ഖത്തര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തത് യുഎഇ!!! വെളിപ്പെടുത്തല്‍ അമേരിക്കയുടേത്

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ഖത്തര്‍ സര്‍ക്കാരിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നില്‍ യുഎഇ ആണെന്ന് അമേരിക്കന്‍ ഇന്‍റലിജന്‍സ് വിദഗ്ദര്‍. ഖത്തര്‍ സര്‍ക്കാരിന്‍റെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്ത് ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പേരില്‍ വ്യാജ പ്രഭാഷണം പോസ്റ്റ് ചെയ്ത സംഭവത്തിലാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ണ്ണായ വെളിപ്പെടുത്തല്‍. ഖത്തറിന് ബഹ്റൈനും യുഎഇയും, സൗദിയും ഈജിപ്ത് തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കെയാണ് ഇതെന്നും ശ്രദ്ധേയമാണ്.

ഖത്തറിന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത വ്യാജ വിവരങ്ങള്‍ ഉള്‍പ്പെട്ട ഫയല്‍ ഏപ്രില്‍ മാസത്തില്‍ തന്നെ ഹാക്കര്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നുവെന്നും ഖത്തറിലെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പുറമേ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തിരുന്നു. അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ബ്രിട്ടീഷ് നാഷണല്‍ കമ്മീഷന്‍ ഫോര്‍ കോമ്പാറ്റിംഗ് ക്രൈ എന്നിവയുടെ സഹകണത്തോടെയാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തിയിരുന്നത്. ആധുനിക സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചതെന്നും അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

 പദ്ധതികള്‍ മുന്‍കൂട്ടി തയ്യാറാക്കിയത്

പദ്ധതികള്‍ മുന്‍കൂട്ടി തയ്യാറാക്കിയത്

മെയ് 23ന് യുഎഇ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഖത്തര്‍ സര്‍ക്കാരിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയെന്നും പദ്ധതി നടപ്പിലാക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചുവെന്നും യുഎസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ യുഎഇ സര്‍ക്കാര്‍ നേരിട്ടാണോ കൃത്യം നടപ്പാക്കിയത് മറ്റാരുടേയെങ്കിലും സഹായം തേടിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ട്രംപിന്‍റെ സന്ദര്‍ശനം

ട്രംപിന്‍റെ സന്ദര്‍ശനം

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സൗദി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ മെയ് 24നാണ് ഖത്തര്‍ സര്‍ക്കാരിന്‍റെ വെബ്സൈറ്റും സോഷ്യല്‍ മീഡിയയും ഹാക്ക് ചെയ്യപ്പെടുന്നത്. ട്രംപും ഗള്‍ഫ് നേതാക്കളും തമ്മില്‍ ഭീകരവിരുദ്ധ നടപടികള്‍ക്ക് വേണ്ടി ദൈര്‍ഘ്യമേറിയ യോഗം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെയാണ് ബഹ്റൈന്‍, സൗദി, യുഎഇ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഖത്തറിന് ഉപരോധമേര്‍പ്പെടുത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശത്തിനിടെ സൗദി അറേബ്യ, യു​എഇ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ പ്രധാന അറബ് രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിച്ചത്.

ഖത്തര്‍ ന്യൂസ് എജന്‍സി

ഖത്തര്‍ ന്യൂസ് എജന്‍സി

ഖത്തറിന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത വ്യാജ വിവരങ്ങള്‍ ഉള്‍പ്പെട്ട ഫയല്‍ ഏപ്രില്‍ മാസത്തില്‍ തന്നെ ഹാക്കര്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നുവെന്നും ഖത്തറിലെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ബ്രിട്ടീഷ് നാഷണല്‍ കമ്മീഷന്‍ ഫോര്‍ കോമ്പാറ്റിംഗ് ക്രൈ എന്നിവയുടെ സഹകണത്തോടെയാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തിയിരുന്നത്. ആധുനിക സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചതെന്നും അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

വ്യാജ വാര്‍ത്താ പ്രചരണം

വ്യാജ വാര്‍ത്താ പ്രചരണം

മിലിട്ടറി ബിരുദധാന ചടങ്ങിലെ ഖത്തര്‍ അമീറിര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പ്രസംഗമെന്ന തരത്തിലാണ് വ്യാജ വാര്‍ത്ത ഹാക്കര്‍മാര്‍ പുറത്തുവിട്ടത്. വെബ്സൈറ്റ് ഹാക്ക് ചെയ്ത ശേഷം ഹാക്കര്‍മാര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയ ഖത്തര്‍ സംഭവത്തില്‍ ഉടന്‍ തന്നെ അന്വേഷണം നടത്തുകയും ചെയ്തു. യുഎസിന്‍റെ എഫ്ബിഐ സംഘവും ഖത്തറിലെത്തി അന്വേഷത്തില്‍ സഹകരിച്ചിരുന്നു.

ഖത്തര്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

ഖത്തര്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

ഖത്തര്‍ അമീറിന്‍റേതെന്ന പേരില്‍ ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ഖത്തര്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പുറമേ ഖത്തര്‍ ഭീകരസംഘടനകളെ പിന്തുണക്കുന്നുവെന്നും ഫണ്ടുകള്‍ വിതരണം ചെയ്യുന്നുവെന്നും ആരോപിച്ച് നാല് രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് ഈ രാജ്യങ്ങളുമായുള്ള എല്ലാ ബന്ധങ്ങള്‍ക്കും അന്ത്യം കുറിച്ചു. ഖത്തര്‍ മേഖലയുടെ സമാധാനത്തിന് ഭീഷണിയാവുന്നുവെന്നായിരുന്നു മറ്റൊരു ആരോപണം. അല്‍ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

കൈകഴുകി യുഎഇ

കൈകഴുകി യുഎഇ

ഖത്തര്‍ വെബ്സൈറ്റ് ഹാക്കിംഗുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ യുഎഇ തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നും, ഇത് ഖത്തറിന്‍റെ സ്വഭാവമാണ് വെളിപ്പെടുത്തുന്നതെന്നും ആരോപിച്ചിരുന്നു. ഖത്തര്‍ താലിബാനിലെയും ഗദ്ദാഫിയുടേയും ഭീകരരെയും ഹമാസിനെയും ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നും ഇവര്‍ക്ക് പണം നല്‍കുന്നുണ്ടെന്നും യുഎഇ ആരോപിച്ചിരുന്നു.
ഇത് വഴി വര്‍ഗ്ഗീയതയെയും ഭീകരവാദത്തെയും പരിപോഷിപ്പിക്കുന്നുവെന്നും മേഖലയിലെ സമാധാനം നശിപ്പിക്കുന്നുവെന്നും ഖത്തര്‍ ആരോപിക്കുന്നു. ‌‌‌ ഖത്തര്‍ അംബാസഡര്‍ യൂസഫ് അല്‍ ഒത്തെയ്ബയാണ് ഇക്കാര്യങ്ങള്‍ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

ഗ്ലോബല്‍ ലീക്ക്സിന് പിന്നില്‍

ഗ്ലോബല്‍ ലീക്ക്സിന് പിന്നില്‍

യുഎഇയിസെ മന അല്‍ ഒത്തെയ്ബയുടെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഖത്തര്‍ അനുകൂല സംഘടന ഗ്ലോബല്‍ ലീക്ക്സ് ഹാക്കിംഗിന്‍റെ ഉത്തരവാദിത്തം അവകാശപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഭീകരവാദത്തിനെതിരെ

ഭീകരവാദത്തിനെതിരെ

ഐസിസിനെതിരെ പോരാടുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളും അംഗങ്ങളാണ്. ഇതിനായി ഖത്തറിലെ അല്‍ ഉദെയ്ഡ് വ്യോമതാവളത്തില്‍ 10,000 യുഎസ് സൈനികരാണ് നിലയുറപ്പിച്ചിട്ടുള്ളത്. ബഹ്റൈനിലെ യുഎസ് സെന്‍ട്രല്‍ കമാന്‍‍ഡ് ആസ്ഥാനത്തും യുഎസ് നാവിക സേന നിലയുറപ്പിച്ചിട്ടുണ്ട്.

ആരോപണം ഉന്നയിച്ച് ഖത്തര്‍

ആരോപണം ഉന്നയിച്ച് ഖത്തര്‍

ഖത്തര്‍ ന്യൂസ് എജന്‍സിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടും ഹാക്ക് ചെയ്ത വിഷയത്തില്‍ യുഎഇ, സൗദി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ ഖത്തര്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്കോ കൂട്ടായോ ചെയ്തിരിക്കാമെന്നാണ് ഖത്തര്‍ കണക്കുകൂട്ടിയിട്ടുള്ളത്.

English summary
The United Arab Emirates orchestrated the hacking of Qatari government news and social media sites in order to post incendiary false quotes attributed to Qatar's emir, Sheikh Tamim Bin Hamad al-Thani, in late May that sparked the ongoing upheaval between Qatar and its neighbors, according to U.S. intelligence officials.
Please Wait while comments are loading...