അനുയോജ്യമായ സമയത്ത് അത് നടക്കും, ഉന്നുമായുള്ള ചർച്ചയെ കുറിച്ച് പ്രതികരിച്ച് ട്രംപ്...

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഉന്നുമായുള്ള ചർച്ചയെ കുറിച്ച് പ്രതികരിച്ച് ട്രംപ് | Oneindia Malayalam

  വാഷിങ്ടൺ: കഴിഞ്ഞ കുറച്ച് നാളുകളായി ലോകരാജ്യങ്ങളെ മുൾമുനയിലാക്കിയ ഒരു വിഷയമായിരുന്നു ഉത്തരകൊറിയ അമേരിക്ക പോര്. എന്നാൽ ഇപ്പോൾ ഉത്തരകൊറിയ- അമേരിക്ക പ്രശ്നത്തിൽ മഞ്ഞുരുകുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി രണ്ടു ചേരികളിലായിരുന്ന ഉത്തരകൊറിയ-ദക്ഷിണ കൊറിയ രാജ്യങ്ങൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരുടെ കൂടിക്കാഴ്ചയാണ് മഞ്ഞുഉരുകാനുള്ള പ്രധാന കാരണം.

  സയീദ് ബ്രിട്ടനേയും ലക്ഷ്യമിട്ടിരുന്നു; യുവാക്കളുമായി കൂടിക്കാഴ്ച നടത്തി, റിപ്പോർട്ട് പുറത്ത്

  ദക്ഷിണ കൊറിയ്ക്ക് പിന്നാലെ ഉത്തരകൊറിയയുമായി ചർച്ച നടത്താൻ തയ്യാറാണെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു ശരിയായ സമയത്ത് ഉത്തരകൊറിയയുമായി ചർച്ച നടത്തുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മൂണ്‍ ജെ ഇന്‍ ട്രംപിനെ ഫോണില്‍ അറിയിച്ചിരുന്നു. കൂടാതെ രണ്ടുവര്‍ഷത്തിനുശേഷം ചര്‍ച്ചയ്ക്കു വഴിയൊരുക്കാന്‍ സഹായിച്ച ട്രംപിന് അവര്‍ നന്ദിയുമറിയിച്ചു.

  'ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണം' സാനിട്ടറി നാപ്കിനുകളില്‍ മോദിയ്ക്ക് കത്തെഴുതി...

  നിലപാട് വ്യക്തമാക്കി

  നിലപാട് വ്യക്തമാക്കി

  ഉത്തരകൊറിയൻ നേതാവ് കിങ് ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നു നേരത്തെ തന്നെ ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഫോണിലൂടെയായിരിക്കും ചർച്ച നടത്തുകയെന്നും ട്രംപ് പറഞ്ഞിരുന്നു. കൂടാതെ ചര്‍ച്ചയ്ക്കു ചില വ്യവസ്ഥകളുണ്ടെന്നു പറഞ്ഞ ട്രംപ്, അവ എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. എന്നാൽ അമേരിക്കയുമായുള്ള ചർച്ചയെ കുറിച്ച് ഉത്തരകൊറിയ ഇതു വരെ പ്രതികരിച്ചിട്ടില്ല.

   ഉത്തരകൊറിയ -ദക്ഷിണ കൊറിയ കൂടിക്കാഴ്ച

  ഉത്തരകൊറിയ -ദക്ഷിണ കൊറിയ കൂടിക്കാഴ്ച

  കഴിഞ്ഞ രണ്ടു വർഷത്തിനു ശേഷമാണ് ഇരു കൊറിയൻ രാജ്യങ്ങൾ കൂടിക്കാഴ്ച നടത്തുന്നത് ആണവ പരീക്ഷണം മുതൽ ശീതകാല ഒളിമ്പിക്സ് വരെയുള്ള വിഷയങ്ങൾ ചർച്ചയായിരുന്നു. ഫെബ്രുവരി 25 നു ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ ഉത്തര കൊറിയയുടെ പങ്കാളിയാകും. കൂടാതെ ഇരു കൊറിയകളും തമ്മിലുള്ള ഹോട് ലൈന്‍ ബന്ധം അടുത്തിടെ പുനഃസ്ഥാപിച്ചിരുന്നു. ഉത്തര കൊറിയയെ എപ്പോഴും പ്രകോപിപ്പിക്കാറുള്ള യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങള്‍ ശീതകാല ഒളിംപിക്‌സ് തീരുംവരെ നിര്‍ത്തി വയ്ക്കാനും യുഎസും ദക്ഷിണ കൊറിയയും തീരുമാനിച്ചിട്ടുണ്ട്.

   ആണാവായുധം പരീക്ഷണം അവസാനിപ്പിക്കണം

  ആണാവായുധം പരീക്ഷണം അവസാനിപ്പിക്കണം

  ലോക രാജ്യങ്ങളെ തന്നെ പ്രതിരോധത്തിലാക്കുന്ന ഉത്തരകൊറിയയുടെ ആണവ പരീക്ഷണം അവസാനിപ്പിക്കണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സൈനിക ആണവ പ്രശ്നങ്ങളെ കുറിച്ച് ചര്ഡച്ച ചെയ്ക്ക് തയ്യാറാണെന്നും ഉത്തരെകാറിയ അറിയിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ പരീക്ഷണങ്ങൾ നടത്തുന്നതെന്നു ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.

  രണ്ട് വർഷത്തിനു ശേഷമുള്ള കൂടിക്കാഴ്ച

  രണ്ട് വർഷത്തിനു ശേഷമുള്ള കൂടിക്കാഴ്ച

  രണ്ടു വർഷത്തിനു ശേഷം ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നത്. സൈനിക മുക്ത അതിർത്തി ഗ്രാമമായ പന്‍മുന്‍ജോമില്‍വെച്ചായിരുന്നു ഇരു രാജ്യങ്ങളുടേയും കൂടിക്കാഴ്ച. 11 മണിക്കൂര്‍ നീണ്ട ഉന്നതലയോഗത്തിൽ ഇരു രാജ്യങ്ങളിലേയും അഞ്ച് പേരടങ്ങുന്ന സംഘമാണ് പങ്കെടുത്തത്. ചർച്ചയിലൂടെ ഇരു രാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ ധാരണയിലായതായാണ് വിവരം. കൂടാതെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയ്ക്കും കിങ് ജോങ് ഉന്നിനും തത്സമയം കൂടിക്കാഴ്ച നടത്തിയിരുന്നു.

   ഉത്തരകൊറിയ്ക്ക് ഇളവ്

  ഉത്തരകൊറിയ്ക്ക് ഇളവ്

  ഉത്തരകൊറിയ്ക്ക് മേൽ ചുമർത്തിയിരിക്കുന്ന ഉപരോധത്തിന് ഇളവ് വരുത്തുമെന്നു ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്. അതേസമയം യുഎന്നുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗികമായ തീരുമാനം അറിയിക്കാൻ സാധിക്കുകയുള്ളുവെന്നും ദക്ഷിണ കൊറിയ കൂടിച്ചേർത്തു. കൂടാതെ ഉത്തരകൊറിയ്ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്ന യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങള്‍ നിര്‍ത്തി വയ്ക്കാനും യുഎസും ദക്ഷിണ കൊറിയയും തീരുമാനിച്ചിട്ടുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  U.S. President Donald Trump told Moon Jae-in, the leader of South Korea, that the United States is open to talks with North Korea “at the appropriate time, under the right circumstances,” the White House said on Wednesday.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്