സിറിയയില്‍ രാസായുധം പ്രയോഗം സ്ഥിരീകരിച്ച് തുര്‍ക്കി;കള്ളസാക്ഷിയുമായി റഷ്യ,വെളിപ്പെടുത്തല്‍ ഇങ്ങനെ..
അങ്കാറ: സിറിയന്‍ ഭരണകൂടം രാസായുധം പ്രയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തുര്‍ക്കി സ്ഥിരീകരിച്ചു. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ ആകമണത്തില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി തുര്‍ക്കിയിലേയ്ക്ക് കൊണ്ടുപോയ മൂന്നു പേരും പിന്നീട് മരമണടഞ്ഞിരുന്നു. സിറിയയുടെ നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു.
ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിരോധിക്കപ്പെട്ട രാസായുധങ്ങള്‍ ഉപയോഗിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ തുര്‍ക്കി പ്രസിഡന്റ് റെസെപ്പ് തയ്യിപ് എര്‍ഡോഗനും സിറിയന്‍ നടപഡിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുള്‍പ്പെടെയുള്ള വിവിധ രാഷ്ട്രങ്ങളാണ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ നടപടിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.

എന്നാല്‍ രാസായുധം പ്രയോഗിച്ചെന്ന വാദം സിറിയന്‍ ഭരണകൂടം നിരസിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സിറിയന്‍ വിമതരുടെ തലയില്‍ ചാര്‍ത്തി രക്ഷപ്പെടാനാണ് സിറിയ ശ്രമിച്ചത് സിറിയയ്ക്ക് പിന്തുണയുമായി റഷ്യയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിറിയന്‍- തുര്‍ക്കി അതിര്‍ത്തിയ്ക്ക് സമീപത്തുള്ള ഖാന്‍ ഖാന്‍ ഷൈഖൂനില്‍ വിമതര്‍ക്ക് രാസായുധ കേന്ദ്രങ്ങളുണ്ടെന്നും ഇവിടെ ആക്രമണം നടത്തിയെന്നുമാണ് സിറിയ ഉന്നയിക്കുന്ന വാദം. സിറിയ രാസായുധം ഉപയോഗിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി സിറിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
72 പേര്‍ മരിച്ച ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്ക് പ്രകാരം മരണ സംഖ്യ 70ല്‍ നിന്ന് 72 ആയി ഉയരുകയും മരിച്ചവരില്‍ 20 പേര്‍ കുട്ടികളാണെന്നും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications