വെനസ്വേലയിലെ ആക്രമണത്തിന് പിന്നിൽ !!! ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അമേരിക്ക!!

  • Posted By:
Subscribe to Oneindia Malayalam

കരാക്കാസ്: വെനസ്വേലയിൽ ഹിതപരിശോധനയ്ക്ക് ഇടയിലുണ്ടായ ആക്രമസംഭവത്തെ വിമർശിച്ച് അമേരിക്ക. ആക്രമികളെ നിമത്തിനു മുന്നിൽ ഉടൻ കൊണ്ടു വരണമെന്നു അമേരിക്കൻ വക്താവ് ഹെതർ നൊവെർട്ട് ആവശ്യപ്പെട്ടു.

വെനസ്വേലയിൽ പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്ത ഹിതപരിശോധനക്കിടെയാണ് ആക്രമ സംഭവമുണ്ടായത്.72 ലക്ഷത്തോളം ആളുകളാണ് ഹിതപരിശോധനയിൽ പങ്കെടുത്തത്.

വെനസ്വേലയിലെ ഹിത പരിശോധന

വെനസ്വേലയിലെ ഹിത പരിശോധന

വെനസ്വേലയിൽ മഡുറോയുടെ നിലപാടുകൾക്കെതിരെ മൂന്നു മാസത്തിലെയായി പ്രതിഷേധന പരിപാടികൾ നടന്നു വരുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ജനങ്ങൾ ഹിതപരിശോധയ്ക് തയ്യാറായത്

ഹിതപരിശോധനയിൽ വ്യാപക ആക്രമണം

ഹിതപരിശോധനയിൽ വ്യാപക ആക്രമണം

വെനസ്വേലയിൽ ഹിത പരിശോധനയിൽ വ്യാപക ആക്രമണമാണ് ഉണ്ടായത്. ഹതിപരിശോധനക്കിടെയുണ്ടായ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വെനസ്വേലയിൽ പ്രക്ഷേഭം

വെനസ്വേലയിൽ പ്രക്ഷേഭം

പ്രസിഡന്‍റ് നിക്കോളസ് മഡൂറോയുടെ രാജിയാവശ്യപ്പെട്ട് വെനസ്വേലയിൽ വൻ ജനകീയ പ്രക്ഷോഭം. പ്രതിപക്ഷ സഖ്യത്തിന്‍റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പ്രതിഷേധ പരമ്പര നടക്കുന്നത്.

ജനങ്ങൾക്ക് ആവശ്യം സ്വതന്ത്ര്യം

ജനങ്ങൾക്ക് ആവശ്യം സ്വതന്ത്ര്യം

വെനസ്വേലയിലെ ജനങ്ങൾക്ക് ആവശ്യം സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണെന്നും അമേരിക്കൻ വക്താവ് ഹെതർ നോട്ട് വ്യക്തമാക്കിയിരുന്നു.

സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് നിക്കോളസ്

സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് നിക്കോളസ്

വെനസ്വേലയിൽ നടക്കുന്ന പ്രതിഷേധം സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് പ്രസിഡന്‍റ് നിക്കോളസ് മഡൂറോയുടെ വാദം

രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധി

രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധി

നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ കരകയറ്‍റാൻ മഡൂറോയ്ക്ക് സാധിച്ചില്ല. വെനസ്വേലയെ മുന്നോട്ട് നയിക്കാൻ കഴിയാത്ത ഇടത് ഭരണകൂടം ഇനിയും അധികാരത്തിൽ തുടരേണ്ടതില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പട്ടിണി, ഔഷധ ക്ഷാമം, കുറ്‍റകൃത്യം, നാണയപ്പെരുപ്പം, അഴിമതി തുടങ്ങിവയെല്ലാംകൊണ്ട് പൊറുതിമുട്ടുകയാണ്.

നിക്കോളാസ് മുഡുറോക്കെതിരെ ജനങ്ങൾ

നിക്കോളാസ് മുഡുറോക്കെതിരെ ജനങ്ങൾ

72ലക്ഷത്തിലേറെപ്പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 98 ശതമാനം ആളുകളും നിക്കോളാസ് മഡുറോയുടെ ഭരണത്തിന് എതിരായാണ് വോട്ട് രേഖപ്പെടുത്തിയതെന്നാണ് വിവരം.

English summary
US President Donald Trump threatened Venezuela with swift "economic actions" on Monday if its leader, Nicolas Maduro, pushes on with an unpopular bid to change his country's constitution in the teeth of mounting condemnation.
Please Wait while comments are loading...