കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലുമായി അടുക്കാന്‍ തുര്‍ക്കിയും; അംബാസഡറെ നിയമിച്ചു എന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

അങ്കാറ: ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ആഴ്ചകളില്‍ വന്നത്. എന്നാല്‍ തുര്‍ക്കിയും ഇസ്രായേലുമായി ബന്ധം ശക്തമാക്കാന്‍ ആലോചിക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിന് ശേഷം തുര്‍ക്കി ഇസ്രായേലില്‍ അംബാസഡറെ നിയമിച്ചു എന്നാണ് വാര്‍ത്ത. 2018 മെയ് മാസത്തിലാണ് ഇസ്രായേലിലെ അംബാസഡറെ തുര്‍ക്കി പിന്‍വലിച്ചത്.

t

പലസ്തീന്‍കാര്‍ക്കെതിരായ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. ഇസ്രായേലിലെ അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റിയിരുന്നു ഡൊണാള്‍ഡ് ട്രംപ്. ഇതില്‍ പ്രതിഷേധിച്ചാണ് പലസ്തീന്‍കാര്‍ സമരം നടത്തിയത്. ഇവര്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച തുര്‍ക്കി, തങ്ങളുടെ ഇസ്രായേല്‍ അംബാസഡറെ പിന്‍വലിച്ചു.

ജിദ്ദയില്‍ സ്‌ഫോടനം; എണ്ണ കപ്പല്‍ പൊട്ടിത്തെറിച്ചു, 'ബാഹ്യ ശക്തികള്‍' എന്ന് ഷിപ്പിങ് കമ്പനിജിദ്ദയില്‍ സ്‌ഫോടനം; എണ്ണ കപ്പല്‍ പൊട്ടിത്തെറിച്ചു, 'ബാഹ്യ ശക്തികള്‍' എന്ന് ഷിപ്പിങ് കമ്പനി

എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇസ്രായേലില്‍ അംബാസഡറെ നിയമിച്ചിരിക്കുകയാണ് തുര്‍ക്കി. ഉഫുക് ഉലുതാസ് ആണ് പുതിയ അംബാസഡര്‍. പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അനുനയിപ്പിക്കുകയും അമേരിക്കയുമായി ബന്ധം ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തുര്‍ക്കിയുടെ നീക്കം എന്ന് അല്‍ മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോട്ടയത്ത് പുതിയ ചര്‍ച്ച; അടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്... പരിഗണനയില്‍ ഈ പേരുകള്‍കോട്ടയത്ത് പുതിയ ചര്‍ച്ച; അടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്... പരിഗണനയില്‍ ഈ പേരുകള്‍

പലസ്തീന്‍ അനുകൂല നിലപാടുള്ള വ്യക്തിയാണ് പുതിയ അംബാസഡര്‍. ജറുസലേമിലെ സര്‍വകലാശാലയില്‍ പഠിച്ച വ്യക്തിയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പലസ്തീന്‍, ഇറാന്‍, ഇസ്രായേല്‍ വിഷയങ്ങള്‍ വ്യക്തമായി മനസിലാക്കിയ വ്യക്തിയാണ് ഉഫുക് ഉലുതാസ് എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും സുഡാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് തുര്‍ക്കി വീണ്ടും ബന്ധം ശക്തമാക്കുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

English summary
Turkey again appoints new ambassador to Israel: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X