കാബൂളില്‍ ഇരട്ടസ്‌ഫോടനം; 21 മരണം; 45 പേര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

കാബൂള്‍: കാബൂളിലെ പാര്‍ലമെന്റിനു സമീപം ഇരട്ടസ്‌ഫോടനം. സ്‌ഫോടനത്തില്‍ 21 പേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന മിനിബസിനെ ലക്ഷ്യം വച്ചായിരുന്നു ആദ്യ സ്‌ഫോടനം.

Kabul Twin Blast

വൈകുന്നേരം തിരക്കുള്ള സമയത്തായിരുന്നു സ്‌ഫോടനം. ജോലികഴിഞ്ഞ് ആളുകള്‍ വിടുകളിലേക്ക് തിരിച്ചു പോകുന്ന സമയമായിരുന്നു.

ദാറുള്‍ അമാനിലെ പാര്‍ലമെന്റിനു സമീപത്തായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. കാറിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

English summary
The Afghan Taliban claimed responsibility for twin blasts near parliament offices in Kabul on Tuesday which they said had killed or wounded scores of people.
Please Wait while comments are loading...