കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 മാസം പുറത്ത് താമസിച്ചവര്‍ക്ക് യുഎഇ റീ-എന്‍ട്രി പെര്‍മിറ്റ്; അപേക്ഷിക്കേണ്ടതെങ്ങനെ, അറിയേണ്ടതെല്ലാം

സാധുവായ വിസ ഉള്ളയാള്‍ 180 ദിവസം രാജ്യത്തിന് പുറത്ത് താമസിക്കുകയാണെങ്കില്‍ വിസ റദ്ദാക്കപ്പെടും എന്നതാണ് രീതി. എന്നാല്‍ ഗോള്‍ഡന്‍ വിസക്കാര്‍ മാത്രമാണ് ഇതിന് ഒരപവാദം

Google Oneindia Malayalam News
visa

അബുദാബി: ആറ് മാസത്തിലേറെയായി രാജ്യത്തിന് പുറത്ത് താമസിച്ച യു എ ഇ റസിഡന്‍സി വിസക്കാര്‍ക്ക് വീണ്ടും രാജ്യത്ത് പ്രവേശിക്കാനുള്ള പെര്‍മിറ്റിന് അപേക്ഷിക്കാം. ഇത്തരക്കാര്‍ക്ക് മാറി താമസിക്കേണ്ടി വന്നതിന്റെ കാരണം വ്യക്തമാക്കി കഴിഞ്ഞാല്‍ ചില മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് റീ-എന്‍ട്രി പെര്‍മിറ്റ് അനുവദിക്കും എന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി പ്രകാരം യുഎഇക്ക് പുറത്ത് നിന്നാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

രാജ്യത്തിന് പുറത്ത് 180 ദിവസം താമസിച്ചതിന് ശേഷം റീ എന്‍ട്രി പെര്‍മിറ്റിനായി ഉപഭോക്താവിന് അപേക്ഷിക്കാം. അപേക്ഷ സാധുവായാല്‍ ആ തീയതി മുതല്‍ 30 ദിവസത്തിനകം അപേക്ഷകന്‍ രാജ്യത്ത് പ്രവേശിക്കണം എന്നും ഫെഡറല്‍ അതോറിറ്റി അറിയിച്ചു. സാധാരണഗതിയില്‍ താമസക്കാരന്‍ 180 ദിവസം രാജ്യത്തിന് പുറത്താണെങ്കില്‍ സ്വയമേവ റസിഡന്‍സി റദ്ദാക്കപ്പെടാറുണ്ട്. എന്നാല്‍ ഗോള്‍ഡന്‍ വിസ ഉള്ളവര്‍ക്ക് ഈ പ്രശ്‌നമില്ല. അവര്‍ക്ക് താമസ നിലയെ ബാധിക്കാതെ തന്നെ ആവശ്യമുള്ളിടത്തോളം കാലം വിദേശത്ത് തുടരാനാകും.

റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം

റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം

സാധുവായ യു എ ഇ വിസയുള്ള 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് തങ്ങിയ ആര്‍ക്കും റീ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കാം. അതേസമയം അപേക്ഷകര്‍ അവരുടെ വിസ സ്റ്റാറ്റസ് സജീവമാണെന്നും അവരുടെ റെസിഡന്‍സി കാലഹരണപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കണം.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇയില്‍ ഇനി വിസ സേവനങ്ങള്‍ ഞായറാഴ്ചകളിലുംപ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇയില്‍ ഇനി വിസ സേവനങ്ങള്‍ ഞായറാഴ്ചകളിലും

നിരക്കുകള്‍ ഇങ്ങനെ..

നിരക്കുകള്‍ ഇങ്ങനെ..

റീ എന്‍ട്രി പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസ് 800 ദിര്‍ഹമാണ്. ഇത് കൂടാതെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഫീസ് 150 ദിര്‍ഹവും നല്‍കണം ആണ്. മൊത്തത്തി 950 ദിര്‍ഹം വേണം. അപേക്ഷ ഏതെങ്കിലും സാഹചര്യത്തില്‍ നിരസിക്കപ്പെടുമ്പോള്‍ ഇഷ്യൂ ഫീസ് ആയ 800 ദിര്‍ഹം തിരികെ നല്‍കും.

പ്രവാസികള്‍ക്ക് വമ്പന്‍ ഓഫര്‍; നാട്ടിലെത്താന്‍ 301 ദിര്‍ഹം മാത്രം, ആഭ്യന്തര റൂട്ടിലും ഇളവ്പ്രവാസികള്‍ക്ക് വമ്പന്‍ ഓഫര്‍; നാട്ടിലെത്താന്‍ 301 ദിര്‍ഹം മാത്രം, ആഭ്യന്തര റൂട്ടിലും ഇളവ്

അപേക്ഷിക്കേണ്ടതെങ്ങനെ?

അപേക്ഷിക്കേണ്ടതെങ്ങനെ?

അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ഐസിപി വെബ്സൈറ്റ് വഴിയോ സേവന കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം. ഇ മെയില്‍ വഴിയാണ് പെര്‍മിറ്റ് വിതരണം ചെയ്യുക. ഐസിപി ഇ-ചാനലുകള്‍ വഴിയും പെര്‍മിറ്റ് പ്രിന്റ് ചെയ്യാം. എന്നാല്‍ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അപേക്ഷകന് രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ കഴിയൂ.

ദുബായിലാണോ നിങ്ങള്‍..? അരമണിക്കൂറില്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് വേണോ..? ചെയ്യേണ്ടതിങ്ങനെദുബായിലാണോ നിങ്ങള്‍..? അരമണിക്കൂറില്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് വേണോ..? ചെയ്യേണ്ടതിങ്ങനെ

അപേക്ഷയില്‍ എന്തൊക്കെ വിവരങ്ങള്‍ വേണം

അപേക്ഷയില്‍ എന്തൊക്കെ വിവരങ്ങള്‍ വേണം

പേര്, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, ഐഡി, പാസ്പോര്‍ട്ട് നമ്പറുകള്‍ ഉള്‍പ്പെടെയുള്ള സ്‌പോണ്‍സര്‍ വിവരങ്ങള്‍, ഐഡി നമ്പര്‍, ലിംഗം, ജനനത്തീയതി, അപേക്ഷകരുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, ആറ് മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്ത് തങ്ങാനുള്ള കാരണം എന്നിവ അപേക്ഷയില്‍ വേണം.

English summary
UAE re-entry permit for those who have stayed abroad for 6 months; heres all you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X