കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ സമാധാന ശ്രമം ഊര്‍ജിതം; രാഷ്ട്രനേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു, റമദാന്‍ ഓര്‍ക്കണം!!

കുവൈത്തും പ്രശ്‌ന പരിഹാരത്തിന് മുന്നിലുണ്ട്. ഖത്തറുമയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഗള്‍ഫ് മേഖല മൊത്തം തകരുമെന്ന് കുവൈത്ത് എല്ലാ കക്ഷികള്‍ക്കും മുന്നറിയിപ്പ് നല്‍കി.

  • By Ashif
Google Oneindia Malayalam News

ദോഹ: ഭിന്നത രൂക്ഷമായ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമായി. മുസ്ലിം ലോകത്ത് നിന്നു നിരവധി പ്രമുഖരാണ് സമാധാനത്തിന് വേണ്ടി ശ്രമിക്കുന്നത്. കുവൈത്ത് നേരത്തെ ഈ ദൗത്യം ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ തുര്‍ക്കിയും ഒമാനും ശ്രമം ആരംഭിച്ചു.

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ തര്‍ക്കത്തിലുള്ള രാജ്യങ്ങളുമായി സംസാരിച്ചു. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റുമായും എര്‍ദോഗാന്‍ വിഷയം ഫോണില്‍ ആശയവിനിമയം നടത്തി.

തുര്‍ക്കിക്ക് നല്ല ബന്ധം

തുര്‍ക്കിക്ക് നല്ല ബന്ധം

ഗള്‍ഫ് രാജ്യങ്ങളുമായി തുര്‍ക്കിക്ക് നല്ല ബന്ധമാണുള്ളത്. ഇതുപയോഗപ്പെടുത്തിയാണ് എര്‍ദോഗാന്റെ നീക്കങ്ങള്‍. നയതന്ത്ര തലത്തിലും മറ്റും തുര്‍ക്കി ഗള്‍ഫ് നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹീം കലിന്‍ പറഞ്ഞു.

തുര്‍ക്കിയുടെ സുഹൃത്തുക്കള്‍

തുര്‍ക്കിയുടെ സുഹൃത്തുക്കള്‍

ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കള്‍ തുര്‍ക്കിയുടെ സുഹൃത്തുക്കളാണെന്നും അവര്‍ പരസ്പരം കലഹിക്കാന്‍ പാടില്ലെന്നും കലിന്‍ പറഞ്ഞു. പരിശുദ്ധ റമദാന്‍ മാസത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് പ്രശ്‌നത്തില്‍ നിന്നു എല്ലാവരും വിട്ടുനില്‍ക്കണമെന്നാണ് എര്‍ദോഗാന്‍ ആവശ്യപ്പെട്ടതെന്ന് വക്താവ് അറിയിച്ചു.

കുവൈത്തും രംഗത്ത്

കുവൈത്തും രംഗത്ത്

കുവൈത്തും പ്രശ്‌ന പരിഹാരത്തിന് മുന്നിലുണ്ട്. ഖത്തറുമയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഗള്‍ഫ് മേഖല മൊത്തം തകരുമെന്ന് കുവൈത്ത് എല്ലാ കക്ഷികള്‍ക്കും മുന്നറിയിപ്പ് നല്‍കി. സൗദി-ഖത്തര്‍ നേതാക്കളുമായി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സംസാരിച്ചു.

തര്‍ക്കത്തിന് ഇല്ലെന്ന് ഖത്തര്‍

തര്‍ക്കത്തിന് ഇല്ലെന്ന് ഖത്തര്‍

കുവൈത്ത് അമീര്‍ പറഞ്ഞ സാഹചര്യത്തില്‍ നിലവിലെ തര്‍ക്കത്തില്‍ അഭിപ്രായം പറയുന്നതില്‍ നിന്നു ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനി പിന്‍മാറി. ചര്‍ച്ചയുടെ ഫലം അറിഞ്ഞ ശേഷമേ താന്‍ ഇനി പ്രതികരിക്കൂവെന്ന് അദ്ദേഹം അറിയിച്ചു.

പ്രകോപനം ഉണ്ടാക്കില്ല

പ്രകോപനം ഉണ്ടാക്കില്ല

സമവായ ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ മറ്റു രാജ്യങ്ങള്‍ക്കെതിരേ യാതൊരു പ്രഖ്യാപനവും നടത്തില്ല. സൗദിക്കും യുഎഇക്കും ബഹ്‌റൈനുമെതിരേ ഖത്തര്‍ തിരിച്ചടി പ്രഖ്യാപനങ്ങള്‍ നടത്താനിരിക്കെയാണ് കുവൈത്തും തുര്‍ക്കിയും ഇടപെട്ടത്.

ചര്‍ച്ചയാണ് പോംവഴി

ചര്‍ച്ചയാണ് പോംവഴി

ഖത്തറിന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി പറഞ്ഞു. ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

കുവൈത്തിന്റെ സമദൂര നിലപാട്

കുവൈത്തിന്റെ സമദൂര നിലപാട്

കുവൈത്ത് എപ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ സമദൂര നിലപാടുകളാണ് എടുക്കാറ്. മുമ്പും അത് മേഖലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇത്തവണ കുവൈത്ത് അമീര്‍ നടത്തുന്ന നീക്കങ്ങളില്‍ അറബ് ലോകത്തിന് പ്രതീക്ഷയുണ്ട്. ചൊവ്വാഴ്ച വൈകി സൗദിയിലേക്ക് കുവൈത്ത് പ്രതിനിധികള്‍ എത്തും.

2014ല്‍ സംഭവിച്ചത്

2014ല്‍ സംഭവിച്ചത്

2014ല്‍ ഖത്തറിനെതിരേ നീക്കങ്ങള്‍ ശക്തമായപ്പോള്‍ കുവൈത്ത് അമീറിന്റെ ഇടപെടലാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. അന്ന് കുവൈത്ത് സ്വീകരിച്ചത് സമദൂര നിലപാടാണ്. സൗദി കിരീടാവകാശിയെയും ഖത്തര്‍ അമീറിനെയും പരസ്പരം ഹസ്തദാനം ചെയ്യിച്ചാണ് കുവൈത്ത് അമീര്‍ അന്ന് പ്രശ്‌നം പരിഹരിച്ചത്.

കുവൈത്തിനൊപ്പം ഒമാനും

കുവൈത്തിനൊപ്പം ഒമാനും

കുവൈത്തിനൊപ്പം ഒമാനും മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ ഇതുവരെ പ്രത്യക്ഷത്തില്‍ ഇടപെട്ടിട്ടില്ലെങ്കിലും കുവൈത്ത് നേതാക്കളുമായി സംസാരിച്ച് പ്രശ്‌നപരിഹാരത്തിന് വേഗത കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ആശങ്കയുടെ വാര്‍ത്തകള്‍

ആശങ്കയുടെ വാര്‍ത്തകള്‍

അതേസമയം, ഖത്തറിനെതിരേ സൗദിയും മറ്റ് ജിസിസി രാജ്യങ്ങളും നടപടി തുടങ്ങിയതോടെ സൗദി വിരുദ്ധ ശക്തികള്‍ ഐക്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സൗദിക്കെതിരേ എന്നും അറബ് ലോകത്ത് നിലകൊള്ളുന്ന രാജ്യമാണ് ഇറാന്‍. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള സൗദിയുടെ ശ്രമം ഇറാന് പിന്നാലെ സാമ്പത്തികമായി തുര്‍ക്കിയും മുതലെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യത്യസ്ത ശക്തികള്‍

വ്യത്യസ്ത ശക്തികള്‍

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്ത ശക്തികള്‍ വളരുകയാണിപ്പോള്‍. ചേരി തിരിയുമ്പോള്‍ ഇറാനും തുര്‍ക്കിയും വന്‍ ശക്തികളായി ഒരു ഭാഗത്ത് വരും. സൗദിയും യുഎഇയും മറു ഭാഗത്തും. ഇവര്‍ക്ക് അമേരിക്കയുടെ പിന്തുണ ഉറപ്പാണ്. തുര്‍ക്കിക്ക് ഇരുപക്ഷവും യോജിക്കണമെന്നും അഭിപ്രായമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇറാന്‍, ഇറാഖ്, തുര്‍ക്കി, ഖത്തര്‍

ഇറാന്‍, ഇറാഖ്, തുര്‍ക്കി, ഖത്തര്‍

റിപ്പോര്‍ട്ടുകളില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്. ഇറാന്‍, ഇറാഖ്, തുര്‍ക്കി, ഖത്തര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സഖ്യമാണ് വരുന്നത്. കുവൈത്ത് ആകട്ടെ സൗദിയുടെ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അവര്‍ക്ക് നിലവിലെ ഭിന്നിപ്പില്‍ യോജിപ്പില്ല. ഐക്യപ്പെടുത്താനുള്ള നീക്കം അവര്‍ തുടങ്ങിക്കഴിഞ്ഞു.

തുര്‍ക്കിയുടെ വളര്‍ച്ച

തുര്‍ക്കിയുടെ വളര്‍ച്ച

അമേരിക്കക്ക് അത്ര താല്‍പര്യമില്ലാത്ത രാജ്യങ്ങളാണ് ഇറാനും തുര്‍ക്കിയും. യൂറോപ്യന്‍ മേഖലയില്‍ അതിവേഗം വളരുന്ന രാജ്യം കൂടിയാണ് തുര്‍ക്കി. ആ രാജ്യത്തെ മുന്നേറ്റത്തിന് ശക്തി പകരുന്നത് പ്രസിഡന്റ് എര്‍ദോഗാനാണ്. എര്‍ദോഗാനെ ഒതുക്കാന്‍ നേരത്തെ പല കോണുകളില്‍ നിന്നും ശ്രമം നടന്നിരുന്നു. സൈന്യത്തെ അദ്ദേഹത്തിനെതിരേ ഇളക്കി വിട്ടും പഴയ സുഹൃത്ത് ഫത്തഹുല്ലാ ഗുലന്റെ അനുയായികളെ ഉപയോഗിച്ചും കുര്‍ദ് വിമതരെ വച്ചുമെല്ലാം കളിച്ചു.

ഖത്തര്‍ സുഹൃത്തിനെ തേടുന്നു

ഖത്തര്‍ സുഹൃത്തിനെ തേടുന്നു

പുതിയ ഒറ്റപ്പെടലില്‍ ഖത്തര്‍ സ്വാഭാവികമായും സുഹൃത്തിനെ തേടും. ഈ സാഹചര്യത്തില്‍ അവര്‍ക്ക് യോജിക്കാവുന്നത് ഇറാനുമായും തുര്‍ക്കിയുമായുമാണ്. ഇറാനുമായി ഖത്തര്‍ നേരത്തെ വ്യാപാര ബന്ധം നിലനിര്‍ത്തുന്നുമുണ്ട്. തുര്‍ക്കി ഈ ബന്ധം ശക്തിപ്പെടുത്തുന്നതിനെ അനുകൂലിക്കുകയാണ് ചെയ്യുക-ഓസ്ട്രേലിയന്‍ നാഷനല്‍ യൂനിവേഴ്സിറ്റിയിലെ പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ അമീന്‍ സൈക്കാല്‍ പറയുന്നു.

English summary
Middle East countries scrabbled on Tuesday to mediate the deep rift between Qatar and several other Arab nations that is threatening to splinter the U.S.-backed regional alliance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X