കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയുടെ മുന്നറിയിപ്പ് തള്ളി, സൗദി കരയുദ്ധത്തിന്, യുദ്ധവിമാനങ്ങള്‍ അയച്ചു, ഉടന്‍ സൈന്യത്തെ അയക്കും

  • By ജാനകി
Google Oneindia Malayalam News

ഇസ്താംബൂള്‍: തുര്‍ക്കിയുമായി ചേര്‍ന്ന് സിറിയയില്‍ കരയുദ്ധത്തിനൊരുങ്ങി സൗദി അറേബ്യ. സിറിയയിലേയ്ക്ക് സൈന്യത്തിനെ അയക്കുമെന്ന സൗദിയുടെ തീരുമാനത്തെ റഷ്യ വെല്ലുവിളിച്ചു. ഇതിന് പിന്നാലെ സൗദിയുടെ യുദ്ധ വിമാനങ്ങള്‍ തുര്‍ക്കിയിലേയ്ക്ക് പറക്കുകയും ചെയ്തു. സൗദി കരയുദ്ധത്തിന് തയ്യാറായാല്‍ മൂന്നാം ലോക യുദ്ധം ഉണ്ടാകുമെന്നായിരുന്നു റഷ്യയുടെ മുന്നറിയിപ്പ്.

തുര്‍ക്കിയും സൗദിയും സംയുക്തമായി കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി തുര്‍ക്കി വിദേശകാര്യമന്ത്രി മേവല്‍ട്ട് കാവസോഗാണ് അറിയിച്ചത്. റഷ്യന്‍ വിമാനം വെടിവച്ചിട്ടതോടെയാണ് റഷ്യയും തുര്‍ക്കിയും തമ്മില്‍ ശീതയുദ്ധം തുടങ്ങുന്നത്. ഐസിസ് അനുകൂല നിലപാടുകളിലൂടെയാണ് സൗദി വിമര്‍ശിയ്ക്കപ്പെട്ടത്. ഐസിസിനെതിരെ കരയുദ്ധത്തിന് എന്ന് പറയുമ്പോഴും സൗദിയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതിന്റെ കാരണങ്ങള്‍ ഇങ്ങനെയാണ്.

യുദ്ധ വിമാനങ്ങള്‍ അയച്ചു

യുദ്ധ വിമാനങ്ങള്‍ അയച്ചു

സൗദി അറേബ്യ തുര്‍ക്കിയിലേയ്ക്ക് യുദ്ധ വിമാനങ്ങള്‍ അയച്ചു

ഉടന്‍

ഉടന്‍

ഉടന്‍ കരസേനയെ അയക്കുമെന്നാണ് റിപ്പോര്‍ട്ട്

ഐസിനെതിരെ

ഐസിനെതിരെ

ഐസിസനെതിരെ കരയുദ്ധത്തിനെന്നാണ് സൗദിയും തുര്‍ക്കിയും പറയുന്നത്

ചോദ്യം ചെയ്യപ്പെടുന്നു

ചോദ്യം ചെയ്യപ്പെടുന്നു

സൗദിയുടെ ഉദ്ദേശ ശുദ്ധി ഇവിടേയും ചോദ്യം ചെയ്യപ്പെടുകയാണ്. ഐസിസിനെതിരെ റഷ്യ യുദ്ധം നടത്തുന്നതിനാല്‍ ഭീകരെ സംരക്ഷിയ്്ക്കാനാണ് സൗദി സേനയെ അയക്കുന്നതെന്നാണ് ആക്ഷേപം

റഷ്യന്‍ വിരുദ്ധത

റഷ്യന്‍ വിരുദ്ധത

സൗദിയുടേയും തുര്‍ക്കിയുടേയും റഷ്യന്‍ വിരോധമാണ് ഇരു രാജ്യങ്ങളേയും കൂടുതല്‍ അടുപ്പിയ്ക്കുന്നത്. ഇതിന് പുറമെ രണ്ട് രാജ്യങ്ങള്‍ക്കും സിറിയയിലെ ഐസിസ് ഭീകരരോട് അനുഭാവം ഉണ്ടായിരുന്നു. തുര്‍ക്കിയിലെ പല ഉന്നത നേതാക്കളും ഐസിസ് ബന്ധത്തിന്റെ പേരില്‍ ഏറെ വിമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്.

ശീത യുദ്ധം

ശീത യുദ്ധം

റഷ്യയും സൗദിയും തുര്‍ക്കിയും തമ്മില്‍ ഇപ്പോള്‍ തന്നെ ശീതയുദ്ധത്തിലാണെന്ന് പറയാം. അമേരിയ്ക്കയും റഷ്യയും തമ്മില്‍ നിലനിന്ന ശീതയുദ്ധത്തിന്റെ അതേ സാഹചര്യങ്ങളിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്

സാധ്യത

സാധ്യത

മറ്റൊരു ലോക യുദ്ധത്തിനുള്ള സാധ്യതകള്‍ ഏറെക്കുറെ സംജാതമായിക്കഴിഞ്ഞു

വ്യോമയുദ്ധം

വ്യോമയുദ്ധം

നിലവില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിയ്ക്ക എന്നീ രാജ്യങ്ങളടങ്ങുന്ന സഖ്യം വ്യോമ യുദ്ധം നടത്തുന്നുണ്ട്.

പുറത്താക്കണം

പുറത്താക്കണം

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കണമെന്നാണ് സൗദിയുടെ ആവശ്യം

സഖ്യം ഒന്ന്

സഖ്യം ഒന്ന്

മറ്റൊരു ലോക യുദ്ധത്തിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക് എന്ന് പറഞ്ഞല്ലോ. മുമ്പ് നടന്ന രണ്ട് ലോക യുദ്ധങ്ങളിലും സഖ്യങ്ങള്‍ ഉണ്ടായിരുന്നല്ലോ. മൂന്നാം ലോക യുദ്ധത്തിലെ ഒന്നാമത്തെ സഖ്യം ഇങ്ങനെ ആയിരിയ്ക്കും. അമേരിയ്ക്ക, ഇസ്രയേല്‍, യൂറോപ്പ്.

സഖ്യം രണ്ട്

സഖ്യം രണ്ട്

റഷ്യ, സിറിയ, ഇറാന്‍ എന്നിവയായിരിയ്ക്കും മൂന്നാമത്തെ സഖ്യം

മൂന്നാമത്തെ സഖ്യം

മൂന്നാമത്തെ സഖ്യം

തുര്‍ക്കി, സൗദി അറേബ്യ എന്നിവയാണ് മറ്റൊരു സഖ്യം

ഇനിയുമുണ്ട്

ഇനിയുമുണ്ട്

ഈ സഖ്യങ്ങള്‍ക്കൊപ്പം അണിചേരാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ ഇനിയുമുണ്ട്. ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍

ആശങ്കയിലാണ്

ആശങ്കയിലാണ്

സൗദിയുടെ ധൃതിയിലുള്ള തീരുമാനങ്ങള്‍ ലോകയുദ്ധത്തെ ക്ഷണിച്ച് വരുത്തുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു

ഗള്‍ഫ് മേഖല

ഗള്‍ഫ് മേഖല

ഗള്‍ഫ് മേഖല ഒന്നടങ്കം യുദ്ധത്തിന്റെ ഭീതിയിലാണ്

യെമനിലും

യെമനിലും

യെമനിലും വിമതര്‍ക്കെതിരെ സൗദി യുദ്ധം നടത്തുന്നുണ്ട്

ആദ്യമായി

ആദ്യമായി

ഐസിസിനെതിരെ ആദ്യമായിട്ടാണ് രണ്ട് രാജ്യങ്ങള്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നത്

പേടിയുണ്ട്

പേടിയുണ്ട്

ഐസിസ് ഭീകരര്‍ സൗദി പിടിച്ചടക്കുമോ എന്ന ഭീതിയും നിലനില്‍ക്കുന്നു

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

സൗദി അറേബ്യ ഐസിസിന് സാമ്പത്തിക സഹായം നല്‍കുന്നതായി ആരോപണമുണ്ട്.

നിര്‍ണായകം

നിര്‍ണായകം

സൗദി കരയുദ്ധം തുടങ്ങിയാല്‍ റഷ്യയുടെ അടുത്ത നിലപാട് എന്താകും. ആ നിലപാട് ഏറെ നിര്‍ണായകമാകും.

English summary
Saudi Arabia To Send Jets To Turkey As Russia Says 'A New Cold War' Has Begun.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X