കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെ ഒതുക്കാന്‍ യുഎഇ; വിമാനം തടഞ്ഞതിന് പാഠംപഠിപ്പിക്കും, യുഎഇ കള്ളം പറഞ്ഞുവെന്ന് വിദഗ്ധര്‍

യുഎഇയുടെ ഒരു വിമാന കമ്പനിയും ഔദ്യോഗികമായി പരാതി ഉന്നയിച്ചിട്ടില്ല. ഇത്തരത്തില്‍ ആകാശത്ത് വച്ച് തടയല്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ ആശങ്ക പങ്കുവയ്ക്കുമായിരുന്നു. അതുണ്ടായിട്ടില്ല.

  • By Ashif
Google Oneindia Malayalam News

ദോഹ/ദുബായ്: യുഎഇയുടെ രണ്ട് യാത്രാ വിമാനങ്ങള്‍ ഖത്തര്‍ സൈന്യം ആകാശത്ത് വച്ച് തടഞ്ഞുവെന്ന ആരോപണം വിശ്വാസ യോഗ്യമാണോ? ഇക്കാര്യത്തില്‍ നിരവധി വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നതിനിടെ യുഎഇ ഉറച്ചുനില്‍ക്കുന്നു. തങ്ങളുടെ വിമാനങ്ങള്‍ തടഞ്ഞ ഖത്തറിനെ വെറുതെവിടില്ലെന്നാണ് യുഎഇ പറയുന്നത്. ഇതിന് വേണ്ടി അവര്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ചും യുഎഇ വിദേശകാര്യ മന്ത്രി സൂചന നല്‍കി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ശത്രുത മറനീക്കുമ്പോള്‍ വിവാദം ആഗോള വേദിയിലെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ ഖത്തറിനെതിരേ നടക്കുന്ന നീക്കങ്ങള്‍ മറച്ചുപിടിക്കാനാണ് യുഎഇ അനാവശ്യ വിവാദമുണ്ടാക്കുന്നത് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്...

ഖത്തര്‍ ശൈഖിന് യുഎഇയില്‍ കടുത്ത പീഡനം; കുവൈത്തിലെത്തിയത് നടക്കാന്‍ പറ്റാതെ, ആശുപത്രിയിലേക്ക് മാറ്റിഖത്തര്‍ ശൈഖിന് യുഎഇയില്‍ കടുത്ത പീഡനം; കുവൈത്തിലെത്തിയത് നടക്കാന്‍ പറ്റാതെ, ആശുപത്രിയിലേക്ക് മാറ്റി

ബഹ്‌റൈന്‍ യാത്ര

ബഹ്‌റൈന്‍ യാത്ര

ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ രണ്ട് യുഎഇ വിമാനങ്ങള്‍ ഖത്തര്‍ വ്യോമ സേന തടഞ്ഞെന്നാണ് ആരോപണം. ഖത്തര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും ആരോപണത്തില്‍ യുഎഇ ഉറച്ചുനില്‍ക്കുന്നു. ഖത്തറിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് യുഎഇ അറിയിച്ചു.

 പരാതി നല്‍കും

പരാതി നല്‍കും

അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനില്‍ ഖത്തറിനെതിരേ പരാതി നല്‍കാനാണ് യുഎഇയുടെ തീരുമാനം. യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ആണ് ഇക്കാര്യം അറിയിച്ചത്. മേഖലയില്‍ കൂടുതല്‍ ആശങ്ക പടര്‍ത്തുന്ന നീക്കങ്ങളാണ് ഖത്തര്‍ ചെയ്യുന്നതെന്നും യുഎഇ ആരോപിച്ചു.

ഖത്തര്‍ ഒറ്റപ്പെടുന്നു

ഖത്തര്‍ ഒറ്റപ്പെടുന്നു

ഖത്തര്‍ ഗള്‍ഫ് മേഖലയില്‍ ഒറ്റപ്പെടുകയാണ്. ഇതില്‍ അവര്‍ക്ക് കടുത്ത നിരാശയുണ്ട്. ഈ നിരാശ അകറ്റുന്നതിന് വേണ്ടിയാണ് വിമാനം തടയല്‍ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഖത്തറിനെ പ്രേരിപ്പിക്കുന്നതെന്നും അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

ആരോപണങ്ങള്‍ ഇങ്ങനെ

ആരോപണങ്ങള്‍ ഇങ്ങനെ

ഐക്യരാഷ്ട്ര സഭയുടെ ചിക്കാഗോ കണ്‍വെന്‍ഷന്റെ ലംഘനമാണ് ഖത്തര്‍ സൈന്യം നടത്തിയത് എന്നാണ് യുഎഇ പറയുന്നത്. പരാതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടും. വ്യോമ പാത ലംഘിക്കാതെയാണ് യുഎഇ വിമാനങ്ങള്‍ യാത്ര ചെയ്തത്. ഇതില്‍ തടസമുണ്ടാക്കുകയാണ് ഖത്തര്‍ സൈന്യം ചെയ്തതെന്നും യുഎഇ വ്യോമയാന അതോറിറ്റി ഡയറക്ടര്‍ സൈഫുല്‍ സുവൈദി പറഞ്ഞു.

യുഎഇ തട്ടിക്കൂട്ടിയ സംഭവം

യുഎഇ തട്ടിക്കൂട്ടിയ സംഭവം

ഖത്തറിന്റെ വ്യോമാതിര്‍ത്തി യുഎഇ സൈനിക വിമാനങ്ങള്‍ ലംഘിച്ചെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തര്‍ ഐക്യരാഷ്ട്ര സഭാ ഏജന്‍സിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറുപടിയെന്നോണം യുഎഇ തട്ടിക്കൂട്ടിയതാണ് പുതിയ ആരോപണമെന്ന് ഖത്തര്‍ അനുകൂല വിദഗ്ധര്‍ പറയുന്നു.

യാത്രക്കാര്‍ എവിടെ

യാത്രക്കാര്‍ എവിടെ

യുഎഇയുടെ വാദം കള്ളമാണെന്ന് കരുതാന്‍ മറ്റു ചില കാരണങ്ങളുണ്ടെന്ന് വ്യോമയാന നിരീക്ഷകനായ അലക്‌സ് മക്കാറസ് പറയുന്നു. യുഎഇയുടെ ഒരു വിമാന കമ്പനിയും ഔദ്യോഗികമായി പരാതി ഉന്നയിച്ചിട്ടില്ല. ഇത്തരത്തില്‍ ആകാശത്ത് വച്ച് തടയല്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ ആശങ്ക പങ്കുവയ്ക്കുമായിരുന്നു. അതുണ്ടായിട്ടില്ല.

ഏതറ്റംവരെയും പോകും

ഏതറ്റംവരെയും പോകും

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്നാണ് പുതിയ സംഭവങ്ങളില്‍ വ്യക്തമാകുന്നത്. യുഎഇ വ്യോമയാന മന്ത്രാലയമാണ് തങ്ങളുടെ വിമാനങ്ങളെ ഖത്തര്‍ തടഞ്ഞ കാര്യം അറിയിച്ചത്. യാത്രാ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് യുഎഇ അറിയിച്ചു. മേഖലയിലൂടെയുള്ള യാത്ര ഇനിയും തുടരുമെന്നും യുഎഇ വ്യോമയാന അധികൃതര്‍ പറഞ്ഞു.

ഖത്തര്‍ പറയുന്നത്

ഖത്തര്‍ പറയുന്നത്

യുഎഇയുടെ വാദം ഖത്തര്‍ തള്ളുകയായിരുന്നു. യുഎഇയുടെ യാത്രാ വിമാനം തങ്ങളുടെ സൈനികര്‍ തടഞ്ഞിട്ടില്ലെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചു. പുറത്തുവന്നിട്ടുള്ളത് വ്യാജ വാര്‍ത്തയാണെന്നും ഖത്തര്‍ പറഞ്ഞു. എന്നാല്‍ ഖത്തര്‍ സൈന്യം തടസം സൃഷ്ടിച്ചതു മൂലം യുഎഇ വിമാനം എന്തു ചെയ്തുവെന്ന് യുഎഇ വിശദീകരിച്ചില്ല. ഒന്നുകില്‍ യുഎഇ വിമാനം വഴിതിരിച്ചുവിടണം. അല്ലെങ്കില്‍ തിരിച്ച് യുഎഇയില്‍ തന്നെ ഇറക്കണം. ഇതുമായി ബന്ധപ്പെട്ട യാതൊരു സൂചനയും യുഎഇ പുറത്തുവിട്ടിട്ടില്ല.

 യുഎഇ യുദ്ധവിമാനങ്ങള്‍

യുഎഇ യുദ്ധവിമാനങ്ങള്‍

ഏത് വിമാനമാണ് ഖത്തര്‍ സൈന്യം തടഞ്ഞത് എന്നും യുഎഇ പുറത്തുവിട്ട അറിയിപ്പില്‍ ഇല്ലായിരുന്നു. അതേസമയം, യുഎഇയുടെ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ഖത്തര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തര്‍ ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. രണ്ടു തവണ യുഎഇ യുദ്ധവിമാനങ്ങള്‍ പരിധി ലംഘിച്ചു കടന്നുവെന്നാണ് ഖത്തറിന്റെ പരാതി.

ഖത്തറിന്റെ മുന്നറിയിപ്പ്

ഖത്തറിന്റെ മുന്നറിയിപ്പ്

ഇനിയും ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎന്നിലെ ഖത്തര്‍ പ്രതിനിധി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖത്തറിന്റെ അതിര്‍ത്തി സുരക്ഷ ശക്തമാക്കാനും ശത്രുക്കളെ പ്രതിരോധിക്കാനും ഖത്തറിന് അറിയാമെന്നും ഖത്തര്‍ പ്രതിനിധി യുഎന്‍ യോഗത്തില്‍ പറഞ്ഞു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് യുഎഇയുടെ ആരോപണവുമായി രംഗത്തുവന്നത്.

English summary
Experts doubt Emirati claim Qatar intercepted aircraft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X