കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതരടങ്ങി; കലിയടങ്ങാതെ ഐസിസ്, കൊല്ലപ്പെട്ടത് 30 പേര്‍

അല്‍ ബാബില്‍ ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തിലാണ് 30 സിറിയന്‍ വംശജര്‍ കൊല്ലപ്പെട്ടത്

  • By Sandra
Google Oneindia Malayalam News

ദമാസ്‌കസ്: സിറിയയിലെ ഐസിസ് ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി സൈന്യം. അലെപ്പോയുടെ വടക്കുകിഴക്കന്‍ നഗരമായ അല്‍ ബാബില്‍ ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തിലാണ് 30 സിറിയന്‍ വംശജര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അലെപ്പോയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നത് തടയുന്നതിന് വേണ്ടിയാണ് ഭീകരാക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗസ്ത് 24നാണ് സിറിയയിലെ തുര്‍ക്കിയെ പിന്തുണയ്ക്കുന്ന വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐസിസിനെതിരെ പോരാടുന്നതിനായി സിറിയയില്‍ പ്രവേശിയ്ക്കുന്നത്. സിറിയ- തുര്‍ക്കി അതിര്‍ത്തിയില്‍ തുര്‍ക്കി വിമതര്‍ക്കുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു തുര്‍ക്കി സൈന്യം സിറിയയില്‍ കടക്കുന്നത്.

isis-26

തുര്‍ക്കിയുടേയും റഷ്യയുടേയും ഇടപെടലോടെയാണ് ആഴ്ചകള്‍ നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനൊടുവില്‍ സിറിയന്‍ നഗരമായ അലെപ്പോയില്‍ സിറിയന്‍ വിമതര്‍ പിന്‍മടങ്ങിയത്. വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് സിറിയന്‍ സൈന്യം അലെപ്പോയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തതോടെ അലെപ്പോയില്‍ നിന്ന് വിമത പോരാളികളേയും ജനങ്ങളേയും ഒഴിപ്പിച്ചിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഐസിസ് അല്‍ബാബില്‍ ഭീകരാക്രമണം നടത്തുന്നത്.

English summary
At least 30 civilians were killed and many others reported wounded on Sunday after the Islamic State terrorist group launched an attack in Syria's al-Bab, northeast of Aleppo, to prevent people from fleeing the besieged city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X