ട്രംപിനെ പ്രസിഡന്റാക്കാന്‍ പങ്കു വഹിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍ സഹസ്ഥാപകന്‍

  • Written By: Anoopa
Subscribe to Oneindia Malayalam

ലണ്ടന്‍:ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ പങ്കു വഹിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്ന് ട്വിറ്റര്‍ സഹസ്ഥാപകനും ട്വിറ്ററിന്റെ മുന്‍ സിഇഒയുമായ ഇവാന്‍ വില്യംസ്. തന്റെ തിരഞ്ഞെടുപ്പു വിജയത്തില്‍ ട്വിറ്റര്‍ പ്രധാനപങ്കു വഹിച്ചെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു.

ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് വില്യംസിന്റെ വെളിപ്പെടുത്തല്‍. ട്രംപ് പ്രസിഡന്റായതില്‍ ട്വിറ്ററിനും പങ്കുണ്ടെങ്കില്‍ അതില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഇവാന്‍ വില്യംസ് പ്രസ്താവിച്ചു.

donald-trump

ട്വിറ്ററില്‍ ട്രംപിന് 30 മില്യന്‍ ഫോളോവേഴ്‌സ് ആണ് ഉള്ളത്. അമേരിക്കന്‍ തിരഞ്ഞെടുപ്പു സമയത്ത് ട്രംപ് പ്രചാരണത്തിനായി വലിയ തോതില്‍ ട്വിറ്റര്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.

English summary
Twitter Co-Founder Says Sorry For 'Helping Make Trump President
Please Wait while comments are loading...