കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസല്‍സ് വിമാനത്താവളത്തില്‍ ഭീകരാക്രമണം, 17പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ക്ക് പരിക്ക്

  • By Sruthi K M
Google Oneindia Malayalam News

ബ്രസല്‍സ്: ബ്രസല്‍സിലെ സെവന്റം വിമാനത്താവളത്തില്‍ ഭീകരാക്രമണം. സ്‌ഫോടനത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനോടകം 17പേര്‍ മരിച്ചതായാണ് വിവരം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാവിലെയാണ് സ്‌ഫോടനം നടന്നത്. ബെല്‍ജിയത്തിന്റെ തലസ്ഥാന നഗരിയാണ് ബ്രസല്‍സ്.

ടെര്‍മിനലിനുള്ളില്‍ നിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചു. വിമാനം പുറപ്പെടുന്ന കേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. യാത്രക്കാരെയും ജീവനക്കാരെയും വിമാനത്താവളത്തില്‍ നിന്നു ഒഴിപ്പിച്ചു.

brusselsairport

സ്‌ഫോടനത്തെ തുടര്‍ന്ന് ഒട്ടേറെ വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. പാരിസ് ഭീകരാക്രമണത്തിലെ മുഖ്യപ്രതി സലാഹ് അബ്ദസ്ലാമിനെ കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ നിന്ന് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ഇതുമായി ബന്ധമുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.

വിമാനത്താവളം ഇതിനോടകം അടച്ചു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സലാഹ് അബ്ദസ്ലാം ബെല്‍ജിയത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Casualties have been reported after two explosions in the departure hall of Zaventem airport in Brussels.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X