കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ അട്ടിമറിക്ക് ശ്രമിച്ച ശൈഖ് അബ്ദുല്ല എവിടെ? രാജ്യം വിട്ടെന്ന് യുഎഇ, ഗള്‍ഫില്‍ ദുരൂഹ നീക്കം

ബ്രിട്ടനിലേക്ക് പോകാന്‍ തയ്യാറെടുത്തെങ്കിലും സാധിച്ചില്ലെന്നും യുഎഇയില്‍ നിന്ന് ശൈഖ് അബ്ദുല്ലയുടെ കുടുംബത്തിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
യു എ ഇയിൽ തടവിലായ ഷെയ്ഖ് അബ്ദുള്ള ഇപ്പോൾ എവിടെ?? | Oneindia Malayalam

ദോഹ/ദുബായ്: പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ യാത്ര. ഒന്നിന് പിറകെ ഒന്നായി പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ഖത്തര്‍ രാജകുടുംബാംഗമായ ശൈഖ് അബ്ദുല്ലയെ യുഎഇയില്‍ തടവിലാക്കിയെന്നാണ് ഏറ്റവും ഒടുവില്‍ കേട്ട വാര്‍ത്ത. എന്നാല്‍ അദ്ദേഹം രാജ്യത്തില്ലെന്ന് യുഎഇ പറയുന്നു. യുഎഇയിലെ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഖത്തറും പറയുന്നു. ഖത്തര്‍ രാജകുടുംബവുമായി അത്ര നല്ല ബന്ധത്തിലല്ല ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനി. ഇപ്പോള്‍ ഉയരുന്ന ചോദ്യം അദ്ദേഹം എവിടെ എന്നതാണ്. ഗള്‍ഫ് മേഖലയില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള ചോദ്യവും ഇതുതന്നെയാകും. അദ്ദേഹവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഇങ്ങനെ...

 വിമതനാണ് ശൈഖ് അബ്ദുല്ല

വിമതനാണ് ശൈഖ് അബ്ദുല്ല

ഖത്തര്‍ രാജകുടുംബത്തിലെ വിമതനാണ് ശൈഖ് അബ്ദുല്ല. ഇദ്ദേഹത്തെ യുഎഇയില്‍ തടവിലാക്കിയെന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ശൈഖ് അബ്ദുല്ല തന്നെയാണ് ഇക്കാര്യം വീഡിയോയില്‍ പറയുന്നത്. അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വീഡിയോ സംപ്രേഷണം ചെയ്തു. മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.

യുഎഇ പറയുന്നത്

യുഎഇ പറയുന്നത്

എന്നാല്‍ ശൈഖ് അബ്ദുല്ല തങ്ങളുടെ രാജ്യത്തില്ലെന്ന് യുഎഇ വ്യക്തമാക്കി. നേരത്തെ അദ്ദേഹം യുഎഇയില്‍ വന്നിരുന്നു. അതിഥിയായി വന്ന അദ്ദേഹം പിന്നീട് തിരിച്ചുപോകുകയാണെന്ന് അറിയിച്ചു. യുഎഇ വിടാനുള്ള എല്ലാ സൗകര്യവും ഒരുക്കി കൊടുത്തു- ഇതാണ് യുഎഇ ഔദ്യോഗിമായി അറിയിച്ചത്.

 കുറച്ചുദിവസം മാത്രം

കുറച്ചുദിവസം മാത്രം

ശൈഖ് അബ്ദുല്ലയുടെ ചില ബന്ധുക്കള്‍ അബൂദാബിയിലുണ്ട്. അവരെ കാണുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം യുഎഇയില്‍ വന്നത്. കുറച്ചുദിവസം അദ്ദേഹം യുഎഇയില്‍ ഉണ്ടായിരുന്നു. പിന്നീട് മടങ്ങിയെന്നാണ് യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.

ഉത്തരവാദി ശൈഖ് മുഹമ്മദ്

ഉത്തരവാദി ശൈഖ് മുഹമ്മദ്

അപ്പോള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവിട്ടത്. തന്നെ യുഎഇയില്‍ തടവിലാക്കി വച്ചിരിക്കുകയാണെന്നാണ് ശൈഖ് അബ്ദുല്ല വീഡിയോയില്‍ പറയുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ശൈഖ് മുഹമ്മദ് ആയിരിക്കുമെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നു.

 ബന്ധുക്കള്‍ പരാതി നല്‍കി

ബന്ധുക്കള്‍ പരാതി നല്‍കി

ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റിക്ക് ശൈഖ് അബ്ദുല്ലയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ശൈഖ് അബ്ദുല്ലയുടെ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കണമെന്നുമാണ് പരാതി. ചില അന്താരാഷ്ട്ര സംഘടനകള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ശൈഖ് അബ്ദുല്ലയെ യുഎഇയില്‍ തടവിലാക്കിയിരിക്കുകയാണെന്നും പരാതിയിലുണ്ട്.

ഐക്യരാഷ്ട്ര സഭയെ അറിയിച്ചു

ഐക്യരാഷ്ട്ര സഭയെ അറിയിച്ചു

ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി ശൈഖ് അബ്ദുല്ലയുടെ വിഷയം ഐക്യരാഷ്ട്ര സഭാ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. യുഎഇയുമായി ഖത്തറിന് നിലവില്‍ നയതന്ത്ര ബന്ധമില്ല. അതുകൊണ്ട് യുഎന്‍ ഓഫീസ് ഇടപെട്ട് വിഷയത്തില്‍ പരിഹാരമുണ്ടാക്കണമെന്നാണ് മനുഷ്യാവകാശ സമിതിയുടെ അഭ്യര്‍ഥന.

ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു

ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു


ഖത്തര്‍ ഭരണകൂടത്തിന്റെ പല നിലപാടുകളോടും വിയോജിപ്പുള്ള വ്യക്തിയാണ് ശൈഖ് അബ്ദുല്ല. സൗദിയും യുഎഇയും ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്കൊപ്പമായിരുന്നു ശൈഖ് അബ്ദുല്ല. ഖത്തര്‍ അമീര്‍ തമീം അല്‍ഥാനിയെ പുറത്താക്കി വിദേശത്ത് വച്ച് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശൈഖ് അബ്ദുല്ല ശ്രമിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രക്തസമ്മര്‍ദ്ദമുണ്ടായി

രക്തസമ്മര്‍ദ്ദമുണ്ടായി

ഈ സാഹചര്യം നിലനില്‍ക്കവെയാണ് ശൈഖ് അബ്ദുല്ലയുടെ വിവാദ വീഡിയോ പുറത്തുവന്നത്. അദ്ദേഹത്തിന്റെ സഹോദരന്‍ ശൈഖ് ഖാലിദ് നല്‍കുന്ന വിവരം അനുസരിച്ച് ശൈഖ് അബ്ദുല്ല ദിവസങ്ങള്‍ക്ക് മുമ്പ് വരെ യുഎഇയിലുണ്ട്. അദ്ദേഹത്തിന് രക്തസമ്മര്‍ദ്ദമുണ്ടായി അബൂദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ലഭിച്ചിരുന്നുവെന്നും ശൈഖ് ഖാലിദ് പറയുന്നു.

ബ്രിട്ടനിലേക്ക് പോയി

ബ്രിട്ടനിലേക്ക് പോയി

അതേസമയം, ശൈഖ് അബ്ദുല്ല ബ്രിട്ടനിലേക്ക് പോയെന്ന വിവരവും പുറത്തുവരുന്നുണ്ട്. യുഎഇയില്‍ നിന്ന് അദ്ദേഹം ബ്രിട്ടനിലേക്ക് ആണത്രെ പോയത്. ബ്രിട്ടനിലേക്ക് പോകുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ അദ്ദേഹം യുഎഇ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.

യാത്ര തസപ്പെട്ടു, പാസ്‌പോര്‍ട്ട്

യാത്ര തസപ്പെട്ടു, പാസ്‌പോര്‍ട്ട്

ബ്രിട്ടനിലേക്ക് പോകാന്‍ തയ്യാറെടുത്തെങ്കിലും സാധിച്ചില്ലെന്നും യുഎഇയില്‍ നിന്ന് ശൈഖ് അബ്ദുല്ലയുടെ കുടുംബത്തിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഖത്തര്‍ ഭരണകൂടം ശൈഖ് അബ്ദുല്ലയുടെ പാസ്‌പോര്‍ട്ട് സസ്‌പെന്റ് ചെയ്തതാണ് യാത്രക്ക് തടസമുണ്ടാകാന്‍ കാരണമെന്നും അവര്‍ അറിയിച്ചുവത്രെ. പക്ഷേ, പാസ്‌പോര്‍ട്ട് സസ്‌പെന്റ് ചെയ്തിട്ടില്ലെന്നാണ് ഖത്തര്‍ ഭരണകൂടം പറയുന്നത്.

ഖത്തര്‍ അമീര്‍ തുര്‍ക്കിയില്‍

ഖത്തര്‍ അമീര്‍ തുര്‍ക്കിയില്‍

ശൈഖ് അബ്ദുല്ലയ്‌ക്കൊപ്പം രണ്ട് പെണ്‍മക്കളുമുണ്ട്. അവരുടെ അവസ്ഥ എന്താണെന്നും വ്യക്തമല്ല. ഖത്തര്‍ ശൈഖ് അബ്ദുല്ലയുടെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിന് ശ്രമിക്കുകയാണ്. ഖത്തര്‍ അമീര്‍ തുര്‍ക്കിയിലെത്തി തുര്‍ക്കി പ്രസിഡന്റുമായി ചര്‍ച്ച ചെയ്തു.

മറ്റുചില കാര്യങ്ങള്‍

മറ്റുചില കാര്യങ്ങള്‍

തുര്‍ക്കി എല്ലാ പിന്തുണയും ഖത്തറിന് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഖത്തറും യുഎഇയും കടുത്ത ഭിന്നതയാണിപ്പോള്‍. ഈ ഭിന്നത ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയാണ് പരന്നിട്ടുള്ളത്. ഇരുരാജ്യങ്ങളുടെയും വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്നും യാത്ര തടസപ്പെടുത്തിയെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

English summary
UAE says Qatari royal leaves after claim of house arrest, But Where He?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X