ന്യൂയോർക്കിലെ രാഷ്ട്രീയക്കാർ മോശമായി പെരുമാറുന്നു; സ്ഥിരതാമസം ഫ്ലോറിഡയിലേക്ക് മാറ്റാനൊരുങ്ങി ട്രംപ്
ന്യൂയോർക്ക്: ന്യൂയോർക്കിൽ നിന്നും ഫ്ലോറിഡയിലെ പാം ബീച്ചിലേക്ക് സ്ഥിരതാമസം മാറ്റുകയാണെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താനും കുടുംബവും ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് ട്രംപ് അറിയിച്ചത്. ജന്മ നഗരമായ ന്യൂയോർക്കിലെ ചിലരുടെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് ട്രംപ് താമസം മാറാനൊരുങ്ങുന്നത്.
"ഞാൻ ന്യൂയോർക്കിനെ വിലമതിക്കുന്നു, ന്യൂയോർക്കിലെ ജനങ്ങളേയും. പക്ഷെ നിർഭാഗ്യവശാൽ, നഗരത്തിനും സംസ്ഥാനത്തിനും ലോക്കൽ ടാക്സിനുമായി ലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചിട്ടും ന്യൂയോർക്ക് നഗരത്തിലേയും സംസ്ഥാനത്തേയും രാഷ്ട്രീയ നേതാക്കൾ എന്നോട് മോശമായാണ് പെരുമാറുന്നത്. ചിലർ വളരെ മോശമായാണ് പെരുമാറുന്നതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ട്രംപും കുടുംബവും നേരത്തെ ഫ്ലോറിഡയിലേക്ക് മാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അതേ സമയം നികുതി ആവശ്യങ്ങൾക്കായാണ് ട്രംപ് വസതി മാറുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്കിനെ ഞാൻ സ്നേഹിച്ചെങ്കിലും തിരിച്ചുള്ള നടപടി അങ്ങനെയായിരുന്നില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
-
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications