94 മണിക്കൂര്‍ മണ്ണിനടിയില്‍, 17കാരന്‍ അതിജീവിച്ചത് മൂത്രം കുടിച്ച്; ഒടുവില്‍ രക്ഷപ്പെടുത്തി
താന്‍ സ്വന്തം മൂത്രമാണ് വെള്ളത്തിന് പകരമായി കുടിച്ചത്. തന്റെ കുടുംബത്തിന്റെ പുഷ്പങ്ങളാണ് ഭക്ഷണത്തിന് പകരമായി കഴിച്ചത്. അങ്ങനെയാണ് ആ സാഹചര്യത്തെ അതിജീവിച്ചത്

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഭൂകമ്പത്തിലെ ദുരിതത്തിനിടയില്‍ വീണ്ടും ആശ്വാസ സംഭവം. ഒരു 17കാരന്‍ ബാലനെ മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയിരിക്കുകയാണ്. ഇയാള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി പോയതായിരുന്നു.
നാല് ദിവസത്തോളമായി മണ്ണിനടിയിലായിരുന്ന ഇയാള്‍ ഒരുവിധത്തിലാണ് രക്ഷപ്പെട്ടത്. ഈ അതിജീവിനം അദ്‌നാന്‍ മുഹമ്മദ് കോര്‍ക്കറ്റ് എന്ന യുവാവിന് അത്ര എളുപ്പമായിരുന്നില്ല.
താന്‍ ശരിക്കും കുടുങ്ങി പോയെന്നും, എവിടെ പോകാനാവാത്ത വിധത്തിലായിരുന്നുവെന്നും യുവാവ് പറഞ്ഞു. ജീവന്‍ നിലനിര്‍ത്തിയത് തന്നെ ആരും ചെയ്യാത്ത കാര്യത്തിലൂടെയായിരുന്നുവെന്നും അദ്‌നാന്‍ പറഞ്ഞു.

താന്‍ സ്വന്തം മൂത്രമാണ് വെള്ളത്തിന് പകരമായി കുടിച്ചത്. തന്റെ കുടുംബത്തിന്റെ പുഷ്പങ്ങളാണ് ഭക്ഷണത്തിന് പകരമായി കഴിച്ചത്. അങ്ങനെയാണ് ആ സാഹചര്യത്തെ അതിജീവിച്ചത്. 94 മണിക്കൂറാണ് അദ്‌നാന്‍ ആ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നത്.
തുര്‍ക്കിഷ് നഗരമായ ഗാസിയാന്‍ടെപ്പിലായിരുന്നു അദ്‌നാന്റെ ദുരിത ജീവിതം. കുടുംബ വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്താണ് ഭൂകമ്പമുണ്ടായത്. തുടര്‍ന്ന് ആരും പ്രതീക്ഷിക്കാത്ത അവസ്ഥയിലേക്കാണ് താന്‍ വീണുപോയതെന്ന് അദ്‌നാന്‍ പറഞ്ഞു.
പുറത്ത് ദുരിതാശ്വാസ പ്രവര്‍ത്തകരുടെ ശബ്ദം കേട്ടാണ് ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി. എന്റെ പേടി അവര്‍ ഞാന്‍ പറയുന്നത് കേള്‍ക്കില്ലെന്നായിരുന്നുവെന്നും അദ്‌നാന്‍ പറഞ്ഞു.
നാല് ദിവസം കടന്നുപോയപ്പോഴാണ് അവര്‍ എന്നെ കണ്ടത്. ഇപ്പോള്‍ താന്‍ സ്വതന്ത്രനായെന്നും യുവാവ് പറഞ്ഞു. തുര്‍ക്കിയിലും സിറിയയിലുമായി 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. മരണസംഖ്യ കുതിച്ച് കയറുകയാണ്.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കൊല്ലപ്പെട്ടവരിലുണ്ട്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഈ ദുരന്തത്തില്‍ ഒരാളുടെ ആറു മക്കളെയാണ് നഷ്ടമായത്. ദിവസങ്ങള്‍ പിന്നിട്ടതോടെ പ്രിയപ്പെട്ടവരെ രക്ഷപ്പെടുത്താനാവുമെന്ന പ്രതീക്ഷയെല്ലാം എല്ലാവര്‍ക്കും നഷ്ടമായിരിക്കുകയാണ്.












Click it and Unblock the Notifications