തുര്‍ക്കി വന്‍ പ്രതിസന്ധിയില്‍; സ്ത്രീകളോട് അഭ്യര്‍ഥനയുമായി ഉര്ദുഗാന്, വിയറ്റ്നാമും നയം മാറ്റി
അങ്കാറ: ലോകത്തെ പ്രധാന ആയുധ നിര്‍മാതാക്കളാണ് തുര്‍ക്കി. നാറ്റോ അംഗരാജ്യമായ തുര്‍ക്കി സമീപകാലം വരെ അതിവേഗം വളരുന്ന രാഷ്ട്രമായിട്ടാണ് കണക്കാക്കിയിരുന്നത്. അമേരിക്ക കഴിഞ്ഞാല്‍ നാറ്റോ സൈനിക സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സൈനികരുള്ളത് തുര്‍ക്കിക്കാണ്. ഈ കൂട്ടായ്മയിലെ മുസ്ലിം ഭൂരിപക്ഷ രാജ്യം കൂടിയാണ് തുര്‍ക്കി.
തുര്‍ക്കി സ്വീകരിക്കുന്ന നയങ്ങള്‍ അടുത്ത കാലത്ത് വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മില്‍ പോര് മൂര്‍ച്ചിച്ച വേളയില്‍ പാകിസ്താനെ സഹായിച്ച തുര്‍ക്കിയുടെ നടപടി വിവാദമായിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ തുര്‍ക്കിയുമായുണ്ടാക്കിയ കരാറുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതും ചര്‍ച്ചയായി. എന്നാല്‍ ഇപ്പോള്‍ തുര്‍ക്കി നേരിടുന്ന പ്രതിസന്ധി മറ്റൊന്നാണ്.

ജനസംഖ്യ വലിയ തോതില്‍ കുറയുന്നതാണ് തുര്‍ക്കി നേരിടുന്ന വെല്ലുവിളി. ഏറെ കാലമായി തുര്‍ക്കിയുടെ ഭരണം പ്രസിഡന്റ് ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിക്കാണ്. പ്രധാനമന്ത്രിയായും പിന്നീട് പ്രസിഡന്റായും തുര്‍ക്കി ഉര്‍ദുഗാന്റെ കീഴിലായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു എന്ന് പറയാം. ജനസംഖ്യ ഉയര്‍ത്താന്‍ വേണ്ടി പ്രത്യേക പദ്ധതികള്‍ അദ്ദേഹം ആവിഷ്കരിച്ചുവെങ്കിലും ഫലം കാണുന്നില്ല.
ജനസംഖ്യ കുറയുന്നു എന്നത് യൂറോപ്പ് നേരിടുന്ന വലിയ വെല്ലുവിൡയാണ്. അതേ അവസ്ഥ ഇപ്പോള്‍ തുര്‍ക്കിയും നേരിടുന്നു. പ്രായമേറിയവര്‍ കൂടി വരുന്നത് രാജ്യത്തിന്റെ സാമ്പത്തിക നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ടത്രെ. ഈ സാഹചര്യത്തില്‍ ഓരോ സ്ത്രീകളും ചുരുങ്ങിയത് മൂന്ന് കുട്ടികളെ പ്രസവിക്കണം എന്നാണ് ഉര്ദുഗാന് ആവശ്യപ്പെടുന്നത്. നാലും അഞ്ചും കുട്ടികള്‍ ഉണ്ടായാല്‍ അത്രയും നന്ന് എന്നും അദ്ദേഹം പറയുന്നു. ഉര്ദുഗാന് നാല് കുട്ടികളാണുള്ളത്.
വര്‍ധിച്ചുവരുന്ന ജനസംഖ്യയായിരുന്നു ഒരുകാലത്ത് മിക്ക രാജ്യങ്ങളും ഭയന്നത്. സന്താനോല്പ്പാദനം കുറയ്ക്കാന്‍ പദ്ധതി ആവിഷ്കരിച്ച ചൈന ഉള്‍പ്പെടെ അടുത്ത കാലത്ത് നയം മാറ്റിയത് യുവജനങ്ങളുടെ എണ്ണം കുറഞ്ഞു വരുന്ന ആശങ്കയില്‍ നിന്നാണ്. ഇതേ പ്രതിസന്ധിയാണ് തുര്‍ക്കിയും നേരിടുന്നത്. 2025 'കുടുംബ വര്‍ഷ'മായി ആചരിക്കുന്നതിന് പിന്നിലും ജനസംഖ്യ ഉയര്‍ത്തുക എന്ന ലക്ഷ്യമാണ്. ഇതിനു വേണ്ടി അടുത്ത പത്ത് വര്‍ഷത്തേക്ക് പുതിയ പദ്ധതി ഒരുക്കുകയാണ് ഉര്ദുഗാന്.
തുര്‍ക്കി മാത്രമല്ല വിയറ്റ്നാമും പ്രതിസന്ധിയില്‍
2001ല്‍ തുര്‍ക്കിയുടെ ജനന നിരക്ക് ഒരു സ്ത്രീക്ക് 2.38 കുട്ടികള്‍ ആയിരുന്നു. ഈ വര്‍ഷം 1.48 ആയി കുറഞ്ഞിട്ടുണ്ട് എന്ന് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സ്, ബ്രിട്ടന്, അമേരിക്ക എന്നീ രാജ്യങ്ങളേക്കാള്‍ കുറവാണിത്. ഇത് വലിയ ദുരന്തമാണ് എന്ന് ഉര്ദുഗാന് പറയുന്നു. മാത്രമല്ല, യുദ്ധം നേരിടുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയാണിതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. മകള്‍ സുമയ്യ നേതൃത്വം നല്കുന്ന വനിതാ കൂട്ടായ്മയുടെ പരിപാടിയില്‍ അടുത്തിടെ സംസാരിച്ചപ്പോഴും കൂടുതല്‍ പ്രസവിക്കേണ്ടതിന്റെ ആവശ്യകതയാണ് ഉര്ദുഗാന് ചൂണ്ടിക്കാട്ടിയത്.
അതിനിടെ രണ്ട് കുട്ടികള്‍ മതിയെന്ന നയം വിയറ്റ്നാം തിരുത്തി. ജനസംഖ്യ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തീരുമാനം എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനസംഖ്യാ നിയമത്തില്‍ ഭേദഗതി വരുത്തിയ ബില്ല് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസാക്കി. എത്ര കുട്ടികള്‍ വേണമെന്ന് കുടുംബങ്ങള്‍ക്ക് തീരുമാനിക്കാം എന്നാണ് ഭേദഗതി ബില്ലില്‍ പറയുന്നത്. 2009ലാണ് രണ്ട് കുട്ടി നയം വിയറ്റ്നാം നടപ്പാക്കിയത്. പ്രധാനമായും സര്‍ക്കര്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്ക്കുമിടയിലായിരുന്നു ഇത് കര്‍ശനമായും നടപ്പാക്കിയിരുന്നത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications