കാലത്ത് നിലവിൽ വന്ന കരാറ്‍ ട്രംപിന്റെ കുടിയേറ്റ നിയത്തിനു എതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് കരാറിൽ നിന്ന് പിൻമാറിയത്. എന്നാൽ പിന്നീട് കരാറുമായി സമവായത്തിലെത്താമെന്നും യുഎസ് അറിയിച്ചിട്ടുണ്ട്. അതിനു ശേഷമാണ് പുതിയ കുടിയേറ്റ സംവിധാനവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

   കുടിയേറ്റ നയം

  കുടിയേറ്റ നയം

  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപ് അധികാരത്തിലേറിയതിനു ശേഷമാണ് കുടിയേറ്റ നയത്തിൽ മാറ്റം വരുത്തിയത്. ട്രംപ് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവു വരുത്തിയിരുന്നു. കൂടാതെ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്നവർക്കും ഉന്നത വിദ്യാഭ്യാസം നേടിയവർക്കും മുൻഗണ നൽകുമെന്നും ട്രംപ് അറിയിച്ചിരുന്നു. എന്നാൽ അന്ന് ട്രംപിന്റെ നയത്തിനെതിരെ പ്രതിഷേധം ഉയർന്നു വന്നിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  President Donald Trump on Wednesday pushed for merit-based immigration system, saying we should only allow people, having “great track record”, to enter the US. “I would like to add the words “merit” into any bill that’s submitted because I think we should have merit-based immigration like they have in Canada, like they have in Australia.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്